Thursday, December 07, 2017 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.10 AM

ഹയര്‍ സെക്കന്‍ഡറിയില്‍ ചങ്ങനാശേരി ഹൈസ്‌കൂളില്‍ കോട്ടയം ഈസ്‌റ്റ്‌

uploads/news/2017/12/172148/1.jpg

കടുത്തുരുത്തി: റവന്യു ജില്ലാ കലോത്സവത്തില്‍ പോയിന്റു നിലയില്‍ നാടകീയ മുന്നേറ്റം.
കലോത്സവത്തിന്റെ ശ്രദ്ധേയകേന്ദ്രമായ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ പോരാട്ടത്തില്‍ ആദ്യ രണ്ടു ദിവസങ്ങളിലും മുന്നിട്ടു നിന്ന കോട്ടയം ഈസ്‌റ്റ്‌ ഉപജില്ലയെ പിന്തള്ളി ചങ്ങനാശേരി ഒന്നാമത്‌.
ചങ്ങനാശേരി ഉപജില്ല 230 പോയിന്റു നേടിയപ്പോള്‍ രണ്ടാം സ്‌ഥാനത്തേയ്‌ക്കു പിന്തള്ളപ്പെട്ട കോട്ടയം ഈസ്‌റ്റിനു 214 പോയിന്റും മൂന്നാമതുള്ള കാഞ്ഞിരപ്പളളി ഉപജില്ലയ്‌ക്ക്‌ 188 പോയിന്റുമാണ്‌ ഉള്ളത്‌.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 211 പോയിന്റു നേടി കോട്ടയം ഈസ്‌റ്റാണു മുന്നില്‍.
രണ്ടാം സ്‌ഥാനത്തുള്ള ഏറ്റുമാനൂരിനു 208 പോയിന്റുമാണ്‌ ഉള്ളത്‌. കുറവിലങ്ങാട്‌ ഉപജില്ല 189 പോയിന്റുമായി മൂന്നാം സ്‌ഥാനത്താണുള്ളത്‌.
യു.പി വിഭാഗത്തില്‍ 89 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഉപജില്ലായാണ്‌ മുന്നില്‍. ചങ്ങനാശേരി രണ്ടാം സ്‌ഥാനത്തും കുറവിലങ്ങാട്‌ മൂന്നാം സ്‌്ഥാനത്തുമാണ്‌ ഉള്ളത്‌.
നാലാം ദിവസമായ ഇന്ന്‌ ഓട്ടന്‍തുള്ളല്‍, മാപ്പിളപ്പാട്ട്‌, ഉറുദു ഗസല്‍ ആലാപനം, പദ്യം ചൊല്ലല്‍, ചാക്യാര്‍ കൂത്ത്‌, നങ്ങാര്‍കൂത്ത്‌, എന്നിവയാണു പ്രധാന ഇനങ്ങള്‍.

Ads by Google
Advertisement
Thursday 07 Dec 2017 12.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW