Sunday, June 24, 2018 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.20 AM

എ.ടി.എമ്മില്‍ കവര്‍ച്ച; പ്രതിയുടെ ദൃശ്യം സിസിടിവിയില്‍

uploads/news/2017/10/151391/1.jpg

പെരിയ(കാസര്‍ഗോഡ്‌):പെരിയ ടൗണിലെ പ്രിമിയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന കാനറ ബാങ്ക്‌ ശാഖയ്‌ക്ക് സമീപത്തെ എ.ടി.എമ്മില്‍ കവര്‍ച്ച. 16 ലക്ഷം രൂപ നഷ്‌ടപ്പെട്ടുവെന്നായിരുന്നു പ്രാഥമിക നിഗമനംഎന്നാല്‍ പിന്നിട്‌ നടന്ന അനേ്വഷണത്തില്‍ പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു
ഒരാഴ്‌ചമുമ്പ്‌ 20 ലക്ഷം രൂപയാണ്‌ എ.ടി.എം കൗണ്ടറില്‍ നിക്ഷേപിച്ചിരുന്നത്‌. ഇതില്‍ നാല്‌ ലക്ഷം രൂപ ഇടപാടുകാര്‍ പിന്‍വലിച്ചതായി കമ്പ്യൂട്ടര്‍ രേഖകള്‍ വ്യക്‌തമാക്കുന്നു. ബാക്കി 16 ലക്ഷം രൂപ രണ്ട്‌ ട്രേകളിലായാണ്‌ എ.ടി.എമ്മില്‍ ഉണ്ടായിരുന്നത്‌.
എന്നാല്‍ അടയാളങ്ങളൊന്നും ലഭിച്ചില്ല. പിന്നീട്‌ എ.ടി.എമ്മിനകത്തെ ക്യാമറകളുടെ ഹാര്‍ഡ്‌ ഡിസ്‌ക്‌ പരിശോധിച്ചപ്പോഴാണ്‌ കയ്യുറയും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തിയ രണ്ടുപേര്‍ എ.ടി.എമ്മിനകത്ത്‌ കയറി ഷട്ടര്‍ താഴ്‌ത്തുന്നതും മെഷീനുകള്‍ അഴിച്ചുമാറ്റി ട്രേ പൊട്ടിച്ചെടുക്കുന്നതും കണ്ടത്‌.
ഇന്നലെ പുലര്‍ച്ചെ നാലരമണിക്ക്‌ പട്രോളിങ്‌ നടത്തുകയായിരുന്ന പൊലീസുകാര്‍ ഡ്യുട്ടിക്കെത്തിയ വിവരം ബുക്കില്‍ രേഖപ്പെടുത്താനെത്തിയപ്പോഴാണ്‌ കൗണ്ടര്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്‌. ഉടന്‍ വിവരം മേലുദ്യോഗസ്‌ഥരെ അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്‌ധരെത്തി പരിശോധിച്ചു.ബംഗളൂരുവില്‍ നിന്നും വിദഗ്‌ധ സംഘം എത്തിയതിന്‌ ശേഷം മാത്രമേ കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ കാഴിയുകയുളളുവെന്ന്‌ പോലീസ്‌ പറഞ്ഞു.
കവര്‍ച്ചയ്‌ക്ക് പിന്നില്‍ വന്‍ പ്ര?ഫഷണല്‍ സംഘമാണെന്ന്‌ വ്യക്‌തമായതോടെ അനേ്വഷണം സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യണമെന്ന്‌ പൊലീസിന്‌ വ്യക്‌തമായി. അതിനാലാണ്‌ ബംഗളൂരുവില്‍ നിന്നും വിദഗ്‌ധ സംഘം എത്താന്‍ കാത്തിരിക്കുന്നത്‌.
ഡി.വൈ.എസ്‌.പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ സംഭവം അനേ്വഷിക്കുന്നത്‌.

Ads by Google
Advertisement
Monday 02 Oct 2017 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW