Sunday, February 18, 2018 Last Updated 18 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.05 AM

തുണി വ്യാപാരിയുടെ വീട്ടില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്‌ടം

uploads/news/2017/11/165174/2.jpg

കാട്ടാക്കട: കാട്ടാക്കട വീരണകാവ്‌ സ്വദേശിയും കാട്ടാക്കട ചന്തയില്‍ തുണി വ്യാപാരിയുമായ ചന്ദ്ര ഭവനില്‍ മോഹനന്‍റെ വീട്ടിലാണ്‌ തിങ്കളാഴ്‌ച രാവിലെയോടെയുണ്ടായ തീപിടിത്തത്തില്‍ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന തുണികളും പണവും സ്വര്‍ണവും വിലപ്പെട്ട സര്‍ക്കാര്‍ രേഖകളും ഉള്‍പ്പടെ കത്തി നശിച്ചത്‌. ഇന്നലെ ഉച്ചയോടുകൂടി വീട്ടില്‍ നിന്ന്‌ പുക ഉയരുന്നത്‌ കണ്ട പ്രദേശവാസികള്‍ വീട്ടുകാരെയും അഗ്നിശമന സേനയും അറിയിച്ചത്‌. കാട്ടാക്കടയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ്‌ അഗ്നിബാധ നിയന്ത്രവിധേയമാക്കിയത്‌. ബന്ധുവിന്റെ വിവാഹത്തിനായി വായ്‌പ്പ വാങ്ങിയും മോഹന്റെ മകള്‍ ശ്രീ ലക്ഷ്‌മിമിയുടെ ഉരുപ്പടി പണയം വച്ചും സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപയും ശ്രീലക്ഷ്‌മിയുടെ രണ്ടര വയസുള്ള മകന്റെ ബ്രെസ്‌ലറ്റും മോതിരവും ഉള്‍പ്പടെ ആറു പവനോളം സ്വര്‍ണവും അഗ്‌ ്നിക്കിരയായി. അഞ്ഞൂറ്‌ രൂപയുടെ ഭാഗീകമായി കത്തിയ പതിനായിരത്തി അഞ്ഞൂറ്‌ രൂപയും പണയ രസീതുകളും വീടിന്റെ ആധാരവും കണ്ടു കിട്ടി. മുറിയിലുണ്ടായിരുന്ന ടി വി, ഫാന്‍ മറ്റു വൈദ്യുതി ഉപകരണങ്ങളും മേശകളും കത്തി നശിച്ചു . കൂടാതെ സര്‍ക്കാര്‍ രേഖകളായ റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ ,ജനന സര്‍ട്ടിഫിക്കേറ്റ്‌, മോഹനന്റെ മകള്‍ ശ്രീലക്ഷ്‌മിയുടെയും ശ്രീദേവിയുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ,പഠനോപകരണങ്ങള്‍ എന്നിവയും അഗ്നിക്കിരയായി.മോഹനന്‍ കച്ചവടത്തിനായി വാങ്ങി വച്ചിരുന്ന പുതിയ തുണിത്തരങ്ങളും കത്തിയമര്‍ന്നു.ഷോര്‍ട്‌ സര്‍ക്യൂട്ട്‌ ആകാം അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.സ്‌റ്റേഷന്‍ ഓഫീസര്‍ പ്രിന്‍സ്‌ ,ലീഡിങ്‌ ഫയര്‍മാന്‍ കെ മോഹന്‍കുമാര്‍, സുമേഷ്‌, ഫയര്‍ മാന്‍ പ്രസാദ്‌ കുമാര്‍,രണ്‌ഞു കൃഷ്‌ണ,ജാ്യേതിഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ആണ്‌ നിയന്ത്രണ വിധേയമാക്കിയത്‌.

Ads by Google
Advertisement
Tuesday 14 Nov 2017 01.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW