Monday, October 02, 2017 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.40 AM

ആദിവാസികളുടെ വികസനം: കൃത്യത വരുത്താന്‍ ശ്രമിക്കണമെന്ന്‌ കേന്ദ്ര മന്ത്രി

uploads/news/2017/10/151440/1.jpg

അഗളി: അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ പേരില്‍ എത്തുന്ന കോടികള്‍ ഇവരുടെ ഉന്നമനത്തിനായി തന്നെ വിനിയോഗിക്കണമെന്ന്‌ കേന്ദ്ര പട്ടികവര്‍ഗ മന്ത്രി ജുവല്‍ ഒറാം അവശ്യപെട്ടു. നക്കുപ്പതിയില്‍ ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തനം ആരംഭിച്ച കേരള വനവാസി വികാസ കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ ആദിവാസികളുടെ വികസനത്തിന്ന്‌ ആവശ്യമായ കൃത്യമായ കണക്ക്‌ കേന്ദ്ര സര്‍ക്കാരിനെ ബോധിപ്പിച്ചാല്‍ ആവശ്യമായി വരുന്ന മുഴുവന്‍ ഫണ്ടും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കമെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാര്‍ ആദിവാസികളുടെ ആവശ്യങ്ങള്‍ മനസിലാക്കുകയോ, ഇവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തികള്‍ നടത്തുകയോ ചെയ്യുന്നില്ലെന്നും ഭരണത്തില്‍ രാഷ്ര്‌ടിയ താത്‌പര്യം മാത്രമാണ്‌ കാണുന്നതെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള നാളുകളില്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ വികസനം നേരിട്ട്‌ പരിശോധിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ആദിവാസികളെ സ്വയംപര്യാപ്‌തതയില്‍ എത്തിക്കുന്നതിനായി കേന്ദ്ര പട്ടികവര്‍ഗ വകുപ്പ്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
അട്ടപ്പാടിയിലെ ആദിവാസികളുടെ സ്വയംപര്യാപ്‌തരാക്കുന്ന വിധത്തിലുള്ള കമ്പ്യൂട്ടര്‍ പരിശീലനം, തയ്യല്‍ പരിശീലനം എന്നിവയും ആദിവാസി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സഹായ കേന്ദ്രം എന്നിവയാണ്‌ വനവാസി വികാസ കേന്ദ്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്‌. ചടങ്ങില്‍ അഖില ഭാരതിയ വനവാസി കല്യാണശ്രമം ദേശിയ അധ്യക്ഷന്‍ ജഗദേവ്‌ ജി ഒറാം, വി.പി. മുരളിധരന്‍, സ്വാമി കൃഷ്‌ണാത്മാനന്ദ, എ.ആര്‍. മോഹനന്‍, ഡോ: നാരയണന്‍, കെ.സി. പൈതല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഊരുകളില്‍ നിന്നെത്തിയ ഊര്‌ മൂപ്പന്‍മാരെ യോഗത്തില്‍ ആദരിച്ചു.

Ads by Google
Advertisement
Monday 02 Oct 2017 12.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW