Friday, October 19, 2018 Last Updated 20 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.10 AM

നെല്‍പ്പാടങ്ങളില്‍ അശാസ്‌ത്രീയ കീടനാശിനി പ്രയോഗം ഒഴിവാക്കാന്‍ നിര്‍ദേശം

uploads/news/2017/10/160276/1.jpg

ആലത്തൂര്‍: നടീല്‍ പൂര്‍ത്തിയാക്കി രണ്ടാഴ്‌ച കഴിഞ്ഞ ആലത്തൂര്‍ കൃഷിഭവന്‍ പരിധിയിലെ പാടശേഖരങ്ങളില്‍ നിറ പദ്ധതിയുടെ ഭാഗമായി വിള നിരീക്ഷണ സര്‍വേ നടത്തി. പ്രധാനമായും ഓല ചുരുട്ടി പുഴുവിന്റെ ആക്രമണം കണ്ടെത്തിയതായി കൃഷി ഓഫീസര്‍ എം.വി. രശ്‌മി അറിയിച്ചു. ചെറിയ തോതിലുള്ള കീടബാധ കാണുമ്പോള്‍ തന്നെ കര്‍ഷകര്‍ ശാസ്‌ത്രീയ മാര്‍ഗ നിര്‍ദേശം തേടാതെ വീര്യം കൂടിയ കീടനാശിനികള്‍ അനിയന്ത്രിതമായി പ്രയോഗിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടു.ശാസ്‌ത്രീയവും ദോഷവശങ്ങള്‍ കുറഞ്ഞതുമായ കീടനാശിനി പ്രയോഗം കൃഷി ഭവന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഓലചുരുട്ടി പുഴുവിനെ പ്രതിരോധിക്കാന്‍ െ്രെടക്കോകാര്‍ഡ്‌ ഒരേക്കറിന്‌ ഒരു സി.സി. എന്ന തോതില്‍ ഉപയോഗിക്കണം. പുഴു ആക്രമണം രൂക്ഷമായാല്‍ ടക്കുമി, ഫെയിം, ഫെര്‍ട്ടറ, കൊറാജന്‍ എന്നീ സുരക്ഷിത കീടനാശിനികളേ പ്രയോഗിക്കാവൂ.
നെല്‍പാടത്ത്‌ അണ്ടതാ വര്‍ധനവിന്റെയും ബോറോണ്‍, സിങ്ക്‌ തുടങ്ങിയ സൂഷ്‌മ മൂലകങ്ങളുടെ കുറവും കണ്ടെത്തി. അണ്ടത കുറക്കാന്‍ ഏക്കറിന്‌ 200 കിലോഗ്രാം എന്ന തോതില്‍ കുമ്മായം പ്രയോഗിക്കണം. ഇത്‌ വള ഇടുന്നതിന്‌ മുമ്പാണ്‌ നടത്തേണ്ടത്‌. ബോറോണ്‍ മൂലകത്തിന്റെ കുറവ്‌ പരിഹരിക്കാന്‍ ഏക്കറിന്‌ നാല്‌ കിലോഗ്രാം എന്ന തോതില്‍ ബോറാക്‌സ് എന്ന മൂലകം മണ്ണില്‍ ചേര്‍ക്കണം. സിങ്ക്‌ ലഭ്യമാക്കാന്‍ സിങ്ക്‌ സള്‍ഫേറ്റ്‌ ഏക്കറിന്‌ എട്ട്‌ കിലോഗ്രാം എന്ന തോതിലാണ്‌ ചേര്‍ക്കേണ്ടതെന്ന്‌ കൃഷി ഓഫീസര്‍ അറിയിച്ചു. യൂറിയ ഉപയോഗിക്കുന്നത്‌ കുറഞ്ഞ അളവില്‍ കൂടുതല്‍ ഇടവേളകളിലായിരിക്കണമെന്നാണ്‌ നിര്‍ദേശം.

Ads by Google
Advertisement
Monday 30 Oct 2017 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW