Monday, December 18, 2017 Last Updated 23 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.47 AM

ആദിവാസി മേഖലയിലെ ആദ്യ വിദ്യാരംഭം ശ്രദ്ധേയമായി

uploads/news/2017/10/151465/1.jpg

കാട്ടാക്കട : ആദിവാസി മേഖലയിലെ ആദ്യ വിദ്യാരംഭം ശ്രദ്ധേയമായി . തിരുവനന്തപുരം കോട്ടൂരില്‍ ആദിവാസി മേഖലയിലെ മുക്കോത്തിവയല്‍ മണ്ണാംകോണത്താണ്‌ കുറ്റിച്ചല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ആദിവാസികള്‍ക്കായി വിദ്യാരംഭം സംഘടിപ്പിച്ചത്‌.ശനിയാഴ്‌ച രാവിലെ എട്ടര മണിയോടെ അറുപതു വയസു കഴിഞ്ഞ ആദിവാസികള്‍ ആദ്യാക്ഷരം കുറിച്ചത്‌ .ആദിവാസി മൂപ്പന്‍ വില്യന്‍ കാണി ഉള്‍പ്പെടെയുള്ളവരാണ്‌ ആദ്യാക്ഷരം കുറയ്‌ക്കാനായി കുരുന്നുകള്‍ക്കൊപ്പം എത്തിയത്‌. ഊരുമൂപ്പനെ കൂടാതെ ഭഗവന്‍ കാണി, മതിയന്‍ കാണി, കാളി ,ആദിച്ച എന്നിവരുള്‍പ്പടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. തുടര്‍ന്ന്‌ ഏഴോളം ആദിവാസി കുരുന്നുകള്‍ക്കും ആദ്യാക്ഷരം കുറിച്ചു . പഞ്ചായത്തു പ്രസിഡന്റ്‌ ജി മണികണ്‌ഠന്‍ ,സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‌മാന്‍
സുധീര്‍ കുമാര്‍ ,പഞ്ചായത്തു അംഗം സുരേഷ്‌,വാര്‍ഡ്‌ അംഗംവി.രമേശ്‌,ട്രൈബല്‍ പ്രമോട്ടര്‍ ദീപിക രമേശ്‌എന്നിവരാണ്‌ മുതിര്‍ന്നവരെയും കുരുന്നുകളെയും ഹരിശ്രീ എഴുതിച്ചത്‌. ട്രൈബല്‍ പ്രമോട്ടര്‍ ദീപിക രമേശ്‌ രണ്ടുവര്‍ഷം മുന്‍പാണ്‌ ആശയം ഊരുമൂപ്പനോടും വാര്‍ഡ്‌ അംഗം വി രമേശ്‌ എന്നിവരോടും ദീപിക പങ്കുവച്ചത്‌. ഈ ആശയ കുറ്റിച്ചല്‍ പഞ്ചായത്തു പ്രസിഡന്റ്‌ ജി മണികണ്‌ഠന്‍ ഉള്‍പ്പടെയുള്ള ഭരണ സമിതി അനുകൂല നിലപാട്‌ സ്വീകരിച്ചതോടെ ആദിവാസിമേഖലയില്‍ വിദ്യാരംഭം
സംഘിപ്പിക്കാനായത്‌. ആദിവാസി മേഖലയിലെ നിരക്ഷരരായ മാതാപിതാക്കള്‍ക്ക്‌ വിദ്യാഭ്യാസത്തിലൂടെ പുതിയ വെളിച്ചം നല്‍കാനായി ക്ലാസുകള്‍ നല്‍കാനും പത്താം ക്ലാസ്‌ ജയിച്ചവര്‍ക്ക്‌ പിഎസ്‌ സി കോച്ചിങ്‌ നല്‍കാനും ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനും ഉള്ള ഉറച്ച തീരുമാനത്തിലാണെന്നും ദീപിക പറഞ്ഞു. പേരെഴുതി ഒപ്പിടാന്‍ പഠിക്കണം എല്ലാവര്‍ക്കും എഴുതാനും വായിക്കാനും കഴിയണം. അതിനാണ്‌ ഈ കൂട്ടായ്‌മ ഉണ്ടാക്കിയതെന്ന്‌ ഊരുമൂപ്പനായ വില്യന്‍കാണിയും വാര്‍ഡ്‌ അംഗം രമേശും പറഞ്ഞു. ആദ്യാക്ഷരം കുറിച്ച മുതിര്‍ന്നവര്‍ക്കുള്‍പ്പടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു.

Ads by Google
Advertisement
Monday 02 Oct 2017 12.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW