Thursday, June 28, 2018 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.04 AM

സരിത കോടതിയില്‍ ഹാജരായി

uploads/news/2017/11/165167/1.jpg

കൊല്ലം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരായി. സരിതയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ജാമ്യം എടുക്കുന്നതിനാണു കോടതിയിലെത്തിയത്‌. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ജൂഡിഷ്വല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിലാണ്‌ ഇവര്‍ അഭിഭാഷകനോടൊപ്പം എത്തിയത്‌. ഒരു ചെക്ക്‌ തട്ടിപ്പ്‌ കേസിലും ഒരു വാഹനാപകട കേസിലുമാണ്‌ ഇവര്‍ ഇന്നലെ ജാമ്യം എടുത്തത്‌. കൊട്ടാരക്കര മൈലം പള്ളിക്കല്‍ സ്വദേശിനി ജെമിനിഷയുടെ പക്കല്‍ നിന്നും 3,80,000 രൂപ ചെക്ക്‌ നല്‍കി കൈപറ്റിയ കേസില്‍ ജാമ്യം എടുത്തശേഷം കേസിനു തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന്‌ ഇവര്‍ക്കു കോടതി അറസ്‌റ്റ് വാറണ്ട്‌ പുറപ്പെടുവിക്കുകയായിരുന്നു. 2015 മെയ്‌ 17ന്‌ എം.സി റോഡില്‍ കരിക്കത്ത്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. ഈ രണ്ടു കേസുകളിലും ജാമ്യം എടുക്കുന്നതിനുവേണ്ടിയാണ്‌ സരിത കോടതിയില്‍ എത്തിയത്‌. രണ്ടു കേസുകളിലും ഇന്നലെ കോടതി അവര്‍ക്കു ജാമ്യം നല്‍കി. ചെക്ക്‌ കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌ അടുത്ത മാസം 16-നാണ്‌. വാഹനാപകട കേസ്‌ പരിഗണിക്കുന്നത്‌ 2018 ഫെബ്രുവരി ഏഴിനും.

Ads by Google
Advertisement
Tuesday 14 Nov 2017 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW