Monday, October 30, 2017 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.08 AM

ആളൊഴിഞ്ഞ്‌ ആനയിറങ്കല്‍

uploads/news/2017/10/160249/1.jpg

രാജാക്കാട്‌: സഞ്ചാരികളുടെ കടന്നുവരവ്‌ നിലച്ച്‌, ആളൊഴിഞ്ഞ്‌ ആനയിറങ്കല്‍. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ പൂപ്പാറ മൂന്നാര്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചതോടെയാണ്‌ ആനയിറങ്കല്‍ ഹൈഡല്‍ ടൂറിസം സെന്ററില്‍ ആളൊഴിഞ്ഞത്‌. ഇതോടെ വരുമാനം കുത്തനെ കുറഞ്ഞു.
പൂപ്പാറ-മൂന്നാര്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചതോടെ സഞ്ചാരികള്‍ ആനയിറങ്കലിലേക്ക്‌ എത്താതെ രാജാക്കാട്‌ വഴി പൂപ്പാറയിലെത്തി ഇവിടെനിന്നും തേക്കടിക്കു പോകുകയാണ്‌. സഞ്ചാരികളുടെ വരവു നിലച്ചതോടെ കച്ചവടക്കാരും പ്രതിസന്ധിയിലായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ഹൈഡല്‍ ടൂറിസം സെന്ററുകളില്‍ ഒന്നാണ്‌ ആനയിറങ്കല്‍. മൂന്നാര്‍ തേക്കടി റൂട്ടില്‍ ദേശീയപാതയോരത്ത്‌ സ്‌ഥിതിചെയ്യുന്ന സെന്റര്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളവുമായിരുന്നു. തിരക്കേറിയ അവധി ദിവസങ്ങളിലടക്കം ഒരുലക്ഷം രൂപയോടടുത്ത്‌ ഇവിടെ വരുമാനം ലഭിച്ചിട്ടുണ്ട്‌. പദ്ധതി ആരംഭിച്ചത്‌ മുതല്‍ നാല്‍പ്പതിനായിരം രൂപയ്‌ക്ക്‌ മുകളില്‍ ശരാശരി വരുമാനവും ഇവിടെയുണ്ടായിരുന്നു. ഇപ്പോഴത്‌ പതിനായിരം രൂപയില്‍ താഴെയായി കുറഞ്ഞു. പത്തോളം ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കുന്നതിന്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌.
സഞ്ചാരികളുടെ കടന്നുവരവ്‌ കുറഞ്ഞതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്‌ ഇവിടുത്തെ കച്ചവടക്കാരാണ്‌. വാടകകൊടുക്കുവാന്‍ പോലും വരുമാനമില്ലാത്ത അവസ്‌ഥയാണെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.

Ads by Google
Advertisement
Monday 30 Oct 2017 12.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW