Monday, October 30, 2017 Last Updated 37 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.07 AM

21 റോഡുകള്‍ നവീകരിക്കും

uploads/news/2017/10/160238/1.jpg

ആലപ്പുഴ: നഗരവികസന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ റോഡുകളുടെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായി.
തിരുവനന്തപുരം, കോഴിക്കോട്‌ നഗരങ്ങളില്‍ നടപ്പാക്കിയ നഗര റോഡ്‌ വികസന പദ്ധതിയുടെ മാതൃകയിലാണ്‌ ഇവിടെയും പദ്ധതി നടപ്പാക്കുന്നത്‌. സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണം നടപ്പാക്കുന്നതിനാല്‍ നിയമവകുപ്പിന്റെ അനുമതി ആവശ്യമാണ്‌. അനുമതി ഈ ആഴ്‌ച ലഭിക്കുന്നതോടെ അടിയന്തരമായി കരാര്‍ വിളിച്ച്‌ പദ്ധതികള്‍ വേഗത്തിലാക്കാനാണ്‌ കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡിന്‌ മന്ത്രി ജി. സുധാകരന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
പദ്ധതിയുടെ ആദ്യഘട്ടം നഗരത്തിലെ പ്രധാന 21 റോഡുകളാണ്‌ നവീകരിക്കുന്നത്‌. കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡിന്റെ 272 കോടിയുടെ പദ്ധതിക്ക്‌ ഒന്നാം ഘട്ടമായി ആകെ 49.52 കിലോമീറ്ററിനു ഭരണാനുമതി ലഭിച്ചിരുന്നു. റോഡ്‌ നിര്‍മാണത്തിനു ശേഷം 15 വര്‍ഷത്തെ സംരക്ഷണം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.ക്രമീകരണത്തിന്റെ ഭാഗമായി മഴവെള്ളം ഒഴുകിപ്പോകാന്‍ പ്രത്യേക സൗകര്യം, നടപ്പാത, സൈക്കിള്‍ യാത്രകള്‍ക്കും പ്രത്യേക പാത, സ്‌ട്രീറ്റ്‌ ലൈറ്റുകള്‍, ജങ്‌ഷനുകളില്‍ ഓട്ടോമാറ്റിക്‌ സിഗ്‌നല്‍ സംവിധാനം എന്നിവ ഒരുക്കും.
ടൂറിസത്തിന്‌ പ്രധാന്യം നല്‍കി റോഡുകള്‍ വീതികൂട്ടി ശാസ്‌ത്രീയമായി നവീകരിച്ച്‌ സൗന്ദര്യവല്‍കരിക്കും.

Ads by Google
Advertisement
Monday 30 Oct 2017 12.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW