Wednesday, December 13, 2017 Last Updated 42 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.19 AM

കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ മുന്നേറുന്നു

uploads/news/2017/10/154706/1.jpg

മരങ്ങാട്ടുപിളളി: ലേബര്‍ ഇന്‍ഡ്യ സ്‌റ്റേഡിയത്തില്‍ റവന്യൂജില്ലാ കായികമേള ഒരു ദിവസം പിന്നിടുമ്പോള്‍ ചങ്ങനാശേരി കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്നേറ്റം തുടരുന്നു. നാല്‍പത്‌ പോയിന്റ്‌ നേടിയ കുറുമ്പനാടം സ്‌കൂളിലെ ആകാശ്‌ എം. വര്‍ഗീസിന്റെ മിന്നുന്ന പ്രകടനം ശ്രദ്ധേയമായി.
കഴിഞ്ഞ വര്‍ഷത്തെ വ്യക്‌തിഗത ചാമ്പ്യനായ ആകാശ്‌ എം. ലോങ്‌ജംപില്‍ തന്റെതന്നെ 6.44 എന്ന റെക്കോഡ്‌ മറികടന്ന്‌ 6.68-ല്‍ എത്തിനില്‍ക്കുന്നു. രണ്ടാം സ്‌ഥാനത്ത്‌ കാഞ്ഞിരപ്പിളളി കോരുത്തോട്‌ സി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌്കൂളും തൊട്ടു പിന്നില്‍ പാലാ സെന്റ്‌ മേരീസ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമുണ്ട്‌.
അത്‌ലറ്റിക്‌സില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടിയവര്‍: നൂറ്‌ മീറ്ററില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റോണാ സെബാസ്‌റ്റ്യന്‍, ഡോണ വി. തോമസ്‌ (ഇരുവരും ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹോസ്‌റ്റല്‍), ആതിര ടി.എസ്‌ (നെടുങ്കുന്നം സെന്റ്‌ തെരേസാസ്‌ ജി.എച്ച്‌.എസ്‌).
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍: സോബിന്‍ തോമസ്‌ (പ്ലാശനാല്‍ സെന്റ്‌ ആന്റണീസ്‌ എച്ച്‌.എസ്‌.എസ്‌), സച്ചു ജോര്‍ജ്‌ (നെടുങ്കുന്നം സെന്റ്‌ ജോണ്‍ ദ ബാപിസ്‌റ്റ്‌ എച്ച്‌.എസ്‌.എസ്‌), അനന്ദു കൃഷ്‌ണന്‍ (ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ എച്ച്‌.എസ്‌.എസ്‌).
ലോങ്ങ്‌ ജമ്പില്‍ സബ്‌ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം: ദീപ്‌തി കെ.എസ്‌ (ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹോസ്‌റ്റല്‍), അപര്‍ണ അരുണ്‍ (പനമറ്റം ഗവ. എച്ച്‌.എസ്‌.എസ്‌), മരിയ റെജി (ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹോസ്‌റ്റല്‍).
ജൂണിയര്‍ ഗേള്‍സ്‌ നൂറ്‌ മീറ്ററില്‍: ആന്‍ റോസ്‌ ടോമി, അന്ന തോമസ്‌ മാത്യു (ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹോസ്‌റ്റല്‍), നീതുമോള്‍ എം.ബി (കോരുത്തോട്‌ സി.കെ.എം എച്ച്‌.എസ്‌.എസ്‌).
നൂറ്‌ മീറ്റര്‍ സബ്‌ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍: റാണന്‍ എമ്മാനുവല്‍ തോമസ്‌ (കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ എച്ച്‌.എസ്‌.എസ്‌), സിജോ ജോമോന്‍ (പാലാ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌), ശ്രീശാന്ത്‌ പിആര്‍ (വല്ലകം സെന്റ്‌ മേരീസ്‌ എച്ച.എസ്‌).
ഷോട്ട്‌പുട്ട്‌ സബ്‌ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം: ബിയാട്രീസ്‌ വര്‍ഗീസ്‌ (കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ എച്ച്‌.എസ്‌.എസ്‌), സ്വാതിമോള്‍ എന്‍.എം (മണിമല സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌), മിലു ആന്‍ മാത്യു (ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹോസ്‌റ്റല്‍).
നൂറ്‌ മീറ്റര്‍ സബ്‌ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം: ജൂബി ജേക്കബ്‌, സ്വാതി ലക്ഷമി കെ.ബി(ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹോസ്‌റ്റല്‍), ആന്‍ മേരി ജോസ്‌ന (കോരുത്തോട്‌ സി.കെ.എം എച്ച്‌.എസ്‌.എസ്‌).
ഹൈജംമ്പ്‌ സബ്‌ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: ആരോണ്‍ അബ്രാഹം ബെന്നി (നെടുങ്കുന്നം സെന്റ്‌ ജോണ്‍ ദ ബാപിസ്‌റ്റ്‌ എച്ച്‌.എസ്‌.എസ്‌), നിവിന്‍ മാത്യു (ഞീഴൂര്‍ വി.ബി.എസ്‌.എന്‍ എച്ച്‌.എസ്‌്.എസ്‌.), ഹരീഷ്‌ നായര്‍ എം.എസ്‌ (ഏറ്റുമാനൂര്‍ എസ്‌.വി.ഇ.എം. എച്ച്‌.എസ്‌.എസ്‌).
ലോങ്‌ ജംമ്പ്‌ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: കൃഷ്‌ണദേവ്‌ (കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ എച്ച്‌.എസ്‌.എസ്‌), ഗോകുല്‍ രഘു ( കോട്ടയം എം.ഡി സെമിനാരി എച്ച്‌.എസ്‌), അജിത്ത്‌ എന്‍.പി (കല്ലറ എസ്‌.എം.വി എന്‍.എസ്‌.എസ്‌. എച്ച്‌.എസ്‌.എസ്‌.).
ജാവലിന്‍ ത്രോ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: ശ്രീജിത്ത്‌ ടി.എസ്‌ (പാലാ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌), ഗോകുല്‍ ടി.കെ (ഞീഴൂര്‍ വി.ബി.എസ്‌.എന്‍ എച്ച്‌.എസ്‌്.എസ്‌.), അശ്വിന്‍ കെ. സുരേഷ്‌ (മാന്നാനം സെന്റ്‌ എഫ്രേം എച്ച്‌.എസ്‌.എസ്‌).
ഷോട്ട്‌പുട്ട്‌ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: അതുല്‍ കെ. പ്രദീപ്‌ ( കോരുത്തോട്‌ സി.കെ.എം എച്ച്‌.എസ്‌.എസ്‌), ജൂവല്‍ ടോമി ( കടനാട്‌ സെന്റ്‌ സെബാസറ്റ്യന്‍സ്‌ എച്ച്‌.എസ്‌), അഭിജിത്ത്‌ ശശി (കോട്ടയം എം.ഡി.എസ്‌.എച്ച്‌.എസ്‌.എസ്‌).
ഡിസ്‌കസ്‌ ത്രോ സബ്‌ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: അലന്‍ അച്ചന്‍കുഞ്ഞ്‌ (മണിമല സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌), ആശംസ്‌ വി. സുനില്‍ (കോട്ടയം ശ്രീ വിദ്യാദി രാജാ എച്ച്‌.എസ്‌), ഡെന്നി ഡേവിഡ്‌ തമ്പി (ചങ്ങനാശേരി എസ്‌.ബി. എച്ച്‌.എസ്‌്.എസ്‌).
ഡിസ്‌കസ്‌ ത്രോ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: അശ്വിന്‍ എം ജോണ്‍(കോരുത്തോട്‌ സി.കെ.എം എച്ച്‌.എസ്‌.എസ്‌), സാമുവല്‍ സി. ജോര്‍ജ്‌ (പുതുപ്പളളി ഗവ. ബി.എച്ച്‌.എസ്‌.എസ്‌.), ജോബിന്‍ ജോര്‍ജ്‌ (വാകത്താനം ജെ.എം എച്ച്‌.എസ്‌.എസ്‌).
നാനൂറ്‌ മീറ്റര്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം: ബിസ്‌മി ജോസഫ്‌ (പാലാ സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌), അലീനാ ടി. സജി, ജോസ്‌ന ജോസഫ്‌ (കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ എച്ച്‌.എസ്‌.എസ്‌).
നാനൂറ്‌ മീറ്റര്‍ സബ്‌ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം: ജൂബി ജേക്കബ്‌, സ്വാതി ലക്ഷമി കെ.ബി (ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹോസ്‌റ്റല്‍), ലിമി മാത്യു (പാലാ സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌).
നാനൂറ്‌ മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം: റിയാമോള്‍ ജോയി (പാലാ സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌), ലിനറ്റ്‌ ജോര്‍ജ്‌, ഷാനി ഷാജി (കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ എച്ച്‌.എസ്‌.എസ്‌).
ഹൈജംമ്പ്‌ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: അശ്വിന്‍ കെ. ബാബുജി (ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ എച്ച്‌.എസ്‌.എസ്‌), നിശ്വാന്ത്‌ പി.ജെ(കല്ലറ എസ്‌.എം.വി എന്‍.എസ്‌.എസ്‌. എച്ച്‌.എസ്‌.എസ്‌.), ദീപക്ക്‌ പി.എം (മുരിക്കുംവയല്‍ ഗവ. വി.എച്ച്‌.എസ്‌.എസ്‌.).
നാനൂറ്‌ മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: വിഷ്‌ണു വേണു, (കോട്ടയം എം.ഡി സെമിനാരി എച്ച്‌.എസ്‌), അനന്തസൂര്യ എസ്‌. (എം.ഡി.എസ്‌. എച്ച്‌.എസ്‌.എസ്‌), ജയജിത്ത്‌ പ്രസാദ്‌ (കോട്ടയം എം.ഡി. സെമിനാരി എച്ച്‌.എസ്‌).
നാനൂറ്‌ മീറ്റര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം: ശരത്ത്‌ സന്തോഷ്‌, അരുണ്‍ പ്രദീപ്‌ (കുറുമ്പനാടം സെന്റ്‌ പീറ്റേഴ്‌സ്‌ എച്ച്‌.എസ്‌.എസ്‌), അനന്ദുമോന്‍ എം.എസ്‌ (കോരുത്തോട്‌ സി.കെ.എം എച്ച്‌.എസ്‌.എസ്‌).

Ads by Google
Advertisement
Thursday 12 Oct 2017 01.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW