Monday, October 02, 2017 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.23 AM

കാട്‌ മൂടിയ ബൈപ്പാസ്‌ റോഡിലൂടെ ഒരു പേടി യാത്ര

uploads/news/2017/10/151416/1.jpg

മാനന്തവാടി: മാനന്തവാടി നഗരത്തിലെ തിരക്ക്‌ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടിരുന്ന മൈസൂര്‍ റോഡിനെ കെ.എസ്‌.ആര്‍.ടി.സി. ഗ്യാരേജ്‌ വഴി തലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന അംബേദ്‌ക്കര്‍ ബൈപ്പാസ്‌ റോഡ്‌ കാടുമൂടി.ഇതുമൂലം വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുകയാണ്‌.പകല്‍ സമയത്ത്‌ പോലും റോഡിലൂടെ ഒറ്റക്ക്‌ നടക്കാന്‍ സ്‌ത്രീകളുള്‍പ്പെടെയുള്ള വര്‍ ഭയപ്പെടുകയാണ്‌. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ സൈഡ്‌ നല്‍കാന്‍ അരികിലേക്ക്‌ മാറിനില്‍ക്കാന്‍ പോലും പറ്റാത്ത അവസ്‌ഥയാണ്‌. റോഡിന്റെ ഇരുവശവും ഒരു പോലെ കാട്‌ വളര്‍ന്നതുമൂലം സ്‌ത്രീകള്‍ ഈ വഴിയിലൂടെ കാല്‍ നടയാത്ര നടത്താന്‍ ഭയക്കുകയാണ്‌. മുന്‍ കാലങ്ങളില്‍ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്‌ വെട്ടി നീക്കിയിരുന്നു.ഇത്തവണ നഗരസഭയില്‍ തൊഴിലുറപ്പ്‌ പദ്ധതി നടക്കാത്തതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം.എന്നാല്‍ നഗരസഭയുടെ തനത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ കാടുകള്‍ വെട്ടിനീക്കാന്‍ കഴിയും എന്നാല്‍ അധികൃതര്‍ അതിന്‌ തയ്യാറാവുന്നില്ലെന്നുള്ളതാണ്‌ വസ്‌തുത.

Ads by Google
Advertisement
Monday 02 Oct 2017 12.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW