Monday, October 02, 2017 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.46 AM

കൊച്ചി നാവിക ആസ്‌ഥാനത്ത്‌ കപ്പലില്‍ നാവികന്‍ വെടിയേറ്റ്‌ മരിച്ചു.

uploads/news/2017/10/151450/1.jpg

മട്ടാഞ്ചേരി: കൊച്ചി നേവല്‍ ബേസില്‍ ഐ എന്‍ എസ്‌ ജമുന എന്ന നാവിക കപ്പലില്‍ സെക്യൂരിറ്റി സെന്‍ട്രി ഡ്യൂട്ടിയിലായിരുന്ന നാവികന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്തിലെ ഖെഡ ജില്ലയില്‍ നിന്നുള്ള രക്ഷിത്‌ കുമാര്‍ പര്‍മാര്‍ (23) ആണ്‌ മരണപ്പെട്ടത്‌. രാവിലെ 7.30 ഓടെ തന്റെ സ്വന്തം തോക്കില്‍ നിന്ന്‌ വെടി പൊട്ടിയാണ്‌ ഇയാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റതെന്ന്‌ നാവിക അധികൃതര്‍ അറിയിച്ചു. ഉടനെ നാവിക ആശുപത്രിയായ ഐഎന്‍ എച്ച്‌ എസ്‌ സജ്‌ജീവനിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 9.40 ന്‌ ഇയാളുടെ മരണം സ്‌ഥിരീകരിച്ചു. നേവി അനേ്വഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.
അസ്വഭാവിക മരണത്തിന്‌ ഹാര്‍ബര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. മരണപ്പെട്ട രക്ഷിത്‌ കുമാര്‍ നേവിയില്‍ ഇലക്ര്‌ടിക്കല്‍ മെക്കാനീഷ്യന്‍ ( പവര്‍) - 2 ആണ്‌. മാതാപിതാക്കളും ഒരു സഹോദരനുമുണ്ട്‌. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 02 Oct 2017 12.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW