Tuesday, October 31, 2017 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.09 AM

ഇന്ത്യകണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരന്‍ നരേന്ദ്ര മോഡി: രമേശ്‌ ചെന്നിത്തല

uploads/news/2017/10/160269/1.jpg

മലപ്പുറം: ഇന്ത്യകണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെങ്കില്‍ രണ്ടാം സ്‌ഥാനം കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളെയും തമ്മില്‍ തല്ലിച്ച്‌ രാജ്യത്തെ സമാധാനം തകര്‍ക്കുകയാണ്‌ ബി.ജെ.പി സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കവുമായി ബന്ധപ്പെട്ട ജില്ലാതല യു.ഡി.എഫ്‌ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെയും രാജ്യത്തെ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്ന ഏക പ്രസ്‌ഥാനം കോണ്‍ഗ്രസാണെന്ന്‌ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നോട്ട്‌ നിരോധനവും ജി.എസ്‌.ടിയും കാരണം ജനജീവിതം ദുസഹമായിരിക്കുകയാണ്‌. നരേന്ദ്ര മോഡിയേക്കാള്‍ ആവേശത്തിലാണ്‌ തോമസ്‌ ഐസക്‌ ജി.എസ്‌.ടി നടപ്പാക്കിയത്‌. പെട്രോളിയം, ഡീസല്‍ വില ഓരോ ദിവസവും വര്‍ധിക്കുകയാണ്‌. മുന്‍കാലങ്ങളില്‍ ഇന്ധന വില കൂടിയപ്പോള്‍ നികുതി ഇളവ്‌ നല്‍കി യു.ഡി.എഫ്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കിയിരുന്നു. ജനജീവിതം ദുരിതത്തിലാക്കിയ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരായ പ്രതിഷേധമാണ്‌ പടയൊരുക്കം. വരാനുള്ള വലിയ മാറ്റത്തിന്റെ തുടക്കമാണിത്‌. രാഷ്ര്‌ടീയത്തിനും ജാതിക്കും മതത്തിനും അതീതമായി ഏവരും പടയൊരുക്കവുമായി സഹകരിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. മുസ്ലീം ലീഗ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ എ.പി.അനില്‍കുമാര്‍, പി.കെ.അബ്‌ദുറബ്ബ്‌, പി.ഉബൈദുള്ള, മുസ്ലീം ലീഗ്‌ അഖിലേന്ത്യാ സെക്രട്ടറി അബ്‌ദുസമദ്‌ സമദാനി, ഡി.സി.സി പ്രസിഡന്റ്‌ വി.വി.പ്രകാശ്‌, മുസ്ലീം ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ്‌, ജാഥാ കോഓഡിനേറ്റര്‍ ഇ.മുഹമ്മദ്‌ കുഞ്ഞി, കെ.പി.സി.സി സെക്രട്ടറിമാരായ വി.എ.കരീം, കെ.പി.അബ്‌ദുള്‍ മജീദ്‌, പി.എ.സലീം, മുസ്ലീം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി കെ.എസ്‌.ഹംസ, ജനതാദള്‍ ജില്ലാ പ്രസിഡന്റ്‌ സബാഹ്‌ പുല്‍പ്പറ്റ, ഫോര്‍വേഡ്‌ ബ്ലോക്ക്‌ നേതാവ്‌ അനസ്‌, ബിജു (കേരള കോണ്‍ഗ്രസ്‌), വാസു (സി.എം.പി) പ്രസംഗിച്ചു.

Ads by Google
Advertisement
Monday 30 Oct 2017 12.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW