Thursday, December 07, 2017 Last Updated 20 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.06 AM

ഇഞ്ചോടിഞ്ച്‌ പോരാട്ടം

uploads/news/2017/12/172120/1.jpg

കണിച്ചുകുളങ്ങര: റവന്യു ജില്ലാ കലോത്സവം മൂന്നാംദിവസം പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടം. ആകെ 192 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 169 പോയിന്റുമായി കായംകുളമാണു മുന്നില്‍.
162 പോയിന്റോടെ ആലപ്പുഴയും 159 പോയിന്റുമായി തുറവൂരും 157 പോയിന്റ്‌ നേടി ചെങ്ങന്നൂരും പിന്നാലെയുണ്ട്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 62 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 168 പോയിന്റുമായി ചേര്‍ത്തല മുന്നിട്ടു നില്‍ക്കുന്നു.
മാവേലിക്കര 165, കായംകുളം 163, ചെങ്ങന്നൂര്‍ 154 എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില. 82 പോയിന്റോടെ യു.പി. വിഭാഗത്തില്‍ 24 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചേര്‍ത്തലയാണ്‌ മുന്നില്‍. കായംകുളം 80, തുറവൂര്‍ 79, ആലപ്പുഴ 78 എന്നീ ഉപജില്ലകളാണ്‌ പിന്നിലുള്ളത്‌. സംസ്‌കൃതം എച്ച്‌.എസ്‌ വിഭാഗത്തില്‍ ആറിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹരിപ്പാട്‌ 25, തുറവൂര്‍ 23, ചേര്‍ത്തല 21 എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില.
യു.പി. വിഭാഗത്തില്‍ പത്ത്‌ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹരിപ്പാട്‌ 50 പോയിന്റോടെ മുന്നിട്ടു നില്‍ക്കുന്നു. 46 പോയിന്റുമായി തുറവൂര്‍ രണ്ടാം സ്‌ഥാനത്ത്‌. ആലപ്പുഴ 39 പോയിന്റ്‌ നേടി.
അറബിക്‌ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 17 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമ്പലപ്പുഴ 83 പോയിന്റോടെ മുന്നിലായി. തുറവൂര്‍ 79 ഉം ആലപ്പുഴ 76 പോയിന്റും നേടി.
യു.പി. വിഭാഗത്തില്‍ എട്ട്‌ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ആലപ്പുഴയും ചേര്‍ത്തലയും 40 പോയിന്റുകള്‍ വീതം നേടി. 36 പോയിന്റുകള്‍ വീതം കരസ്‌ഥമാക്കിയ തുറവൂരും അമ്പലപ്പുഴയുമാണു പിന്നില്‍.

Ads by Google
Advertisement
Thursday 07 Dec 2017 12.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW