Thursday, October 12, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.21 AM

അടൂര്‍ പ്രകാശിന്റെ ഓഫീസിലേക്ക്‌ ഡി.വൈ.എഫ്‌.ഐ. മാര്‍ച്ച്‌

uploads/news/2017/10/154732/1.jpg

കോന്നി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന അടൂര്‍ പ്രകാശ്‌ എം.എല്‍.എ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ നേതൃത്വത്തില്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ്‌ മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള നടപടികള്‍ മാധ്യമങ്ങളെ അറിയിച്ചത്‌.
ലൈംഗിക ചൂഷണവും അഴിമതിയില്‍പ്പെടുമെന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ അടൂര്‍ പ്രകാശ്‌ എം.എല്‍.എയ്‌ക്കെതിരെയും കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ്‌ 200 ഓളം വരുന്ന ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ആര്‍.വി.എച്ച്‌.എസ്‌.എസിനു സമീപത്തുള്ള എം.എല്‍.എ ഓഫീസിലേക്ക്‌ രാജി ആവശ്യപ്പെട്ട്‌ മാര്‍ച്ച്‌ നടത്തിയത്‌.
സി.ഐ ഉമേഷ്‌ ബാബു, എസ്‌.ഐ.ബാബു ഇബ്രാഹിം, കൂടല്‍ എസ്‌.ഐ. ശ്യാം മുരളി, തണ്ണിത്തോട്‌ എസ്‌.ഐ. ബീനാ ബീഗം എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ്‌ സന്നാഹം റോഡിനു കുറുകെ വടം കെട്ടി സംരക്ഷണവലയം തീര്‍ത്തിരുന്നങ്കിലും മാരൂര്‍ പാലം ജങ്‌ഷനില്‍ നിന്നും പ്രകടനമായി എത്തിയ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ പോലീസ്‌ വലയം ഭേദിച്ച്‌ എം.എല്‍.എ ഓഫീസിലേക്ക്‌ ഓടിക്കയറാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിന്‌ ഇടയാക്കിയത്‌. തുടര്‍ന്ന്‌ ചേര്‍ന്ന പ്രതിഷേധയോഗം സംസ്‌ഥാന കമ്മിറ്റിയഗം സതീഷ്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
സോളാര്‍ കേസിലെ പ്രധാന കക്ഷിയായ അടൂര്‍ പ്രകാശ്‌ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കും വരെ ശക്‌തമായ സമരപരിപാടികാര്‍ക്ക്‌ ഡി.വൈ.എഫ്‌.ഐ നേതൃത്വം നല്‍കുമെന്നും, വ്യാജ പട്ടയം നല്‍കി മണ്ഡഡലത്തിലെ പാവങ്ങളെ കബളിപ്പിക്കുകയും ചെയ്‌ത അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ്‌ കേസെടുക്കണമെന്നും സതീഷ്‌ കുമാര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. വര്‍ഗീസ്‌ ബേബി അധ്യക്ഷത വഹിച്ചു. വി.എന്‍. തുഷാര, ശ്രീഹരി, ജിജോ മോഡി, ഷിജു, അഖില്‍, അനീഷ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 12 Oct 2017 01.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW