Saturday, September 08, 2018 Last Updated 36 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.17 AM

പോലീസിന്‌ അഭിമാനത്തിന്റെ പൊന്‍തൂവല്‍

uploads/news/2017/10/154679/1.jpg

അടിമാലി: സാമൂഹികപ്രവര്‍ത്തക സെലീനയുടെ അരുംകൊല ലോകം അറിഞ്ഞ്‌ ഏഴുമണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌ കേരളാ പോലീസിന്‌ മറ്റൊരു അഭിമാന നിമിഷം കൂടി സമ്മാനിച്ചു. ചൊവ്വാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സെലീനയുടെ മൃതദേഹം ഭര്‍ത്താവ്‌ അബ്‌ദുള്‍ സിയാദ്‌ കണ്ടത്‌. സംഭവമറിഞ്ഞയുടന്‍ പോലീസ്‌ ജില്ലാ പോലീസ്‌ മേധാവി കെ.ബി. വേണുഗോപാലിന്റെ നിര്‍ദേശമനുസരിച്ച്‌ കൃത്യതയോടെ പോലീസ്‌ പ്രവര്‍ത്തിച്ചതിനാലാണു പ്രതിയെ എളുപ്പത്തില്‍ അറസ്‌റ്റ്‌ ചെയ്യാന്‍ കഴിഞ്ഞത്‌.
അടിമാലി സി.ഐ: പി.കെ. സാബുവും സംഘവുമായിരുന്നു അന്വേഷണം നടത്തിയത്‌. നാട്ടുകാര്‍ തന്നെ സംശയം പ്രകടിപ്പിച്ചതോടെ എസ്‌.ഐ: സന്തോഷ്‌ സജിവിന്റെ നേതൃത്വത്തില്‍ ഭര്‍ത്താവ്‌ സിയാദിനെയും സമീപവാസിയായ ബൈജുവിനെയും സ്‌റ്റേഷനിലെത്തിച്ചു. ഒന്‍പതു മണിയോടെ സംഭവസ്‌ഥലത്തു നിന്നും തിരികെ ഓഫീസിലെത്തിയ സി.ഐ. ഇവരില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനോടകം ബന്ധപ്പെട്ട എല്ലാവരുടെയും ഫോണ്‍ നമ്പരുകള്‍ സൈബര്‍സെല്ലിനു കൈമാറി പരിശോധനകള്‍ ദ്രുതഗതിയില്‍ ആരംഭിച്ചിരുന്നു. രാത്രി പത്തോടെ വീണ്ടും സംഭവ സ്‌ഥലത്തെത്തി സമീപത്തെ സുഗന്ധവ്യഞ്‌ജന വില്‍പ്പന ശാലയിലെ നിരീക്ഷണ ക്യാമറ വിശദമായി പരിശോധിച്ചു. ഉച്ചകഴിഞ്ഞ്‌ 2.16ന്‌ ജീന്‍സും വരയുള്ള ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ഒരാള്‍ വീട്ടിലേക്കു പോകുന്നതായി കണ്ടെത്തി. ഇയാള്‍ പിന്നീട്‌ ഇറങ്ങിവരുന്നതും ഇയാള്‍തന്നെ 3.02ന്‌ വീണ്ടും വീട്ടിലേക്കു കയറുന്നതും ശ്രദ്ധയില്‍പെട്ടതോടെയാണ്‌ ഇയാളിലേക്കു സംശയം നീണ്ടത്‌. പോലീസ്‌ സ്‌റ്റേഷനില്‍നിന്നും സിയാദിനെ സ്‌ഥലത്തെത്തിച്ചു പ്രതിയെ തിരിച്ചറിയാന്‍ നടത്തിയ ശ്രമം വിജയം കണ്ടു.
ഇതിനോടകം ജില്ലാ പോലീസ്‌ മേധാവി കെ.ബി. വേണുഗോപാല്‍, മുന്നാര്‍ ഡിവൈ.എസ്‌.പി: എസ്‌. അഭിലാഷ്‌ എന്നിവരും സ്‌ഥലത്തെത്തി. തൊടുപുഴ സ്വദേശിയായ ഗിരോഷിനെ നന്നായി അറിയാവുന്ന സിയാദിനെയും കൂട്ടി പുലര്‍ച്ചെ രണ്ടുമണിക്കാണു സി.ഐ: പി.കെ. സാബു, എ.എസ്‌.ഐമാരായ സി.ആര്‍. സന്തോഷ്‌, അബ്‌ദുള്‍ ഖനി, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എം.എം. ഷാജു, പി.ടി. ഷാജി, സി.പി.ഓ. ഹരികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തേടി യാത്ര തിരിച്ചത്‌.
മൂന്നു മണിയോടെ പ്രതിയെ വീട്ടില്‍നിന്നും പിടികൂടി. പുലര്‍ച്ചെ അടിമാലിയിലെത്തിയപ്പോഴാണു സെലീനയുടെ മാറിടം അറുത്തു കൊണ്ടുപോയി വീട്ടിലെ മേശപ്പുറത്തു പൊതിഞ്ഞു വച്ചിരിക്കുന്നതായി പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്‌. മൂന്നാര്‍ സബ്‌ഡിവിഷനു കീഴിലുള്ള പോലീസ്‌ സേനയുടെയും സൈബര്‍ സെല്‍, രഹസ്യാനേ്വഷണ വിഭാഗം, വിരലടയാളവിദഗ്‌ധര്‍, എസ്‌.ഐ: ജോബി തോമസിന്റെ നേതൃത്വത്തിലുള്ള എസ്‌.പിയുടെ സ്‌പഷല്‍ സ്‌ക്വാഡ്‌ അടക്കമുള്ളവരുടെയും നാട്ടുകാരുടെയും സെലീനയുടെ ബന്ധുക്കളുടെയും എല്ലാം ചേര്‍ന്നുള്ള കൂട്ടായ പരിശ്രമമാണ്‌ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ സഹായകരമായത്‌.
2013 ഫെബ്രുവരി 13ന്‌ പുലര്‍ച്ചെ അടിമാലിയില്‍ നടന്ന രാജധാനി കൂട്ടക്കൊലക്കേസിലും പോലീസിന്‌ ആദ്യനിമിഷങ്ങളില്‍ വീഴ്‌ച സംഭവിച്ചെങ്കിലും തെളിവുകള്‍ അവശേഷിക്കാതെ നടന്ന കേസിലെ പ്രധാന രണ്ടു പ്രതികളെ ഒരു മാസത്തിനകം വലയിലാക്കാനായത്‌ പോലീസ്‌ സേനയ്‌ക്ക്‌ അഭിമാനമായിരുന്നു.

Ads by Google
Advertisement
Thursday 12 Oct 2017 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW