Tuesday, November 14, 2017 Last Updated 16 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 12.09 AM

മുഖ്യപ്രതിയുടെ മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടി

uploads/news/2017/11/165107/1.jpg

തൊടുപുഴ: ലഹരിമരുന്നായി നിരോധിത മരുന്നുകള്‍ വിതരണം ചെയ്‌ത സംഭവത്തില്‍ മുഖ്യപ്രതിയുടെ മെഡിക്കല്‍ സ്‌റ്റോര്‍ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വിഭാഗം പൂട്ടി.
ലഹരിമരുന്നു കേസില്‍ പ്രതിയായതിനെത്തുടര്‍ന്നു ജോബി എന്‍.ജോയിയുടെ മങ്ങാട്ടുകവലയിലെ പുത്തരിക്കല്‍ മെഡിക്കല്‍ സ്‌റ്റോറാണു പോലീസും ഡ്രഗ്‌സ്‌ ഇന്റലിജന്‍സ്‌ വിഭാഗവും പൂട്ടിയത്‌. ഇന്നലെ വിശദമായ പരിശോധന നടത്തി കട സീല്‍ ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത മരുന്നുകളില്‍ നിരോധിതമായ കൊടെയ്‌ന്‍ അടങ്ങിയ കഫ്‌ സിറപ്പ്‌ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ പോലീസ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വിഭാഗത്തെ സമീപിച്ചത്‌. ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഇന്‍സ്‌പെക്‌ടര്‍ രവി എസ്‌.മാണി, എറണാകുളം അസിസ്‌റ്റന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ പ്രകാശ്‌ ബാബു എന്നിവരുടെ നിര്‍ദേശപ്രകാരം ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടര്‍ ഇന്റലിജന്‍സ്‌ എ.സജു, ജില്ലാ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടര്‍ മാര്‍ട്ടിന്‍ ജോസഫ്‌, എസ്‌.ഐ: വി.സി. വിഷ്‌ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കടയിലെ മരുന്നുകള്‍ പൂര്‍ണ പരിശോധന നടത്തിയതിനുശേഷം പോലീസ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ഇതിനിടെ ടൂറിസ്‌റ്റ്‌ ഹോം കേന്ദ്രീകരിച്ചു മയക്കുമരുന്നെന്ന പേരില്‍ ലഹരി മരുന്നുകള്‍ വിതരണം ചെയ്‌ത കേസില്‍ തൊടുപുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ അന്വേഷണത്തിനായി പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. അടുത്തദിവസങ്ങളില്‍ ഇവരെ വിവിധ സ്‌ഥലങ്ങളില്‍ എത്തിച്ചു തെളിവെടുക്കും.

Ads by Google
Advertisement
Tuesday 14 Nov 2017 12.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW