Thursday, October 18, 2018 Last Updated 45 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.42 AM

ആശുപത്രികളും കടകളും വാഹനങ്ങളും കേന്ദ്രീകരിച്ച്‌ മോഷണം: പ്രതി പിടിയില്‍

uploads/news/2017/10/160312/1.jpg

നെയ്യാറ്റിന്‍കര: ആശുപത്രികളും വ്യാപാര സ്‌ഥാപനങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ച്‌ മൊബൈല്‍ ഫോണ്‍, പേഴ്‌സ്, പണം എന്നിവ മോഷണം നടത്തി വന്ന ആള്‍ പോലീസിന്റെ പിടിയിലായി.
കഠിനംകുളം പോലീസ്‌ സ്‌റ്റേഷനു സമീപം താവറത്ത്‌ രാധാസ്‌ വീട്ടില്‍ കാടന്‍ കീലുണ്ണി എന്നറിയപ്പെടുന്ന രാധാസുജിത്തിനെയാണ്‌ (37) തിരുവനന്തപുരം റൂറല്‍ എസ്‌.പി പി. അശോക്‌ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി. ബി. ഹരികുമാര്‍, സി.ഐ. പ്രദീപ്‌ കുമാര്‍, എസ്‌.ഐ. ബിജോയ്‌, ഷാഡോ ടീം എസ്‌.ഐ. വിജു കെ.എല്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ ടീം അംഗങ്ങളായ പോള്‍വിന്‍, പ്രവീണ്‍ ആനന്ദ്‌, അജിത്‌ എന്നിവരും എസ്‌.സി.പി.ഒമാരായ ബാബു, ശക്‌തി എന്നിവര്‍ ചേര്‍ന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. മെഡിക്കല്‍കോളജ്‌, വഞ്ചിയൂര്‍, കഴക്കൂട്ടം, ആറ്റിങ്ങല്‍, കോവളം, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ നിരവധി മോഷണകേസുകളിലെ പ്രതിയായ രാധാസുജിത്‌ ഇക്കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്‌. ജയിലില്‍ നിന്നിറങ്ങി മോഷണം തുടര്‍ന്നു വരവേ നെയ്യാറ്റിന്‍കര, ഓലത്താന്നിക്കു സമീപമുള്ള ആശുപത്രിയില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ്‌ ഷാഡോ പോലീസും നെയ്യാറ്റിന്‍കര പോലീസും ചേര്‍ന്ന്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. തിരക്കുള്ള കടകളിലും കയറി ആള്‍ക്കാരുടെ ശ്രദ്ധ മാറ്റിയ ശേഷം പേഴ്‌സും മൊബൈല്‍ ഫോണും പണവും മോഷ്‌ടിക്കുന്നതാണ്‌ ഇയാളുടെ രീതിയെന്ന്‌ പോലീസ്‌ പറഞ്ഞു.
തുണിക്കടകളില്‍ കയറിയശേഷം വസ്‌ത്രങ്ങള്‍ സെലക്‌ട് ചെയ്യാനെന്ന വ്യാജേന സ്‌റ്റാഫുകളുടെ ശ്രദ്ധമാറ്റിയശേഷം കൗണ്ടറില്‍ നിന്നും പണവും ഫോണും മറ്റ്‌ വിലപിടിച്ച വസ്‌തുക്കളും മോഷ്‌ടിക്കാറുണ്ടെന്ന്‌ ഇയാള്‍ സമ്മതിച്ചതായും പോലീസ്‌ അറിയിച്ചു. പ്രതിയില്‍ നിന്നും നിരവധി ഫോണുകള്‍ പോലീസ്‌ കണ്ടെടുത്തു.

Ads by Google
Advertisement
Monday 30 Oct 2017 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW