Tuesday, November 21, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.11 AM

പുലി ആക്രമണം: റോപ്പുമുട്ടം പ്രദേശത്ത്‌ ക്യാമറ സ്‌ഥാപിച്ചു

uploads/news/2017/10/160282/1.jpg

ചാലക്കുടി: പുലി ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക്‌ പരിക്കേറ്റ റോപ്പുമുട്ടം പ്രദേശത്ത്‌ വനപാലകര്‍ കാമറ സ്‌ഥാപിച്ചു.
പ്രദേശത്ത്‌ പുലി സാന്നിധ്യം ഉണ്ടെന്ന പ്രദേശവാസികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പുലിയെ നിരീക്ഷിക്കാനായി കാമറ സ്‌ഥാപിച്ചത്‌. കഴിഞ്ഞ ദിവസം പുലി ആക്രമണത്തില്‍ പരിക്കേറ്റ്‌ ടാറ്റാ ടീ വക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു.
വീട്ടുപറമ്പില്‍ കോഴിക്ക്‌ തീറ്റ കൊടുക്കുകയായിരുന്ന മലക്കപ്പാറ റോപ്പുമട്ടം വേലുസ്വാമിയുടെ മകന്‍ ഡിവിന്‍കുമാറിനാണ്‌ കഴിഞ്ഞ ദിവസം രാവിലെ പുലിയുടെ ആക്രമണം ഉണ്ടായത്‌.
കോഴിയെ പിടികൂടാന്‍ ചാടുന്നതിനിടെ പുലിയുടെ നഖം കൊണ്ടാണ്‌ ഡിവിന്റെ ദേഹത്ത്‌ പോറലേറ്റത്‌. വീടിന്‌ പുറകില്‍ കോഴികള്‍ക്ക്‌ തീറ്റ കൊടുക്കുകയായിരുന്നു ഡിബിന്‍. കുട്ടിയുടെ കരച്ചില്‍ കേട്ട്‌ വീട്ടുകാര്‍ ഓടിയെത്തിയപ്പേഴേക്കും പുലി കാട്ടിലേക്ക്‌ ഓടിമറയുകയും ചെയ്‌തിരുന്നു. പ്രദേശത്ത്‌ കുറച്ച്‌ കാലമായി പുയിറങ്ങുന്നത്‌ പതിവായിരിക്കുകയാണ്‌.

Ads by Google
Advertisement
Monday 30 Oct 2017 12.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW