Friday, February 23, 2018 Last Updated 53 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.03 AM

ആറു റോഡുകളുടെ ഉദ്‌ഘാടനം ഇന്ന്‌

uploads/news/2017/11/165155/1.jpg

കോഴിക്കോട്‌: നഗരത്തിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിന്റെ സുപ്രധാന ചുവടുവെപ്പായ നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണ ഉദ്‌ഘാടനം ഇന്ന്‌ മുഖ്യന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന്‌ സംഘാടക സമിതി ചെയര്‍മാന്‍ എ പ്രദീപ്‌ കുമാര്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
12 ന്‌ കോഴിക്കോട്‌ സെന്റ്‌ മേരീസ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ സ്‌റ്റേഡിയംപുതിയറ, കാരപറമ്പ്‌കല്ലുത്താന്‍ കടവ്‌, കോവൂര്‍വെള്ളിമാട്‌കുന്ന്‌, ഗാന്ധിറോഡ്‌ മിനിബൈപ്പാസ്‌, പനാത്ത്‌താഴംസി ഡബ്ലി യു ആര്‍ ഡി എം, പുഷ്‌പ-മാങ്കാവ്‌ എന്നീ റോഡുകളാണ്‌ പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ചത്‌.
ഇതില്‍ കാരപറമ്പ്‌ കല്ലുത്താന്‍കടവ്‌ നാലുവരിയായും മറ്റ്‌ റോഡുകള്‍ പത്ത്‌ മീറ്റര്‍ ടാര്‍ വീതിയിലുമാണ്‌ വികസിപ്പിച്ചത്‌. അന്താരാഷ്‌്രട മാനദണ്ഡങ്ങള്‍ പാലിച്ച്‌് രൂപകല്‍പന ചെയ്‌ത ഈ ആറ്‌ റോഡുകളുടെ ആകെ നീളം 22 കിലോമീറ്ററാണ്‌. പദ്ധതി ഏറ്റെടുത്ത്‌് പൂര്‍ത്തിയാക്കിയത്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌്ട്‌ കോ ഓപ്പേറേറ്റീവ്‌ സൊസൈറ്റിയാണ്‌.
200 കോടി രൂപ ചെലവിലാണ്‌ പദ്ധതി പൂര്‍ത്തിയായത്‌. റോഡിനായി ഭൂമിയേറ്റെടുക്കാന്‍ 138 കോടി രൂപ ചെലവഴിച്ചു. അടുത്ത 15 വര്‍ഷം റോഡുകളുടെ റീടാറിംഗ്‌, നടപ്പാത, തെരുവ്‌ വിളക്കുകള്‍, സിഗ്നല്‍ സംവിധാനം തുടങ്ങിയവയുടെ പരിപാലനവും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉത്തരവാദിത്തമാണ്‌. 20 മാസം കൊണ്ടാണ്‌ സൊസൈറ്റി പണി പൂര്‍ത്തിയാക്കിയത്‌.
റോഡിന്റെ ഇരുവശങ്ങളിലുമായി കോണ്‍ക്രീറ്റ്‌ ഓടകളും തെരുവ്‌ വിളക്കുകളും 15 പ്രധാന ജംഗ്‌ഷനുകളില്‍ ട്രാഫിക്‌ സിഗ്നല്‍ സംവിധാനവും ബസ്‌ ബേകളും ഇരുമ്പ്‌് കൈവരിയോടെയുള്ള നടപ്പാതകളും സൗന്ദര്യ വത്‌കരണത്തിന്റെ ഭാഗമായി പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്‌്.
എം.കെ. രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ ഡോ.എം.കെ. മുനീര്‍, പി.ടി.എ. റഹീം, വി.കെ.സി. മമ്മദ്‌കോയ, എ.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി, ജില്ലാ കലക്‌ടര്‍ യു.വി. ജോസ്‌ തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ എം.കെ രാഘവന്‍ എംപി, ഡോ:എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Tuesday 14 Nov 2017 01.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW