Tuesday, October 31, 2017 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.14 AM

കിഴിവിന്റെ പേരില്‍ തര്‍ക്കം നെല്ലു സംഭരണത്തില്‍ തടസം

uploads/news/2017/10/160336/1.jpg

കോട്ടയം: നെല്‍മണി അളന്നു സംഭരണത്തിലെ കിഴിവു നിശ്‌ചയിക്കുന്നതു കര്‍ഷകര്‍ അംഗീകരിക്കാതെ വരുന്നതോടെ ജില്ലയില്‍ നെല്ലു സംഭരണം പ്രതിസന്ധിയില്‍. പല പാടശേഖരങ്ങളിലും സംഭരണം നിര്‍ത്തിവയ്‌ക്കേണ്ട ഗതികേടിലാണ്‌. ഇതിനൊപ്പം തുലാമഴ കൂടി സജീവമായതോടെ കര്‍ഷകരും ദുരിതത്തില്‍. മഴ ശക്‌തമായാല്‍ കര്‍ഷകരെ കാത്തിരിക്കുന്നതു വന്‍ നഷ്‌ടം.
ഈര്‍പ്പത്തിന്റെ അളവ്‌ 17 പോയിന്റ്‌ വരെയുള്ള നെല്ലിനു ക്വിന്റലിനു രണ്ടു കിലോ കിഴിവു നല്‍കിയിരുന്നു. ചില പാടശേഖരങ്ങളില്‍ ഇതു മൂന്നു കിലോ ആയിരുന്നു. മില്ലുടകളുടെ തീരുമാനത്തോട്‌ മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ സഹകരിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, ഇത്തവണ നിയമത്തില്‍ മാറ്റം വന്നതാണു പരാതികള്‍ക്കു കാരണം. പതിനേഴു പോയിന്റിനു താഴെ ഈര്‍പ്പമുള്ള നെല്ലുള്ള പാടശേഖരങ്ങളില്‍ നിന്നു ശേഖരിക്കുന്ന ആയിരം നെല്‍മണികളുടെ തൂക്കം 26 ഗ്രാം വേണമെന്ന വ്യവസ്‌ഥയെയാണു കര്‍ഷകര്‍ എതിര്‍ക്കുന്നത്‌. തൂക്കം കുറയും തോറും കിഴിവിന്റെ അളവും കൂടും. 25.50 ഗ്രാം വരുന്ന പാടശേഖരങ്ങളില്‍ നിന്നു രണ്ടു കിലോയും 25 ഗ്രാം തൂക്കം വരുന്ന പാടശേഖരങ്ങളില്‍ നിന്നു അഞ്ചു കിലോയും കുറയ്‌ക്കും.
എന്നാല്‍, മുന്‍ തവണകളിലെ വ്യവസ്‌ഥകള്‍ അനുസരിച്ചു നെല്ലു സംഭരിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. ഇതേ ചൊല്ലി പല പാടശേഖരങ്ങളിലും തര്‍ക്കവും നടന്നു. കഴിഞ്ഞ ദിവസം ആര്‍പ്പൂക്കര പഞ്ചായത്തിലെ കാട്ടുകാരി കല്ലിപ്പടവ്‌ പാടശേഖരത്തില്‍ എത്തിയ പാഡി ഓഫീസ്‌ ജീവനക്കാരെ കര്‍ഷകര്‍ തടഞ്ഞു വച്ചിരുന്നു. ഇതിനു പിന്നാലെ, കേളകരി പാടത്തു നിന്നു നെല്ലുമായി പോയ ലോറികള്‍ ശനിയാഴ്‌ച മണിയാപറമ്പില്‍ കര്‍ഷകര്‍ തടഞ്ഞിട്ടിരിക്കുകയാണ്‌. ആദ്യം കൊയ്‌ത തങ്ങളുടെ പാടത്തെ നെല്ലു കയറ്റാതെ മറ്റൊരു പാടത്തെ നെല്ലു കയറ്റി പോയതാണു കര്‍ഷകരെ പ്രകോപിതരാക്കിയത്‌.
എന്നാല്‍, പുനക്രമീകരിച്ചപ്പോള്‍ രണ്ടു പാടശേഖരങ്ങളിലെയും സംഭരണ ചുമതല ഒരു മില്ലിനാണു നല്‍കിയതെന്നും രണ്ടു മില്ലുകള്‍ക്കാണെന്ന തെറ്റിദ്ധാരണയാണു പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും ജില്ലാ പാഡി മാര്‍ക്കറ്റിങ്ങ്‌ ഓഫീസര്‍ പറഞ്ഞു. ഇത്തവണ സംഭരണത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്‌. ആദ്യം മില്ലുകാര്‍ രംഗത്തെത്താതിരുന്നതു കര്‍ഷകര്‍ക്കു തിരിച്ചടിയായിരുന്നു.
സംഭരണത്തിലെ പ്രശ്‌നങ്ങള്‍ക്കൊപ്പമാണു വൈകുന്നേരങ്ങളില്‍ പെയ്യുന്ന കനത്ത മഴ കര്‍ഷകര്‍ക്കു തിരിച്ചടിയാകുന്നു. യഥാവിധി നെല്ല്‌ ഉണങ്ങുന്നതിനു മഴ തടസമാകുന്നതായി കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Monday 30 Oct 2017 01.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW