Monday, October 30, 2017 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.20 AM

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും പാതിവഴിയില്‍

uploads/news/2017/10/160295/1.jpg

കാക്കനാട്‌: മഴക്കാലത്തിനു മുന്‍പേ നിരത്തുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്‌ പുല്ലുവില. ജില്ലയിലെ മിക്ക റോഡുകളും സഞ്ചാരയോഗ്യമാക്കാത്ത പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതരുടെ നിലപാട്‌ വിവാദത്തിലേക്ക്‌.
ഒകേ്‌ടാബര്‍ 23ന്‌ മുന്‍പ്‌ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന വകുപ്പ്‌ മന്ത്രിയുടെ നിര്‍ദ്ദേശമാണിപ്പോള്‍ ജലരേഖയായത്‌.ഇരുചക്രവാഹന യാത്രക്കാരേയും, കാല്‍നടക്കാരേയും ദുരിതത്തിലാക്കി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. പാലാരിവട്ടം - കുമാരപുരം റോഡ്‌, പെരിങ്ങാല - വടവുകോട്‌ റോഡ്‌, പുത്തന്‍കുരിശ്‌-കരിമുകള്‍ റോഡ്‌, ബ്രഹ്‌മപുരം - കരിമുകള്‍ റോഡ്‌, ആലുവ - കിഴക്കമ്പലം റോഡ്‌ തുടങ്ങി നിരത്തുകള്‍ നിറയെ കുഴികളും വെള്ളക്കെട്ടുമാണ്‌.
പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ടെണ്ടര്‍ വിളിച്ച കരാര്‍ കാരാവട്ടെ ജി.എസ്‌.ടിയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നില്ല. കരിമുകള്‍ ബ്രഹ്‌മപുരം റോഡില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച്‌ ഒരു മാസം പിന്നിട്ടിട്ടും സഞ്ചാരയോഗ്യമായിട്ടില്ല. ബ്രഹ്‌മപുരം ജെ.ബി.എസിന്‌ സമീപം 50 മീറ്ററോളം ദൂരത്തില്‍ ഇന്റര്‍ലോക്ക്‌ ബ്ലോക്കുകള്‍ വിരിച്ചെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല.
ജെ.സി.ബി ഉപയോഗിച്ച്‌ റോഡിന്റെ ഇരുവശവും വീതി കൂട്ടാന്‍ ആഴത്തില്‍ മണ്ണെടുത്തെങ്കിലും ഇവിടങ്ങളിലുള്ള പാഴ്‌മരങ്ങള്‍ ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല. അശാസ്‌ത്രീയമായ റോഡ്‌ നിര്‍മ്മാണമാണ്‌ ഇവിടെ നടക്കുന്നത്‌. കരിങ്കല്‍ച്ചീളും, ക്രഷര്‍ മെറ്റല്‍പ്പൊടിയും ചേര്‍ത്ത്‌ കുഴച്ച മിശ്രിതം മണ്ണ്‌ നീക്കം ചെയ്‌ത ഭാഗങ്ങളില്‍ നിറച്ചാണ്‌ പ്ലാസ്‌റ്ററിങ്‌. പേരിനു പോലും സിമന്റ്‌ ചേര്‍ക്കുന്നില്ലെന്ന്‌ തദ്ദേശവാസികള്‍.ഗുണമേന്മയില്ലാത്ത ഇന്റര്‍ലോക്ക്‌ കട്ടകള്‍ ടിപ്പറുകളും ടോറസുകളും കയറിയിറങ്ങിയതോടെ പൊട്ടിയടര്‍ന്നു.നാലരക്കോടി രൂപയാണ്‌ ഈ റോഡിന്‌ അനുവദിച്ചിട്ടുള്ളത്‌. പുത്തന്‍കുരിശ്‌-കരിമുകള്‍ റോഡില്‍ പാച്ച്‌ വര്‍ക്കുകള്‍ പോലും നന്നായി ചെയ്‌തിട്ടില്ല. പാലാരിവട്ടം - കുമാരപുരം റോഡ്‌ മനക്കക്കടവ്‌ പാലം മുതല്‍ വീഗാലാന്റ്‌ ( വണ്ടെര്‍ ലാ) വരെ തകര്‍ന്ന്‌ കിടക്കുകയാണ്‌. ജില്ലയുടെ കിഴക്കന്‍ മേഖലകളുടെ സ്‌ഥിതിയും മെച്ചമല്ല.
പോഞ്ഞാശേരി - വെങ്ങോല റോഡ്‌, വെങ്ങോല - മൂവാറ്റുപുഴ റോഡ്‌ ആലുവ -പുത്തന്‍കുരിശ്‌ റോഡ്‌,ചൂണ്ടി മീമ്പാറ റോഡ്‌ തുടങ്ങി കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത വിധം നിരത്തുകള്‍ തകര്‍ന്നിട്ടുണ്ട്‌. അറക്കപ്പടി മുതല്‍ ചേലക്കുളം വരെയുള്ള റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്‌. 300 കോടിയിലേറെ രൂപ കുഴികളടക്കാന്‍ അനുവദിച്ചെങ്കിലും ഇതിന്റെ അഞ്ച്‌ ശതമാനം പോലും ജില്ലയില്‍ ചെലവഴിക്കാതെ വകമാറ്റിക്കഴിഞ്ഞു. തുലാമഴ ശക്‌തമായതോടെ ടാറിങ്‌ അടക്കമുള്ള ജോലികള്‍ അടുത്ത കാലത്തൊന്നും ആരംഭിക്കാന്‍ ഇടയില്ലെന്ന്‌ അധികൃതര്‍ തന്നെ പറയുന്നു.

Ads by Google
Advertisement
Monday 30 Oct 2017 12.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW