Thursday, December 13, 2018 Last Updated 10 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.08 AM

പൊതുവിദ്യാലയങ്ങള്‍ മാനവികതയും മതനിരപേക്ഷതയും വളര്‍ത്തുന്നു: മുഖ്യമന്ത്രി

uploads/news/2017/10/160260/1.jpg

കണ്ണൂര്‍: കേരളത്തില്‍ സവിശേഷമായ മാനവികതയും ശക്‌തമായ മതനിരപേക്ഷതാ ബോധവും വളര്‍ത്തുന്നത്‌ പൊതുവിദ്യാലയങ്ങളാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി എ.കെ.ജി സ്‌മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെയും സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ പ്ര?ജക്‌ടിന്റെയും ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതി, മത, സാമ്പത്തിക വ്യത്യാസം ഇല്ലാത്തവയാണ്‌ പൊതുവിദ്യാലയങ്ങള്‍. പണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എന്നുള്ള രണ്ട്‌ തട്ട്‌ വിദ്യാഭ്യാസ രംഗത്ത്‌ വേണ്ട. എല്ലാ കുട്ടികള്‍ക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം. അതിന്‌ അവര്‍ക്ക്‌ അവകാശമുണ്ട്‌. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ബഹുജന വികസന പരിപാടിയാണ്‌. വിദ്യാലയം നാടിന്റെ വിളക്കാണെന്ന തിരിച്ചറിവിലാണ്‌ ഇതിനെ സമീപിക്കേണ്ടത്‌. ലോകത്തിലെ ഏത്‌ വിദ്യാര്‍ഥിയോടും കിടപിടിക്കാന്‍ കഴിയുന്ന അക്കാദമിക മികവ്‌ ആര്‍ജിക്കാന്‍ പൊതുവിദ്യാലയങ്ങളെ സജ്‌ജമാക്കുകയാണ്‌ ചെയ്ുന്നത്‌. തയലമുറകള്‍ക്ക്‌ വേണ്ടിയുള്ള നിക്ഷേപമാണിത്‌. കേരളം സന്ദര്‍ശിച്ച രാഷ്‌ട്രപതി സംസ്‌ഥാനം ആര്‍ജിച്ച നേട്ടങ്ങളെ വലിയ തോതില്‍ എടുത്തു പറഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
13 സ്‌മാര്‍ട്ട്‌ ക്ലാസ്‌ മുറികളും രണ്ട്‌ കമ്പ്യൂട്ടര്‍ ലാബും ഓഫീസ്‌ റൂമും സ്‌റ്റാഫ്‌ റൂമും ഉള്‍പ്പെടുന്നതാണ്‌ പുതിയ കെട്ടിടം. ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്‌ (ബി.പി.സി.എല്‍) പൊതുനന്‍മ ഫണ്ട്‌ ഉപയോഗിച്ച്‌ നല്‍കുന്ന സ്‌കൂള്‍ ബസിന്റെ താക്കോല്‍ദാനം ബി.പി.സി.എല്‍ സംസ്‌ഥാന മേധാവി വെങ്കിട്ട്രാമന്‍ പി. അയ്യര്‍ മുഖ്യമന്ത്രിക്ക്‌ നല്‍കി നിര്‍വഹിച്ചു. സ്‌കൂളില്‍ പുതുതായി ആരംഭിച്ച സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌ പ്ര?ജക്‌ടിന്റെ ഉദ്‌ഘാടനം നാര്‍ക്കോട്ടിക്‌ ഡിവൈ.എസ്‌.പി എം. കൃഷ്‌ണന്‌ ബാഡ്‌ജ് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്‌കൂളിന്‌ 1991-92 എസ്‌.എസ്‌.എല്‍.സി ബാച്ച്‌ നല്‍കുന്ന വാട്ടര്‍ പ്യൂരിഫൈയര്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങി. സ്‌കൂള്‍ വികസനത്തിനായി പഞ്ചായത്തും നാട്ടുകാരും സ്വരൂപിച്ചതുള്‍പ്പെടെയുള്ള ധനസഹായവും മുഖ്യമന്ത്രി ഏറ്റുവാങ്ങി.
വിദ്യാഭ്യാസ മന്ത്രി പ്ര?ഫ. സി. രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്‌ മുറികളും കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌മാര്‍ട്ട്‌ ക്ലാസ്‌ മുറികളാക്കുമെന്ന്‌ മന്ത്രി അറിയിച്ചു. 2019ന്‌ മുമ്പ്‌ കേരളത്തിലെ എല്ലാ ക്ലാസ്‌ മുറികളും സ്‌മാര്‍ട്ട്‌ ആക്കി ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്‌ഥാനമാക്കി കേരളത്തെ മാറ്റുകയാണ്‌ ലക്ഷ്യം. അടിസ്‌ഥാന സൗകര്യങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കാനുള്ള പദ്ധതിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഇതിന്റെ തുടര്‍ച്ചയായി അക്കാദമിക നിലവാരം ഉയര്‍ത്താന്‍ അക്കാദമിക്‌ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. പി.കെ ശ്രീമതി എം.പി മുഖ്യാതിഥിയായി.
തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ രാജീവന്‍, പിണറായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്‍്‌ പി.കെ ഗീതമ്മ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം പി. വിനീത, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഗോകുലകൃഷ്‌ണന്‍, വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ യു. കരുണാകരന്‍, ഗ്രാമപഞ്ചയത്തംഗം കെ.പി അസ്ലം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.പി നിര്‍മലാദേവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. ഹംസ, ധര്‍മടം സമഗ്ര വിദ്യാഭ്യാസ വികസന സമിതി കണ്‍വീനര്‍ എ. മധുസൂദനന്‍, സ്‌കൂള്‍ വികസന സമിതി കോ ഓഡിനേറ്റര്‍ പ്ര?ഫ. കെ. ബാലന്‍, പി.ടി.എ പ്രസിഡന്റ്‌ കെ.കെ. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ഉഷാനന്ദിനി സ്വാഗതവും ഹെഡ്‌മാസ്‌റ്റര്‍ പി.വി വിനോദ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 30 Oct 2017 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW