Tuesday, October 31, 2017 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.13 AM

ഗെയിലില്‍ മുങ്ങി സി.പി.എം. ലോക്കല്‍ സമ്മേളനങ്ങള്‍

uploads/news/2017/10/160328/1.jpg

മുക്കം: കോഴിക്കോട്‌-മലപ്പുറം ജില്ലാതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഒരു മാസത്തോളമായി തുടരുന്ന ഗെയില്‍ വിരുദ്ധ സമരത്തിനിടെ നടക്കുന്ന സി.പി.എം ലോക്കല്‍ സമ്മേളനങ്ങളില്‍ ഗെയില്‍ വിഷയം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലായി എരഞ്ഞിമാവില്‍ നടന്ന പന്നിക്കോട്‌ ലോക്കല്‍ സമ്മേളനം, തൃക്കളയൂരില്‍ നടന്ന കീഴുപറമ്പ്‌ ലോക്കല്‍ സമ്മേളനം ആനയാംകുന്നിന്‍ നടന്ന കാരശേരി വെസ്‌റ്റ് ലോക്കല്‍ സമ്മേളനങ്ങളിലെല്ലാം പ്രധാന വിഷയമായത്‌ ഗെയില്‍ തന്നെയാണ്‌.
എരഞ്ഞിമാവില്‍ നടന്ന സമ്മേളനത്തില്‍ ഭൂരിഭാഗം പ്രതിനിധികളും ഗെയില്‍ വിഷയം എടുത്തിട്ടു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സമര രംഗത്തുണ്ടായിരുന്ന പാര്‍ട്ടി ഇടത്‌ പക്ഷം അധികാരത്തിലെത്തിയതോടെ സമരത്തില്‍ നിന്ന്‌ പിന്‍മാറിയത്‌ ശരിയായില്ലന്ന്‌ ഒരു ബ്രാഞ്ച്‌ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെല്ലാം താനടക്കമുള്ളവര്‍ സമരത്തിന്‌ മുന്‍നിരയില്‍ ഉണ്ടായിരുന്ന ആളാണന്നും ഇപ്പോള്‍ പെട്ടന്ന്‌ നിലപാട്‌ മാറ്റിയത്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ വിശദീകരിക്കാന്‍ കഴിയുന്നില്ലന്നും അദ്ധേഹം പറഞ്ഞു. ഭൂരിഭാഗം പ്രതിനിധികളും ഈ അഭിപ്രായം തന്നെയാണ്‌ പങ്ക്‌ വെച്ചത്‌. സര്‍ക്കാര്‍ എന്ത്‌ നിലപാടെടുത്താലും പ്രാദേശിക തലത്തില്‍ പാര്‍ട്ടി ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടിയിരുന്നു എന്നും വിമര്‍ശനമുയര്‍ന്നു. പദ്ധതിക്കെതിരെ ഭരണ സമിതി യോഗത്തില്‍ പ്രമേയം പാസാക്കാത്ത പഞ്ചായത്ത്‌ പ്രസിഡന്റിനും ഭരണ സമിതിക്കുമെതിരേയും പ്രതിഷേധമുയര്‍ന്നു.തൊട്ടടുത്ത കാരശേരി പഞ്ചായത്ത്‌ ഗെയിലിനെതിരെ പ്രമേയം പാസാക്കിയതും അംഗങ്ങള്‍ ചൂണ്ടി കാണിച്ചു. കാരശേരിയില്‍ ഒരു പഞ്ചായത്തംഗം സമരരംഗത്ത്‌ ഉറച്ച്‌ നില്‍ക്കുന്നതും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം കാവനൂരില്‍ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ലോക്കല്‍ സെക്രട്ടറി അസഭ്യം പറഞ്ഞത്‌ പാര്‍ട്ടിക്ക്‌ അവമതിപ്പുണ്ടാക്കിയതായും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഇതിനൊന്നും വ്യക്‌തമായ മറുപടി നല്‍കാന്‍ നേതൃത്വത്തിനായിട്ടില്ല. സംസ്‌ഥാന സര്‍ക്കാരിനെറ്‌ നിര്‍ദേശം പാലിക്കണമെന്ന ഒഴുക്കന്‍ മറുപടിയാണ്‌ ലഭിച്ചതെന്ന്‌ പ്രതിനിധികള്‍ പറഞ്ഞു.
പദ്ധതി കടന്നു പോവുന്ന കീഴുപറമ്പ്‌ പഞ്ചായത്തിലെ കീഴുപറമ്പ്‌ ലോക്കല്‍ സമ്മേളനത്തിലും ഗെയില്‍ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്‌. കാവനൂരില്‍ നിന്നടക്കം നിരവധി പ്രവര്‍ത്തകര്‍ സമരത്തിന്‌ പിന്തുണയുമായെത്തിയിട്ടും തൊട്ടടുത്ത സ്‌ഥലമായ കീഴു പറമ്പിലെ നേതൃത്വം സമരത്തെകണ്ടില്ലന്ന്‌ നടിക്കുന്നത്‌ ശരിയല്ലന്ന്‌ പ്രതിനിധികള്‍ പറഞ്ഞു.പാര്‍ട്ടി കോര്‍പ്പറേറ്റുകള്‍ക്കൊപ്പം നില്‍ക്കാതെ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നും സമ്മേളന പ്രതിനിധികള്‍ തുറന്നടിച്ചു.
സി.പി.എം ഗ്രാമ പഞ്ചായത്തംഗം ജി.അബ്‌ദുല്‍ അക്‌ബര്‍ശക്‌തമായി സമരരംഗത്തുള്ള കാരശേരി വെസ്‌റ്റ് ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷമായ വാഗ്വാദമാണ്‌ നടന്നത്‌. പാര്‍ട്ടിയെ ധിക്കരിച്ച്‌ സമര രംഗത്ത്‌ തുടരുന്ന അക്‌ബറിനെതിരെ നടപടി വേണമെന്ന്‌ ചിലര്‍ ആവശ്യപ്പെട്ടങ്കിലും ഇതിനെ പ്രതിരോധിച്ച്‌ മറ്റുചിലര്‍ രംഗത്ത്‌ വന്നു. അതിനിടെ സമ്മേളന പ്രതിനിധിയായ അക്‌ബര്‍ തന്റെ നിലപാട്‌ വിശദീകരിച്ചു.
പാര്‍ട്ടി നേതാക്കളേയും ജനപ്രതിനിധികളേയും തെറ്റിദ്ധരിപ്പിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ അക്‌ബര്‍ സമര്‍ത്ഥിച്ചു.ആദ്യഘട്ടം മുതല്‍ സമര രംഗത്തുള്ള തനിക്ക്‌ സമരത്തില്‍ നിന്ന്‌ പിന്‍മാറാനാവില്ലന്നും അദ്ധേഹം നിലപാടെടുത്തു. ചര്‍ച്ചക്ക്‌ മറുപടി പറഞ്ഞ സി.പി.എം നേതാക്കള്‍ അക്‌ബറിനെതിരെ രൂക്ഷമായ ഭാഷയിലാണ്‌ പ്രതികരിച്ചത്‌. പാര്‍ട്ടി നിലപാട്‌ അംഗീകരിച്ചില്ലങ്കില്‍ നടപടി സ്വീകരിക്കുമെന്നും വ്യക്‌തമാക്കിയതായാണ്‌ വിവരം. വരും ദിവസങ്ങളില്‍ കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ നടക്കുന്ന മറ്റ്‌ ലോക്കല്‍ സമ്മേളനങ്ങളിലും ഗെയില്‍ വിഷം ആളിക്കത്തുമെന്നുറപ്പാണ്‌ .
അതിനിടെ പന്നിക്കോട്‌ ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പ്രമുഖ നേതാക്കളുടെ അസാനിധ്യവും ശ്രദ്ധേയമായി. കൊടിയത്തൂര്‍ പഞ്ചായത്തില്‍ തന്നെ രണ്ട്‌ ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഉണ്ടങ്കിലും അവരാരും പങ്കെടുത്തിരുന്നില്ല.

Ads by Google
Advertisement
Monday 30 Oct 2017 01.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW