Sunday, December 17, 2017 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.20 AM

പ്രാര്‍ഥിച്ച മനസുകള്‍ക്കു നന്ദി

uploads/news/2017/10/151478/1.jpg

പാലാ: മനസുരുകി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, കൂപ്പുകൈകളോടെ വിറയാര്‍ന്ന സ്വരത്തിലുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ നന്ദി വാക്കുകള്‍ക്കു പാലാ മറുപടി പറഞ്ഞതു മൗനപ്രാര്‍ഥനകളാല്‍. പൗരോഹിത്യ സ്വീകരണത്തലേന്നു താമസിച്ച അതേ ബിഷപ്‌സ്‌ ഹൗസില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു മോചനത്തിനായി വേണ്ടി പ്രാര്‍ഥിച്ച മുഴുവന്‍ മനസുകള്‍ക്കും ഫാ. ടോമിന്റെ നന്ദിപ്രകാശനം.
1999 മേയ്‌ 21നായിരുന്നു ഫാ. ടോം ഉഴുന്നാലില്‍ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചത്‌. പൗരോഹിത്യ സ്വീകരണ തലേന്നു ബിഷ്‌പ്‌സ്‌ ഹൗസില്‍ താമസിച്ചതിന്റെ ഓര്‍മ പുതുക്കി കൊണ്ടാണു പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞത്‌.
എറണാകുളത്തു നിന്ന്‌ ഉച്ചകഴിഞ്ഞു 3.30നു പാലായില്‍ എത്തിയ ഫാ. ഉഴുന്നാലിലിനെ പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പിലിന്റെയും സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്റെയും നേതൃത്വത്തില്‍ രൂപത സ്വീകരിച്ചു. തുടര്‍ന്നു ഫാ. ടോമിന്റെ നേതൃത്വത്തില്‍ ചാപ്പലില്‍ കൃതജ്‌ഞതാ പ്രാര്‍ഥന. പ്രാര്‍ഥനകള്‍ക്കു ശേഷം രൂപത ഒരുക്കിയ സ്വീകരണ സമ്മേളനത്തിലേയ്‌ക്ക്‌. സഭയുടെ രക്‌തം ചിന്താതെയുള്ള രക്‌തസാക്ഷിയാണു ഫാ. ടോം ഉഴുന്നാലിലെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മാര്‍. ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ പറഞ്ഞു.
ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ സന്ദേശം രൂപതാ ചാന്‍സിലര്‍ ഫാ. ജോസ്‌ കാക്കല്ലില്‍ വായിച്ചു. തിരികെ ഭാരതത്തിലെത്തിയാലുടന്‍ സഭ നിശ്‌ചയിക്കുന്ന എവിടേയ്‌ക്കും പോകാന്‍ സന്നദ്ധനായ തീക്ഷ്‌ണതയുള്ള വൈദികനാണു ഫാ. ടോമെന്നു സലേഷ്യന്‍ സഭാ ബംഗളുരു പ്ര?വിന്‍ഷ്യാള്‍ ഫാ. ജോയ്‌സ്‌ തോണിക്കുഴി പറഞ്ഞു.
സമ്മേളനത്തില്‍ എം.പിമാരായ ജോസ്‌ കെ. മാണി, ജോയ്‌ ഏബ്രഹാം, എം.എല്‍.എമാരായ കെ.എം.മാണി, പി.ജെ. ജോസഫ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി.സി. ജോര്‍ജ്‌, മോന്‍സ്‌ ജോസഫ്‌, റോഷി അഗസ്‌റ്റിന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖറിയാസ്‌ കുതിരവേലി, പാലാ നഗരസഭാധ്യക്ഷ ലീന സണ്ണി, സര്‍ക്കാരിന്റെ പ്രതിനിധിയായി സി.പി.എം. സംസ്‌ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ്‌, മുന്‍ എം.പിമാരായ വക്കച്ചന്‍ മറ്റത്തില്‍, പി.സി. തോമസ്‌, എം.ജി. സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ. ബാബു സെബാസ്‌റ്റ്യന്‍, ഡോ. സിറിയക്‌ തോമസ്‌, ഈരാറ്റുപേട്ട മൗലവി മുഹമദ്‌ സക്കീര്‍, ജോണ്‍ കച്ചിറമറ്റം തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 02 Oct 2017 01.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW