Thursday, December 14, 2017 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.13 AM

നാളെ ട്രാക്ക്‌ ഉണരും

uploads/news/2017/10/154655/1.jpg

ആലപ്പുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള അറവുകാട്ട്‌ നാളെ ആരംഭിക്കും. കാര്‍മല്‍പോളിടെക്‌നിക്‌ കോളജ്‌ ഗ്രൗണ്ടില്‍ മൂന്നുദിവസങ്ങളായി നടക്കുന്ന മേളയില്‍ 11 ഉപജില്ലകളില്‍നിന്നും ഒരു സ്‌പോര്‍ട്‌സ്‌ സ്‌കൂളില്‍ നിന്നുമായി 1411 കൗമാര കായികതാരങ്ങള്‍ മാറ്റുരയ്‌ക്കും. ആദ്യദിനം ജാവലിന്‍, ഹാമര്‍, ഡിസ്‌ക്‌സ്‌ ഇനങ്ങളും പോള്‍വാട്ട്‌, ഹാര്‍ഡില്‍സ്‌ മത്സരങ്ങളും നടക്കും.
14ന്‌ രാവിലെ മേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. 15ന്‌ വൈകിട്ട്‌ സമാപന സമ്മേളനവും സമ്മാനദാനവും നടത്തും. പലതവണ മാറ്റിവച്ച മേളയുടെ ഒരുക്കങ്ങള്‍ അറവുകാട്ട്‌ പൂര്‍ത്തിയായി വരികയാണെന്ന്‌ ഡി.ഡി.ഇ കെ.പി ലതിക, സംഘാടക സമിതി ഭാരവാഹികളായ എം.എം. അഹമ്മദ്‌ കബീര്‍, കെ.എസ്‌ പ്രദീപ്‌, അനസ്‌ എം. അഷറഫ്‌, ഡി. ജയറാം, കെ.സി സ്‌നേഹശ്രീ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മേളയുടെ വിജയത്തിനായി ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍, അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവരടങ്ങിയ ഏഴ്‌ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
75 ഒഫിഷ്യല്‍സിന്റെ സേവനവും എന്‍.സി.സി, എസ്‌.പി.സി. കുട്ടികളുടെ സേവനവും പ്രഥമ ശുശ്രൂഷ നല്‍കാന്‍ ആലപ്പുഴ ഡി.എം.ഒയുടെ കീഴിലുള്ള മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കും. മേളയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ടീം മാനേജര്‍മാര്‍ക്കും എല്ലാ ദിവസവും ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്‌ഥാനക്കാര്‍ക്കു സര്‍ട്ടിഫിക്കറ്റുകളും മെഡലും നല്‍കും. ഇവര്‍ക്ക്‌ വരുന്ന 19 മുതല്‍ 23 വരെ പാലായില്‍ നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാം.

Ads by Google
Advertisement
Thursday 12 Oct 2017 01.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW