Monday, February 26, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.07 AM

കുമാരമംഗലത്തിന്റെ ചിറകേറി തൊടുപുഴ

uploads/news/2017/12/172130/1.jpg

മുണ്ടിയെരുമ: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം മൂന്നാംദിനം പിന്നിട്ടപ്പോള്‍ തൊടുപുഴ ഉപജില്ലയ്‌ക്കു വ്യക്‌തമായ മേല്‍ക്കൈ. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ വ്യക്‌തമായ ലീഡോടെയാണു തൊടുപുഴയുടെ മുന്നേറ്റം. എച്ച്‌.എസ്‌.എസ്‌. വിഭാഗത്തില്‍ 94 ഇനങ്ങളില്‍ 78 എണ്ണം പൂര്‍ത്തിയായപ്പോള്‍ 326 പോയിന്റുനേടി തൊടുപുഴ ആധിപത്യം ഉറപ്പിച്ചു.
276 പോയിന്റുമായി അടിമാലി ഉപജില്ല രണ്ടാം സ്‌ഥാനത്തും 271 പോയിന്റോടെ കട്ടപ്പന മൂന്നാമതുമാണ്‌. 85 ഇനങ്ങളില്‍ 66 എണ്ണം പൂര്‍ത്തിയായ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 293 പോയിന്റുമായാണു തൊടുപുഴയുടെ തേരോട്ടം. 260 പോയിന്റുമായി നെടുങ്കണ്ടം ഉപജില്ല രണ്ടാം സ്‌ഥാനത്താണ്‌. 258 പോയിന്റോടെ കട്ടപ്പന തൊട്ടുപിന്നിലാണ്‌. യു.പി. വിഭാഗത്തില്‍ 36 ഇനങ്ങളില്‍ 32 എണ്ണം പൂര്‍ത്തിയായപ്പോള്‍ 132 പോയിന്റുമായി കട്ടപ്പന ഉപജില്ല ഒന്നാം സ്‌ഥാനത്തു തുടരുന്നു. തൊടുപുഴ 127 പോയിന്റുമായി രണ്ടാമതും 125 പോയിന്റുള്ള നെടുങ്കണ്ടം മൂന്നാമതുമാണ്‌.
സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കുമാരമംഗലം എം.കെ.എന്‍.എം.എച്ച്‌.എസ്‌.എസ്‌ മുന്നിട്ടു നില്‍ക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 79 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാംസ്‌ഥാനത്തുള്ള കുമാരമംഗലം സ്‌കൂളിനു 173 പോയിന്റുണ്ട്‌.
103 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമമാത രണ്ടാം സ്‌ഥാനത്തും 89 പോയിന്റുമായി വണ്ടന്‍മേട്‌ എം.ഇ.എസ്‌ എച്ച്‌.എസ്‌.എസ്‌. മൂന്നാം സ്‌ഥാനത്തും തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 85 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കുമാരമംഗലത്തിന്‌ 90 പോയിന്റാണുള്ളത്‌. 84 പോയിന്റു നേടി ആതിഥേയരായ കല്ലാര്‍ ഗവ. എച്ച്‌.എസ്‌.എസ്‌ രണ്ടാമതാണ്‌. മൂന്നാം സ്‌ഥാനത്തുള്ള കൂമ്പന്‍പാറ ഫാത്തിമാതായ്‌ക്ക്‌ 81 പോയിന്റ്‌ ലഭിച്ചു. യു.പി. വിഭാഗത്തില്‍ 32 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നെടുങ്കണ്ടം സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ 43 പോയിന്റുമായി ഒന്നാംസ്‌ഥാനത്തു തുടരുന്നു. 41 പോയിന്റോടെ പോത്തിന്‍കണ്ടം എസ്‌.എന്‍.യു.പി. സ്‌കൂളും 39 പോയിന്റോടെ കൂമ്പന്‍പാറ ഫാത്തിമമാതാ സ്‌കൂളും രണ്ടുംമൂന്നും സ്‌ഥാനങ്ങളിലാണ്‌.
ഹൈസ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ 82 പോയിന്റു നേടി നരിയംപാറ മന്നം മെമ്മോറിയല്‍ സ്‌കൂള്‍ ജേതാക്കളായി. 75 പോയിന്റു നേടിയ നങ്കിസിറ്റി എന്‍.ആര്‍.സിറ്റി എസ്‌.എന്‍.എച്ച്‌.എസ്‌.എസ്‌. റണ്ണേഴ്‌സ്‌ അപ്പായി. യു.പി. വിഭാഗത്തില്‍ 30 പോയിന്റോടെ നെടുങ്കണ്ടം സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഓവറോള്‍ നേടി.
20 പോയിന്റുകള്‍ വീതം നേടി മുരിക്കാശേരി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌, വെള്ളയാംകുടി സെന്റ്‌ ജെറോംസ്‌ യു.പി.എസ്‌, തൊടുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ യു.പി.എസ്‌. എന്നീ സ്‌കൂളുകള്‍ രണ്ടാംസ്‌ഥാനം പങ്കിട്ടു. കലോത്സവം ഇന്നു സമാപിക്കും. വൈകിട്ട്‌ ആറിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമന്ദിരം ശശികുമാര്‍ അധ്യക്ഷത വഹിക്കും.

Ads by Google
Advertisement
Thursday 07 Dec 2017 12.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW