Tuesday, October 16, 2018 Last Updated 24 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.12 AM

തുള്ളലില്‍ താളം തെറ്റിക്കുന്ന ജഡ്‌ജിമാര്‍

uploads/news/2017/12/172164/1.jpg

നെന്മാറ: ജില്ലാ കലോത്സവത്തില്‍ പ്രധാന മത്സര ഇനമായ തുള്ളലില്‍ വിധികര്‍ത്താക്കള്‍ക്കെതിരെ ആരോപണവുമായി രക്ഷിതാക്കളും അധ്യാപകരും രംഗത്ത്‌. കലാമണ്ഡലത്തിലെ അധ്യാപകന്റെ കീഴില്‍ പരിശിലനം നേടി മത്സരിക്കാനെത്തുന്നവര്‍ക്ക്‌ മാര്‍ക്കിടാന്‍ അതേ സ്‌ഥാപനത്തിലെ അധ്യാപകരാണു വിധികര്‍ത്താക്കളായി എത്തിയിരിക്കുന്നത്‌. കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ എത്തുന്നുണ്ടെന്ന്‌ അറഞ്ഞുകൊണ്ട്‌ തന്നെ തന്റെ വിദ്യാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്നതിനായി സഹ അധ്യാപകരെ വിധി നിര്‍ണയിക്കുന്നതിന്‌ എത്തിച്ചുവെന്നാണ്‌ ആരോപണം. എന്നാല്‍ ജില്ലയിലെ പ്രധാന കലയായ തുള്ളലില്‍ മത്സരം വിലയിരുത്തുമ്പോള്‍ അതിനു പുറത്തു നിന്നുള്ളവര്‍ വേണമെന്നാണ്‌ അധ്യാപകരും, രക്ഷിതാക്കളും പറയുന്നത്‌.
ലക്കിടിയിലെയും, അമ്പലപ്പുഴയിലേയും കുഞ്ചന്‍ സ്‌മാരകത്തിലെ അധ്യാപകരെ ഉപയോഗിക്കാമായിരുന്നിട്ടും വര്‍ഷങ്ങളായി പരാതി ഉന്നയിച്ചിട്ടും ഇവര്‍ ഇതേ രീതി തുടരുകയാണെന്നാണ്‌ പ്രധാന പരാതി. കലാമണ്ഡലത്തിലെ അധ്യാപകന്റെ കീഴില്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ ഉണ്ടെന്ന്‌ അറിഞ്ഞിട്ടും വിധി നിര്‍ണണ്ണയത്തിനുള്ള അപേക്ഷയില്‍ അവരെ ഒഴിവാക്കാതെ രജിസ്‌ട്രാര്‍ അടക്കമുള്ളവര്‍ ഇതിന്‌ കൂട്ടുനില്‍ക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

Ads by Google
Advertisement
Thursday 07 Dec 2017 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW