Tuesday, November 14, 2017 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 12.11 AM

മീസില്‍സ്‌ റുബെല്ല: ജില്ലയില്‍ 602570 കുട്ടികള്‍ക്ക്‌ വാക്‌സിന്‍ നല്‍കി

uploads/news/2017/11/165126/1.jpg

മലപ്പുറം: മീസില്‍സ്‌ റുബെല്ല എന്നീ രോഗങ്ങളെ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ 602570 കുട്ടികള്‍ക്ക്‌ ഇതിനകം വാക്‌സിന്‍ നല്‍കി. ഒമ്പത്‌ മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, പ്രൈവറ്റ്‌ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ഈ മാസം 18 വരെ വാക്‌സിന്‍ നല്‍കുന്നതാണ്‌. സമൂഹത്തില്‍ നിന്നും മീസില്‍സ്‌ റുബെല്ലാ എന്നീ രോഗങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്‌ ഈ പ്രതിരോധ പരിപാടികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ജില്ലാ കലക്‌ടര്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും എം.ആര്‍ വാക്‌സിന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ സൂചിപ്പിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുത്ത പ്രൈവറ്റ്‌ ആശുപത്രികളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ വാക്‌സിനേഷന്‍ നല്‍കി വരുന്നു.

Ads by Google
Advertisement
Tuesday 14 Nov 2017 12.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW