Monday, October 02, 2017 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.47 AM

കല്ലട ജലോത്സവം: വേണാട്‌ ബോട്ട്‌ ക്ലബിന്റെ സെന്റ്‌ പയസ്‌ ടെന്‍ത്‌ ജലരാജാവ്‌

uploads/news/2017/10/151457/1.jpg

കൊല്ലം: തെക്കന്‍ കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ 48-ാമതു കല്ലട ജലോത്സവത്തില്‍ രാഹുല്‍ ആര്‍. പിള്ള ക്യാപ്‌റ്റനായുള്ള മണ്‍റോതുരുത്ത്‌ വേണാട്‌ ബോട്ട്‌ ക്ലബിന്റെ സെന്റ്‌ പയസ്‌ ടെന്‍ത്‌ ജലരാജാവായി. കല്ലടയാറ്റിലെ മുതിപ്പറമ്പ്‌ കാരൂത്രക്കടവ്‌ നെട്ടായത്തില്‍ നാലു ട്രാക്കുകളിലായി അഞ്ചു വള്ളങ്ങളാണു മത്സരിച്ചത്‌. കല്ലടയാറ്റിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ചു വിജയഭേരി മുഴക്കി ഇരുകരകളിലേയും കാണികളുടെ ഹര്‍ഷാരവം ഏറ്റുവാങ്ങി ഇഞ്ചോടിഞ്ചു പോരാടിയാണു സെന്റ്‌ പയസ്‌ ടെന്‍ത്‌ ഫിനിഷിങ്‌ പോയിന്റ്‌ കടന്നത്‌. വെസ്‌റ്റ് കല്ലട ഐത്തോട്ടുവ ഫ്രണ്ട്‌സ് ക്ലബിന്റെ ബാലമുരളി ക്യാപ്‌റ്റനായുള്ള മഹാദേവിക്കാട്‌ കാട്ടില്‍ തെക്കതില്‍ ചുണ്ടനാണു രണ്ടാം സ്‌ഥാനം. മണ്‍റോതുരുത്ത്‌ ഇന്ത്യന്‍ ബോയ്‌സ് ആന്‍ഡ്‌ സ്‌പോര്‍ട്‌സ് ക്ലബിന്റെ കാരിച്ചാലിനു മൂന്നാം സ്‌ഥാനവും ലഭിച്ചു. വെപ്പ്‌ എ വിഭാഗത്തില്‍ അമ്പടക്കടവന്‍ ഒന്നാംസ്‌ഥാനവും ചെത്തിക്കാടന്‍ രണ്ടാം സ്‌ഥാനവും നേടി.
ഇരുട്ടു കുത്തി എ വിഭാഗത്തില്‍ മൂന്നു തൈക്കല്‍ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കിയപ്പോള്‍ തുരുത്തിത്തറ രണ്ടാംസ്‌ഥാനവും നേടി. അലങ്കാര വളളങ്ങളില്‍ കോതപുരം ബിജു വൈഷ്‌ണവം ക്യാപ്‌റ്റനായ ശ്രീ സപ്‌തവാഹിനി ബോട്ട്‌ ക്ലബ്‌ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കിയപ്പോള്‍ പെരുങ്ങാലം കൈരളി ആര്‍ട്‌സ് രണ്ടാം സ്‌ഥാനവും നേടി.
രാവിലെ ഒമ്പതിനു മണ്‍റോതുരുത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു കരുണാകരന്‍ പതാക ഉയര്‍ത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജലോത്സവം ഉദ്‌ഘാടനം ചെയ്‌തു. സംഘാട സമിതി കണ്‍വീനര്‍ തഹസില്‍ദാര്‍ സാജിതാബീഗം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സബ്‌ കലക്‌ടര്‍ ഡോ. എസ്‌. ചിത്ര സ്വാഗതം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ്‌ എം.പി ജലഘോഷയാത്ര ഉദ്‌ഘാടനം ചെയ്‌തു. എം.എല്‍.എമാരായ ആര്‍. രാമചന്ദ്രന്‍, എം. മുകേഷ്‌, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവരാജന്‍, തങ്കമണി ശശിധരന്‍, ഡോ. പി.കെ. ഗോപന്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എന്‍. വിജയന്‍, ബിനു കരുണാകരന്‍, എസ്‌. മഞ്‌ജു തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കു കൊടിക്കുന്നില്‍ സുരേഷ്‌ എം.പി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Ads by Google
Advertisement
Monday 02 Oct 2017 12.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW