Friday, January 19, 2018 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.03 AM

ഗാര്‍ഹിക കീടനാശിനികളുടെ വില്‍പനയില്‍ നിയന്ത്രണം

uploads/news/2017/11/165161/1.jpg

മൂവാറ്റുപുഴ: സംസ്‌ഥാനത്ത്‌ മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക കീടനാശിനികളുടെ വില്‍പനയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി 18 വരെ നീണ്ടുനില്‍ക്കുന്ന ഓരാഴ്‌ചത്തെ ബോധവത്‌കരണ കാമ്പയിന്‌ തുടക്കം കുറിച്ചു. കടകളില്‍ വില്‍പന നടത്തുന്ന ഗാര്‍ഹിക കീടനാശിനികളായ പാറ്റ ചോക്ക്‌, എലി വിഷം, ഉറുമ്പ്‌ പൊടി തുടങ്ങിയ കീടനാശിനികള്‍ക്കാണ്‌ നിയന്ത്രണം.
കീടനാശിനി സംബന്ധിച്ച്‌ വിതരണക്കാര്‍ക്കും വില്‍പന നടത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം സൃഷ്‌ടിക്കുക എന്നതാണ്‌ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ മൂവാറ്റുപുഴ കൃഷി അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ പറഞ്ഞു. ഗാര്‍ഹിക കീടനാശിനികള്‍ കടകളില്‍ മറ്റ്‌ ഭക്ഷ്യ ഉപയോഗ വസ്‌തുക്കള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്നതും സൂക്ഷിക്കുന്നതും വലിയ വിപത്തുകര്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ഇതിന്‌ കര്‍ശന നിയന്ത്രണമാണ്‌ വരുന്നത്‌.
കീടനാശിനികള്‍ സൂക്ഷിക്കാന്‍ പ്രത്യേകമായ റാക്ക്‌ സ്‌ഥാപിക്കണം.
മാത്രവുമല്ല, വില്‍പന നടത്തുന്നതിന്‌ കര്‍ശനമായ നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടെപ്പം വിതരണക്കാര്‍ സംസ്‌ഥാന ലൈസന്‍സിങ്‌ ഓഫീസറില്‍ നിന്ന്‌ ലൈസന്‍സും നേടണം.
ഇത്തരത്തിലുള്ള ലൈസന്‍സിന്റെ പകര്‍പ്പ്‌ ചില്ലറ വില്‍പ്പനക്കാര്‍ തങ്ങളുടെ കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്‌.
ഇതിന്റെ പകര്‍പ്പ്‌ ബന്ധപ്പെട്ട കൃഷിഭവനില്‍ സമര്‍പ്പിക്കുകയും വേണം.

Ads by Google
Advertisement
Tuesday 14 Nov 2017 01.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW