Wednesday, August 22, 2018 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.14 AM

സോളാര്‍ തട്ടിപ്പില്‍ കോഴിക്കോട്ട്‌ മൂന്നു കേസുകള്‍

uploads/news/2017/10/154664/1.jpg

കോഴിക്കോട്‌: സോളാര്‍ തട്ടിപ്പു സംഭവത്തില്‍ കോഴിക്കോട്ട്‌ മൂന്നു കേസുകള്‍. രണ്ടു ബിസിനസുകാരും രണ്ടു സ്‌കൂളുകളും ഉള്‍പ്പെട്ടതാണ്‌ കേസുകള്‍.സരിത നായരും ബിജു രാധകൃഷ്‌ണനും സരിതയുടെ ഡ്രൈവര്‍ മണിലാലും കേസില്‍ പ്രതികളാണ്‌. ഇതില്‍ ഒരു കേസിന്റെ വിചാരണ കോഴിക്കോട്‌ മൂന്നാം മജിസ്‌ട്രറ്റ്‌ കോടതിയില്‍ നടന്നുവരികയാണ്‌.പ്രത്യേകാന്വേഷണ സംഘത്തിലെ ഡിവൈ.എസ്‌.പി ജയ്‌സണ്‍ കെ.എബ്രഹാം ആണ്‌ ഈ കേസുകള്‍ അന്വേഷിച്ചത്‌.
അസോസിയേറ്റ്‌ സ്‌റ്റീല്‍ഡ്‌ യാര്‍ഡ്‌ ഉടമ അബ്‌ദുള്‍ മജീദില്‍ നിന്ന്‌ 42.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്‌ സരിതക്കെതിരേ കോഴിക്കോട്‌ മൂന്നാം മജിസ്‌ട്രറ്റ്‌ കോടതിയില്‍ വിചാരണ നടന്നുവരുന്നത്‌.സോളാര്‍ പാനലുകള്‍, ലൈറ്റുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ എന്നിവയുടെ വിതരണത്തിന്‌ ടീം സോളാര്‍ കമ്പനിയുടെ മലബാര്‍ മേഖലാ ഫ്രാഞ്ചൈസിയായി നിയമിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കിയാണ്‌ പണം തട്ടിയതെന്നാണ്‌ പരാതി.
ഗൂഡാലോചന, ആള്‍മാറാട്ടം, പണം വാങ്ങി സ്വന്തം ആവശ്യത്തിനു വകമാറ്റി ചെലവാക്കി കബളിപ്പിക്കല്‍, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്‌.
മൊകവൂരിലെ വിന്‍സെന്റ്‌ സൈമന്റെ പരാതി പ്രകാരം രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതാണ്‌ മറ്റൊരു കേസ്‌. ടീം സോളാര്‍ റന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍ കമ്പനിയുടെ ഫ്രാഞ്ചൈസി പാലക്കാട്‌, തുശൂര്‍ ജില്ലകളില്‍ നല്‍കാമെന്നു പറഞ്ഞാണ്‌ 12 ലക്ഷം രൂപ സൈമണില്‍ നിന്നു തട്ടിയെടുത്തത്‌. പതിനെട്ടു വര്‍ഷക്കാലം ഗള്‍ഫില്‍ ഡ്രൈവറായിരുന്നു സൈമണ്‍.
കമ്പനിയുടെ സോണല്‍ മാനേജരായി നടിച്ച്‌ ലക്ഷ്‌മി നായര്‍ എന്ന വ്യാജേനയാണ്‌ സരിതാ നായര്‍ ഇദ്ദേഹത്തെ സമീപിച്ചത്‌. കെ.ബി നായര്‍ എന്നാണ്‌ ബിജു രാധാകൃഷ്‌ണനെ പരിചയപ്പെടുത്തിയിരുന്നത്‌. കോഴിക്കോട്‌ എലത്തൂര്‍ പോലീസാണ്‌ ഈ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
വടകരയിലെ രണ്ടു സ്‌കൂളുകളില്‍ കാറ്റില്‍ നിന്ന്‌ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു നല്‍കാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയതാണ്‌ മറ്റൊരു കേസ്‌. ഈ രണ്ടു സംഭവങ്ങളും ഒറ്റ കേസായാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌.

Ads by Google
Advertisement
Thursday 12 Oct 2017 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW