Tuesday, November 14, 2017 Last Updated 34 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.06 AM

ഒമ്പതു ബ്രാന്‍ഡ്‌ വെളിച്ചെണ്ണ നിരോധിച്ചു

uploads/news/2017/11/165180/2.jpg

കോട്ടയം: നിലവാരമില്ലാത്ത ഒമ്പതു ബ്രാന്‍ഡ്‌ വെളിച്ചെണ്ണ നിരോധിച്ചു. ഇരുപതു വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നിലവാരമില്ലാത്ത ഒന്‍പത്‌ ബ്രാന്‍ഡുകള്‍ക്കു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്‌. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനു സ്‌പെഷല്‍ സ്‌ക്വാഡ്‌ രൂപീകരിക്കാന്‍ ജില്ല ഭക്ഷ്യോപദേശകസമിതിയുടെയും വില നിരീക്ഷണ സമിതിയുടെയും സംയുക്‌തയോഗം തീരുമാനിച്ചു. സ്‌ക്വാഡ്‌ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷ, താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍, റേഷന്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെട്ടതാണു സ്‌ക്വാഡ്‌. ശബരിമല ഇടത്താവളങ്ങളില്‍ അഞ്ചു ഭാഷകളില്‍ ഭക്ഷ്യവസ്‌തുക്കളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കും.
വ്യാജ മിനറല്‍ വാട്ടര്‍ വിതരണം തടയുന്നതിന്‌ ജലവിതരണ വാഹനങ്ങളുടെ പരിശോധന ഊര്‍ജിതമാക്കും. ഡിപ്പോകളില്‍ നിന്നു റേഷന്‍ കടകളിലേക്കുനല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ തൂക്കി നല്‍കണമെന്നും സമിതി നിര്‍ദേശിച്ചു.
ജില്ലയില്‍ 20ഓളം വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിലവാരമില്ലാത്ത ഒന്‍പത്‌ ബ്രാന്‍ഡുകള്‍ക്കു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ഭക്ഷ്യസുരക്ഷാകാര്യാലയം യോഗത്തില്‍ അറിയിച്ചു. എ.ഡി.എം കെ. രാജന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.പി. ശ്രീലത, താലൂക്ക്‌ സപ്ലൈ ഓഫീസര്‍ ജയചന്ദ്രന്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്‌ഥര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 14 Nov 2017 01.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW