Monday, October 02, 2017 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.20 AM

മാനസിക രോഗിയായ മാതി മരിച്ചത്‌ പട്ടിണി കിടന്ന്‌

uploads/news/2017/10/151400/2.jpg

മലപ്പുറം: നാനൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള പ്രാക്‌തനാ ആദിവസി വിഭാഗമായ ചോലനായ്‌ക്കരില്‍ 14പേര്‍ക്ക്‌ മാനസിക രോഗം. കഴിഞ്ഞ ദിവസം അച്ചനള കോളനിയിലെ മാനസിക രോഗിയായ മാതി മരിച്ചതു പട്ടിണി കിടന്ന്‌. മാനിസിക രോഗികളാണു ചോലനായ്‌ക്കരെ ചികിത്സിക്കാനും പരിചരിക്കാനും സംവിധാനമില്ല. നാമാവഷേമായിക്കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗമായ ചോലനായ്‌ക്കരുടെ പുനരധിവാസത്തിനുവേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ഇവരില്‍ അസുഖംവന്നും പ്രസവാനന്തരവും മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം ലഭിക്കാതെ മരണപ്പെട്ട അച്ചനള കോളനിയിലെ മാതിയുടെ മൃതദേഹം ഊരിലെത്തിക്കാന്‍ ചുമന്നുകൊണ്ട്‌ നടക്കേണ്ടി വന്നത്‌ ഒമ്പത്‌ കിലോമീറ്ററാണ്‌.
അമരമ്പലം പഞ്ചായത്ത്‌ അച്ചനളയിലെ കൂപ്പമല കാളച്ചക്കന്റെ ഭാര്യ മാതി എന്ന ശാരദ (23) ആണ്‌ പനി ബാധിച്ച്‌ മരിച്ചത്‌. പനിയെ തുടര്‍ന്ന്‌ മാതിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്‌ച മുമ്പു ഊരില്‍ നിന്നും കാണാതായ മതി ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച്‌ അവശയായിരുന്നു. മാതിയുടെ മാതാപിതാക്കളായ കുങ്കനും വെള്ളയും സഹായത്തിനുണ്ടായിരുന്നു.ബുധനാഴ്‌ച കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശപ്പിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ മരിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന്‌ മൃതദേഹം സര്‍ക്കാര്‍ ആമ്പുലന്‍സില്‍ വെള്ളിയാഴ്‌ച രാവിലെ ഒമ്പതരക്ക്‌ ടി.കെ കോളനിയില്‍ എത്തിച്ചു. പിന്നീട്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും, പാട്ടക്കരിമ്പ്‌ കോളനിയിലെ യുവാക്കളും നാട്ടുകാരും ചേര്‍ന്ന്‌ ചാക്ക്‌ കൊണ്ട്‌ മഞ്ചലുണ്ടാക്കി ചുമന്നുകൊണ്ട്‌ കോളനിയിലെത്തിച്ചത്‌. സുസ്‌മിത, സുധീഷ്‌ എന്നിവര്‍ മക്കളാണ്‌. മാതി മാനസിക രോഗത്തിന്‌ ഏതാനും കാലം ചികിത്സ തേടിയിരുന്നു. ഭക്ഷണവും മരുന്നും കഴിക്കാന്‍ വിമുഖത കാണിച്ചിരുന്ന മാതിയെ രണ്ടാഴ്‌ച്ച മുമ്പു കുടിലില്‍ നിന്നും കാണാതായിരുന്നു. തിരച്ചിലിനൊടുവില്‍ കണ്ടെത്തി നാട്ടു വൈദ്യം ചെയ്‌തെങ്കിലും പനി മൂര്‍ഛിച്ചതിനാല്‍ നിലമ്പൂര്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. മാനസികരോഗത്തിന്‌ ചികിത്സിച്ചിരുന്ന ഡോക്‌ടര്‍ ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക്‌ മാറ്റണെമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ബന്ധുക്കള്‍ തയ്ാറയായിരുന്നില്ല. മാതിയെ ഇതിനു മുമ്പും ഊരില്‍നിന്നും കാണാതായിരുന്നു. അന്നു വിവരം അറിഞ്ഞ മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നടത്തിയ പരിശോധനയിലാണു ഇവരെ കണ്ടെത്തിയത്‌. എന്നാല്‍ ഇത്തവണ കാണായതായ വിവരം മഹിളാ സമഖ്യ പ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. അതോടൊപ്പം തന്നെ അച്ചനള കോളനിയിലേക്കു വാഹനങ്ങളൊന്നും തന്നെ പോകുകയുമില്ല. കാട്ടിനകത്തുകൂടി ഒമ്പതു കിലോമീറ്റര്‍ നടക്കണം. ഇതിനാലാണു മൃതദേഹം ചുമന്നുകൊണ്ട്‌ നടക്കേണ്ടി വന്നത്‌.
വിഷാദ രോഗം ബാധിച്ച രണ്ട്‌ പേര്‍ കൂടി ഇതെ കോളനിയിലുണ്ട്‌. ഈ കോളനിയില്‍ നിലവില്‍ 22ചോലനായ്‌ക്കരാണുള്ളത്‌.
ഇവര്‍ക്കുപുറമെ മഞ്ചേരി കോളനിയില്‍ 205, കളക്കല്‍ കോളനി-168 പേരാണു ചോലനായ്‌ക്കരുള്ളത്‌. ഇവര്‍ക്കെങ്കിലും കൃത്യമായ ചികിത്സ നല്‌കിയില്ലെങ്കിലില്‍ വീണ്ടും അകാല മരണങ്ങള്‍ക്ക്‌ ചോലനായ്‌ക്ക വിഭാഗം സാക്ഷിയാകേണ്ടി വരും

Ads by Google
Advertisement
Monday 02 Oct 2017 12.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW