Monday, October 30, 2017 Last Updated 56 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.12 AM

റോഡുകളുടെ നവീകരണം ഇഴയുന്നു; 25 പ്രവര്‍ത്തികളില്‍ ടെണ്ടര്‍ പൂര്‍ത്തീകരിച്ചത്‌ അഞ്ചെണ്ണം മാത്രം

uploads/news/2017/10/160290/2.jpg

കല്‍പ്പറ്റ: ജില്ലയിലെ റോഡുകളുടെ നവീകരണം ഇഴയുന്നു. സര്‍ക്കാര്‍ ഫണ്ട്‌ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തികളുടെ ടെണ്ടര്‍ വൈകുന്നതാണ്‌ കാരണം.
ജില്ലയിലെ ഒട്ടുമുക്കാലും റോഡുകളും തകര്‍ന്നുകിടക്കുകയാണ്‌. റോഡുകള്‍ നന്നാക്കാത്തതില്‍ വ്യാപകമായി ജനരോക്ഷം ഉയരുമ്പോഴും നവീകരണം സംബന്ധിച്ച കടലാസു പണികള്‍ക്ക്‌ വേഗതയില്ല. ഭരണാനുമതി ലഭിച്ച റോഡ്‌ പ്രവര്‍ത്തികള്‍ക്കാണ്‌ ഈ ദുരവസ്‌ഥയെന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ 28 പ്രവൃത്തികളില്‍ ഇതിനകം അഞ്ചെണ്ണം മാത്രമാണ്‌ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്‌. 17 പ്രവൃത്തികള്‍ക്ക്‌ ഭരാണാനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ടെണ്ടര്‍ നടപടികള്‍ വൈകുന്നത്‌ എം.എല്‍.എമാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. റോഡിന്റെ ശോച്യാവസ്‌ഥ കാരണം പലയിടങ്ങളിലും ജനങ്ങള്‍ ദുരിതങ്ങള്‍ നേരിടുന്നുണ്ട്‌. ഭരണാനുമതി ലഭിച്ചിട്ടും ടെണ്ടര്‍ നടപടികള്‍ വൈകുന്നത്‌ ശരിയായ പ്രവണതയല്ലെന്ന്‌ എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. പ്രവൃത്തി വൈകും തോറും റോഡുകളുടെ നവീകരണം ദുഷ്‌കരമായി തീരും. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന്‌ എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു എന്നിവരാണ്‌ ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ടത്‌. ജില്ലയില്‍ രൂക്ഷമായ കാട്ടാനശല്യം തടയുന്നതിന്‌ നപടികള്‍ ത്വരിതപ്പെടുത്തുന്ന കാര്യം വികസന സമിതിയില്‍ ചര്‍ച്ച ചെയ്‌തു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക്‌ തുരത്താന്‍ കുങ്കിയാനകളുടെ സഹായം തേടണമെന്ന്‌ സി.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. വൈത്തിരിയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയിലേക്ക്‌ കഴിഞ്ഞ ദിവസം കാട്ടാനകളിറങ്ങിയ സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ പ്രയേജനപ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്‌. വയനാട്‌ വന്യജീവി സങ്കേതത്തിലുള്ള കുങ്കിയാനകള്‍ക്ക്‌ മദപ്പാടുള്ളതിനാല്‍ വിശ്രമത്തിലാണെന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കര്‍ണ്ണാടകയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കാനുള്ള കാര്യം പരിശോധിക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ എസ്‌.സുഹാസ്‌ യോഗത്തെ അറിയിച്ചു.
ജില്ലയിലെ വിനോദ കേന്ദ്രങ്ങളില്‍ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. വിനോദ കേന്ദ്രങ്ങളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്‌ കോഴിക്കോട്‌ ആസ്‌ഥാനമായുള്ള നിറവ്‌ സംഘടനയുമായി സഹകരിക്കുന്നതായും ഇവരുടെ സേവനം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വിനോദ കേന്ദ്രങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം. ഇതു സംബന്ധിച്ച്‌ വനം വകുപ്പിനും ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ക്കും ഇതിനകം നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്‌ടര്‍ യോഗത്തെ അറിയിച്ചു. റിസോര്‍ട്ടുകള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാനും അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയാനുള്ള നപടികള്‍ കാര്യക്ഷമമമാക്കണം. സ്‌കൂളില്‍ മെന്റര്‍ ടീച്ചര്‍മാരുടെ ശമ്പള വൈകുന്ന പ്രശ്‌നം പരിഹരിക്കണമെന്നും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ആദിവാസി വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ മാനന്തവാടി മണ്ഡലത്തില്‍ മാത്രം 5000 ത്തോളം വീടുകള്‍ പൂര്‍ത്തിയാകാനുണ്ടെന്ന്‌ ഒ.ആര്‍.കേളു എം.എല്‍.എ അറിയിച്ചു. വീടു പണി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ കേസ്സെടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. എ.ടി.എസ്‌.പി തുക വകയിരുത്തിയിട്ടുള്ള വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്‌ടര്‍ യോഗത്തെ അറിയിച്ചു. ജില്ലയില്‍ മീസില്ലാ റൂബെല്ല പ്രതിരോധ വാകക്‌സിന്‍ 69 ശതമാനം കുട്ടികള്‍ക്ക്‌ നല്‍കിയതായി ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ള കുട്ടികള്‍ക്കും നല്‍കാനുള്ള ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതമാക്കും.

Ads by Google
Advertisement
Monday 30 Oct 2017 12.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW