Tuesday, November 14, 2017 Last Updated 31 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 12.10 AM

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കും പരിഷ്‌കാരങ്ങള്‍ വരുന്നു പാചക തൊഴിലാളികളുടെ പ്രായപരിധി 60 ആക്കി നിജപ്പെടുത്തി 250 കുട്ടികള്‍ക്ക്‌ 1 പാചകതൊഴിലാളി

uploads/news/2017/11/165117/1.jpg

ഇരിട്ടി : പൊതുവിദ്യാഭ്യാസം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തതോടെ സംസ്‌ഥാനത്ത്‌ ഊര്‍ജ്‌ജിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പില്‍ അടിമുടി മാറ്റം വരുത്തി പുതിയ പരിഷ്‌കാരങ്ങളോടെ ഉച്ചഭക്ഷണ വിതരണം കുറ്റമറ്റരീതിയില്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ക്രിയാത്മകമായ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ മുന്നോട്ട്‌ വന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ സംസ്‌ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസിന്റെ നേതൃത്വത്തില്‍ നടന്ന ബന്ധപ്പെട്ട വകുപ്പ്‌ മേധാവികളുടെ യോഗത്തില്‍ സ്‌കൂള്‍ ഉച്ചക്കഞ്ഞി വിതരണവും നടത്തിപ്പും മാനദണ്ഡങ്ങളും സംബന്ധിച്ച്‌ സുപ്രധാനമായ തീരുമാനങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കാനും ഇത്‌ സംബന്ധിച്ച്‌ അറിയിപ്പുകള്‍ സംസ്‌ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പ്‌ കൈമാറുകയും ചെയ്‌തു. ഇതനുസരിച്ച്‌ അടുത്ത അധ്യായന വര്‍ഷം 2018 ജൂണ്‍ മുതല്‍ സ്‌കൂള്‍ പാചക തൊഴിലാളികളുടെ പ്രായം 60 വയസായി നിജപ്പെടുത്തി ഉത്തരവായി. ഇതിന്‌ പുറമെ ഒരു വിദ്യാലയത്തില്‍ 250 കുട്ടികള്‍ക്ക്‌ ഒരു പാചക തൊഴിലാളി എന്ന നിലയില്‍ കുട്ടികളുടെ എണ്ണമനുസരിച്ച്‌ പാചക തൊഴിലാളികളെ നിയമിക്കാം. നൂറ്‌ കുട്ടികള്‍ വരെ ആളോഹരി വിഹിതം 9 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 1 കുട്ടിക്ക്‌ രണ്ട്‌ രൂപ നിരക്കില്‍ പഞ്ചായത്ത്‌ തലത്തില്‍ വിദ്യാലയങ്ങളില്‍ പച്ചക്കറി വിതരണം ചെയ്ാന്‍ യകുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തും. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഉച്ചക്കഞ്ഞിക്കുള്ള അരി അതാത്‌ വിദ്യാലയങ്ങളില്‍ നേരിട്ട്‌ സിവില്‍ സപ്ലൈസ്‌ മുഖേന എത്തിക്കാന്‍ തീരുമാനമായി. കുട്ടികള്‍ക്ക്‌ നല്ല രീതിയില്‍ ഭക്ഷണം നല്‍കുന്ന സ്‌കൂളുകള്‍ക്ക്‌ ജില്ലാ സംസ്‌ഥാന തലങ്ങളില്‍ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കും. ഇതിനായി അടുത്ത ബഡ്‌ജറ്റില്‍ 20 ലക്ഷം രൂപ മാറ്റിവെക്കും. സംസ്‌ഥാന തലത്തില്‍ 3 ലക്ഷം, 2 ലക്ഷം, 1 ലക്ഷം എന്ന ക്രമത്തിലും ജില്ലാതലത്തില്‍ 30,000, 20,000, 10,000 എന്ന ക്രമത്തിലും ക്യാഷ്‌ അവാര്‍ഡ്‌ വിതരണം ചെയ്യും. ഉപജില്ലാ, ജില്ലാ സംസ്‌ഥാന മോണിറ്ററിംഗ്‌ കമ്മിറ്റികളില്‍ യഥാക്രമം എന്‍. എം. ഒ., എന്‍. എഫ്‌. എസ്‌, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ അംഗങ്ങളാക്കും. വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കുള്ള പാല്‍ വിതരണം ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലായി ക്രമീകരിക്കും. പാചകാവശ്യത്തിനുള്‍പ്പെടെ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുള്‍പ്പെടെ പങ്കാളിയാക്കിക്കൊണ്ടുള്ള പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തും. അടുത്തമാസം മുതല്‍ പാചക വാതകം ഉപയോഗിച്ച്‌ മാത്രമേ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി പാചകം ചെയ്യാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കും. പാചകപുര നവീകരണത്തിനുള്ള വിശദാംശങ്ങള്‍ ബന്ധപ്പെട്ട എന്‍. എം. ഒ മാര്‍ നല്‍കണം. ഭക്ഷണം കഴിച്ച കുട്ടികളുടെ കണക്ക്‌ ദിവസേന അപ്‌ലോഡ്‌ ചെയ്യുന്നതിന്‌ എസ്‌. എം. എസ്‌. സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ റവന്യു ജില്ലാതലത്തില്‍ ജില്ലാ നൂണ്‍ മീല്‍ ഓഫീസറുടെ ചുമതലയില്‍ നടന്നുവന്നിരുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ഓഡിറ്റ്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉപജില്ലാ തലത്തിലുള്ള നൂണ്‍ മീല്‍ ഓഫീസറുടെ ചുമതലയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഉച്ചഭക്ഷണ പദ്ധതി കുറ്റമറ്റരീതിയിലും അഴിമതി രഹിതവുമായി നടത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ പഠന മികവിന്‌ കരുത്തേകുന്ന ഉച്ചഭക്ഷണപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമെന്ന്‌ ഉറപ്പ്‌ വരുത്തണം. ഇതിന്‌ മുഴുവന്‍ സ്‌ഥാപന മേധാവികളും ജാഗ്രതയോടെ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 14 Nov 2017 12.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW