Monday, October 30, 2017 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.41 AM

ജടായു ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

uploads/news/2017/10/160304/1.jpg

കൊല്ലം: ജില്ലയുടെ ടൂറിസം രംഗത്തു സമഗ്ര വികസനത്തിനു വഴിയൊരുക്കുന്നതാണ്‌ ജടായു എര്‍ത്ത്‌ സെന്ററെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജടായു എര്‍ത്ത്‌ സെന്റര്‍ പോലെയുള്ള ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ സംസ്‌ഥാനമൊട്ടാകെ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ജടായു ടൂറിസം പദ്ധതിയുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ചടയമംഗലം കുരിയോട്‌ ഹോട്ടല്‍ ഹില്‍വേ പാര്‍ക്കില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ജടായു എര്‍ത്ത്‌ സെന്റര്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി മുതല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാകുന്നതാണ്‌. ഉദ്‌ഘാടന ചടങ്ങില്‍ മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാ കലക്‌ടര്‍ ഡോ. കാര്‍ത്തികേയന്‍, പ്രോജക്‌ട് ചെയര്‍മാന്‍ രാജീവ്‌ അഞ്ചല്‍, മുന്‍ എം.എല്‍.എ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാലു മലകളിലായിട്ടാണു ജടായു എര്‍ത്ത്‌ സെന്റര്‍ നിര്‍മാണം പുരോഗമിക്കുന്നത്‌. ഒന്നാമത്തെ മലയില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പവും കേബിള്‍ കാര്‍ റൈഡും, രണ്ടാമത്തെ മലയില്‍ സിദ്ധ കേവ്‌ ഹീലിങ്‌ സെന്റര്‍, മൂന്നാമത്തെ മലയില്‍ സാഹസിക വിനോദകേന്ദ്രം, നാലാമത്തെ മലയില്‍ സഞ്ചാരികള്‍ക്കുള്ള നൈറ്റ്‌ ക്യാംമ്പിങ്‌ എന്നിവ അടങ്ങുന്നതാണു ജടായു എര്‍ത്ത്‌ സെന്ററെന്ന്‌ ചെയര്‍മാനും ശില്‍പിയുമായ രാജീവ്‌ അഞ്ചല്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ബി.ഒ.ടി പ്രോജക്‌ടായ ജടായു എര്‍ത്ത്‌ സെന്ററിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്‌. ജടായു ടൂറിസം പദ്ധതിയുടെ ഉദ്‌ഘാടനത്തിനു മുന്നോടിയായിട്ടാണ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന്‌ സി.ഇ.ഒ ബി. അജിത്ത്‌കുമാര്‍, ഡയറക്‌ടര്‍ ജയപ്രകാശ്‌ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 30 Oct 2017 12.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW