Thursday, December 07, 2017 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.08 AM

മദ്യ ഉപയോഗത്തിന്റെ പ്രായപരിധി വര്‍ദ്ധിപ്പിക്കല്‍ യുവാക്കള്‍ ലഹരിക്കായി 'പുതുവഴി' തേടും

uploads/news/2017/12/172140/1.jpg

കണ്ണൂര്‍: മദ്യ ഉപയോഗത്തിന്റെ പ്രായപരിധി 21 ല്‍ നിന്നും 23 ആയി ഉയര്‍ത്തുന്നതോടുകുടി യുവാക്കള്‍ മദ്യത്തിന്‌ പകരം പുതിയ ലഹരിയുടെ വഴിതേടിയേക്കും. 20 വയസുമുതല്‍ തന്നെ മിക്ക യുവാക്കളും മദ്യം ഉപയോഗിക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എന്നാല്‍ മദ്യം ഉപയോഗത്തിന്റെ പ്രായപരിധി വര്‍ദ്ധിപ്പിക്കുന്നതോടെ യുവാക്കള്‍ കഞ്ചാവിനും മയക്കുമരുന്നിനും മറ്റും അടിമപ്പെട്ടേക്കുമെന്ന ആശങ്കയാണ്‌ നിലവിലുള്ളത്‌. കോളജ്‌ -സ്‌കൂള്‍ പരിസരങ്ങളില്‍ ഇപ്പോള്‍ തന്നെ കഞ്ചാവിന്റെ വിഷപ്പുക ഉയരുന്നുണ്ട്‌.
നേരത്തെ ബാറുകളും പൊതുസ്‌ഥലങ്ങളും കേന്ദ്രീകരിച്ച്‌ നടന്നിരുന്ന വില്‍പ്പന കൗമാരക്കാര്‍ക്കിടയില്‍ ഇനി വര്‍ദ്ധിപ്പിക്കാനാണ്‌ ലഹരിമരുന്ന്‌ മാഫിയകള്‍ ശ്രമിക്കുക.
യുവാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ മേലും കഞ്ചാവ്‌, മയക്കുമരുന്ന്‌ മാഫിയയുടെ കരങ്ങള്‍ മുറുകുന്നുണ്ട്‌. വിവിധ ഭാഗങ്ങളിലായി കഞ്ചാവ്‌ കടത്തിനെതിരെ നടന്ന പരിശോധനങ്ങളില്‍ നിരവധി പേരെ പോലീസ്‌ പിടികൂടിയിരുന്നു. മദ്യത്തിന്റെ പ്രായപരിധി കൂട്ടുന്നതോടെ ഇത്‌ പിന്നെയും കൂടും. അന്യസംസ്‌ഥാനങ്ങളില്‍ നിന്നും മറ്റും വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘങ്ങളെ കിലോ കണക്കിന്‌ കഞ്ചാവുമായി പോലീസും എക്‌സൈസും പിടികൂടിയിരുന്നു. ലഹരി ഗുളികകള്‍, സ്‌റ്റിക്കറുകള്‍ എന്നിവയുടെ ഉപയോഗവും യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്‌. എക്‌സൈസും ജനമൈത്രി പോലീസും നടത്തിയിരുന്ന ബോധവല്‍കരണ ക്ലാസും ലഹരി ഉപയോഗം കുറക്കാന്‍ സഹായിച്ചു. എന്നാല്‍ അടുത്തിടെയായി ചെറുകിട വില്‍പ്പനക്കാര്‍ അധികമായിട്ടുണ്ടെന്ന്‌ അധികൃതരുടെ വിലയിരുത്തല്‍. കുറഞ്ഞ വിലക്ക്‌ ലഭിക്കുന്ന കഞ്ചാവ്‌ ഇവിടെയെത്തിച്ചു ചെറിയ പൊതികളാക്കിയാണ്‌ വില്‍പ്പന. 200-500 രൂപക്ക്‌ വരെ പൊതികള്‍ വില്‍ക്കുന്നുണ്ട്‌. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്‌ വിതരണവും നടത്തുന്നതായി സൂചനയുണ്ട്‌. വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും പിടിക്കപ്പെട്ടാലും സംഭവം മൂടിവെക്കാനുള്ള ശ്രമം ഇവര്‍ക്ക്‌ രക്ഷപ്പെടാന്‍ പഴുതാവുകയാണ്‌. വിദ്യാലയങ്ങളുടെ പരിസരത്തും മറ്റും കഞ്ചാവ്‌ വലിക്കുന്ന ചിലരെ അടുത്തിടെ പോലീസ്‌ , എക്‌സൈസ്‌ സംഘം വലയിലാക്കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുന്നതോടെ ഇവര്‍ വീണ്ടും കഞ്ചാവ്‌ വില്‍പ്പനക്കാരാവുന്നുണ്ടത്രെ.
എല്‍.ഡി.എഫിന്റെ മദ്യനയത്തില്‍ പ്രഖ്യാപിച്ചതനുസരിച്ചാണ്‌ പ്രായപരിധി വര്‍ധിപ്പിച്ചത്‌. ജൂണ്‍ എട്ടിന്‌ ചേര്‍ന്ന എല്‍.ഡി.എഫ്‌ യോഗമാണ്‌ പുതിയ മദ്യനയത്തിന്‌ അംഗീകാരം നല്‍കിയത്‌. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 വയസില്‍നിന്ന്‌ 23 വയസായി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. പ്രായം കുറഞ്ഞവര്‍ക്ക്‌ മദ്യം നല്‍കിയാല്‍ വില്‍ക്കുന്നവരെ ശിക്ഷിക്കാനും ശുപാര്‍ശ ചെയ്‌തിരുന്നു. ഇത്‌ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രായപരിധി ഉയര്‍ത്തണമെങ്കില്‍ കേരള അബ്‌കാരി നിയമത്തില്‍ ഭേദഗതി വരുത്തണം. ഫോറിന്‍ ലിക്വര്‍ റൂളിലും മാറ്റം വരണം. നിയമസഭ ചേരാത്തതിനാലാണ്‌ ഓഡിനന്‍സ്‌ ഇറക്കാന്‍ തീരുമാനിച്ചത്‌. നിയമസഭ കൂടുമ്പോള്‍ പ്രത്യേക ബില്‍ കൊണ്ടുവരും.

Ads by Google
Advertisement
Thursday 07 Dec 2017 12.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW