Monday, October 02, 2017 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.39 AM

നാഥനില്ലാതെ ചിറ്റൂര്‍ പോലീസ്‌

uploads/news/2017/10/151433/2.jpg

ചിറ്റൂര്‍: ചിറ്റൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ. ഇല്ലാതെ നാഥനില്ലാകളരിയായി തുടരുന്നു. ഇവിടെയുണ്ടായിരുന്ന സബ്‌ ഇന്‍സ്‌പെക്‌ടറെ മീനാക്ഷിപുരത്തേയ്‌ക്ക് സ്‌ഥലം മാറ്റിയിട്ട്‌ മാസങ്ങള്‍ പിന്നിട്ടെങ്കിലും പകരം ആളെ നിയമിക്കാത്തത്‌ ക്രമസമാധാന പാലനത്തിന്‌ തടസമാവുന്നു. എസ്‌.ഐ. ഇന്‍ ചാര്‍ജിനൊപ്പം നിലവില്‍ ജൂനിയര്‍ എസ്‌.ഐ. ഉണ്ടെങ്കിലും സ്‌ഥലപരിചയവും കാര്യങ്ങള്‍ പഠിച്ചു വരുന്നതിനു കൂടൂതല്‍ സമയം വേണമെന്നിരിക്കെ നിലവില്‍ ദീര്‍ഘകാലമായി ഇവിടെ തുടരുന്ന സിവില്‍ പോലീസുകാര്‍ ഇതുമൂലം പല കാര്യങ്ങളിലും മുതിര്‍ന്ന പോലീസുക്കാരെ മറികടന്ന്‌ സ്‌റ്റേഷന്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനെതിരേ ഒരു വിഭാഗത്തിന്‌ കടുത്ത എതിര്‍പ്പുമുണ്ട്‌.
ചിറ്റൂര്‍ പോലിസ്‌ യൂണിയന്റെ ബലത്തിലാണ്‌ ചില സിവില്‍ പോലീസുകാര്‍ എസ്‌.ഐ., എ.എസ്‌.ഐമാരെ വട്ടം കറക്കുന്നതും. ഈ പ്രവണത മൂലം പല കേസുകളുടെ അന്വേഷണത്തേ സാരമായി തന്നെ ബാധിച്ചതായി സ്‌റ്റേഷനിലെ ഒരു വിഭാഗം പോലീസുദ്യോഗസ്‌ഥര്‍ തന്നെ പറയുന്നു. സി.ഐയ്‌ക്കും സ്‌റ്റേഷന്റെ താല്‍ക്കാലിക ചുമതലയുള്ള എസ്‌.ഐ, ജൂനിയര്‍ എസ്‌.ഐ എന്നിവര്‍ക്ക്‌ പുറമേ മൂന്ന്‌ എ.എസ്‌.ഐ എന്നിവരുള്‍പ്പെടെ 55 ഓളം പോലീസുകാരാണ്‌ ചിറ്റൂര്‍ സ്‌റ്റേഷനില്‍ ഉള്ളത്‌. സിഐ ഒഴികെയുള്ള ഉദ്യോഗസ്‌ഥരെല്ലാം ചുമതലയേറ്റിട്ട്‌ രണ്ടുമാസത്തില്‍ താഴെയെ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന സിവില്‍ പോലീസുകാരാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌.
നിരവധി മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും വാഹന പരിശോധനയും പെറ്റിക്കേസെടുക്കലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സി.ഐ പല കേസുകളുമായി ബന്ധപ്പെട്ടും കോടതി ചുമതലയുമായി മിക്ക സമയങ്ങളിലും പുറത്തായതിനാല്‍ ഇവിടത്തെ മിക്ക കാര്യങ്ങളും നിയന്ത്രിക്കുന്നത്‌ സിവില്‍ പോലിസുകാരാണ്‌. തമിഴ്‌നാടിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കാര്‍ഷിക മേഖലയായ ചിറ്റൂരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകളുടെ അടുത്ത്‌ മാന്യമായി പെരുമാറണമെന്ന്‌ കര്‍ശനനിര്‍ദ്ദേശം ഡി. ജി.പി നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത്‌ പാലിക്കപ്പെടാറില്ല.
കഴിഞ്ഞ ദിവസം സ്‌റ്റേഷന്റെ മുന്നില്‍ വെച്ച്‌ മഫ്‌തിയിലുള്ള സിവില്‍ പോലിസുകാരന്‍ വാഹന പരിശോധന നടത്തിയത്‌ വിവാദമായതോടെ എസ്‌.ഐ. സിവില്‍ പോലിസ്‌ക്കാരന്‍ എന്നിവരെ എ.എസ്‌.പി. വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിട്ടുള്ളതായാണ്‌ വിവരം.

Ads by Google
Advertisement
Monday 02 Oct 2017 12.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW