Sunday, February 25, 2018 Last Updated 58 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.01 AM

ചേന്ദമംഗലൂരില്‍ ചൂണ്ടയിടല്‍ മത്സരം

uploads/news/2017/10/151474/2.jpg

ചേന്ദമംഗലൂര്‍: പഴയ കാലത്തെ സൗഹാര്‍ദ്ദത്തിന്റെ സ്‌നേഹ ചിഹ്നങ്ങളെ തിരിച്ചുപിടിക്കുകയാണ്‌ പാലിയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. ഓണ്‍ലൈന്‍ ഗെയിമില്‍ നിന്നും ഓഫ്‌ ലൈന്‍ ജീവിതത്തിലേക്ക്‌ കുട്ടികളെയും യുവാക്കളെയും ആനയിക്കാനാണ്‌ ഇരുവഴിഞ്ഞിപ്പുഴയില്‍ അസോസിയേഷന്‍ ചൂണ്ടയിടല്‍ മത്സരം നടത്തിയതെന്ന്‌ പ്രസിഡന്റ്‌ റാസിക്‌ മാതലത്ത്‌ പറഞ്ഞു.ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി പൂളക്കുത്ത്‌ കടവ്‌ ശുചീകരണ പ്രവൃത്തിയുടെ രണ്ടാംഘട്ടം നടക്കുന്നതിനോടനുബന്ധിച്ചാണ്‌ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്‌. മുക്കം നഗരസഭ കൗണ്‍സിലര്‍ ശഫീഖ്‌ മാടായി ഉദ്‌ഘാടനം ചെയ്‌തു. ശാക്കിര്‍ പാലിയില്‍ ,വഹീദ്‌ കൊളപ്പുറം ,നബീല്‍ പാലിയില്‍ എന്നിവര്‍ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി.
പി.പി. കുട്ടിഹസന്‍, പി.ശാക്കിര്‍, അനസ്‌ പാലിയില്‍, കുനിച്ചിതൊടി അശ്‌റഫ്‌ ,കെ .ടി .ഷാദ്‌, പി.പി.മന്‍സൂര്‍, നസ്‌ ല ടി.കെ,തമന്ന.കെ.ടി,റന പര്‍വി ജാബിര്‍,ടി.കെ.നാഫി, കെ.ടി.ഗയാസ്‌ ഉമ്മര്‍, നബീല്‍ പാലിയില്‍, വിനോദ്‌ പൂളക്കുത്ത്‌, പി.പി.മഷ്‌ഹൂദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 02 Oct 2017 01.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW