Monday, February 19, 2018 Last Updated 23 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.19 AM

ആകാശത്തേക്ക്‌ കണ്ണുനട്ട്‌ കണ്ണൂര്‍; വിമാനത്താവള നിര്‍മാണ പ്രവൃത്തികള്‍ അതിദ്രുതം

uploads/news/2017/10/151389/1.jpg

കണ്ണൂര്‍: അടുത്ത സപ്‌തംബറില്‍ ഉദ്‌ഘാടനത്തിനൊരുങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിദ്രുതം. അതിനിടെ കഴിഞ്ഞ ആഴ്‌ചകളില്‍ ശക്‌തമായ മഴ പ്രവൃത്തിയെ കാര്യമായി ബാധിച്ചു. സെപ്‌റ്റംബറിനു മുന്നേ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന ദൃഢനിശ്‌ചയത്തോടെയാണ്‌ പണികള്‍ പുരോഗമിക്കുന്നത്‌. വിമാനത്താവളം റണ്‍വേയുടെ അനുബന്ധ പ്രവൃത്തികളായ ഏപ്രണ്‍ , ഏകസസ്‌ റോഡ്‌, ഓവുചാല്‍, ചുറ്റുമതില്‍ , ഓപ്പറേണല്‍ വാള്‍ എന്നിവയുടെ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായി. പാരലല്‍ ടാക്‌സി വേ ട്രാക്ക്‌ , ട്രാഫിക്‌ കണ്‍ട്രോള്‍ ടവര്‍, അകത്തും പുറത്തുമുള്ള ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെ സ്‌ഥാപിക്കല്‍, എയര്‍ കണ്ടീഷണിംഗ്‌ പ്രവൃത്തി, പംബ്ലിംഗ്‌, ഫയര്‍ അലാറാം, അഗ്നിരക്ഷാ ഉപകരണങ്ങള്‍, സി സി ടി വി സ്‌ഥാപിക്കല്‍ മുതലായവയുടെ പ്രവൃത്തിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. റണ്‍വേക്കു ചുറ്റിലുമായി സുരക്ഷാ ആവശ്യത്തിനുള്ള പെരിമീറ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്‌. ചുറ്റിലുമുള്ള ഡ്രെയിനേജ്‌ സംവിധാനം ഒരുങ്ങിയെങ്കിലും മഴവെള്ളം പുറത്തേക്ക്‌ ഒഴുകുന്നതിന്‌ ഇനിയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.വിമാനം ഇറങ്ങുന്നതിനു വെളിച്ചം കാട്ടാന്‍ സിഗ്നല്‍ ലൈറ്റ്‌ സ്‌ഥാപിക്കുന്നതിനുള്ള സ്‌ഥലമെടുപ്പ്‌ ഉടനെ നടത്തേണ്ടതുണ്ട്‌. കല്ലേരിക്കര, പാറാപ്പൊയില്‍ ഭാഗത്തു 11.5 ഏക്കര്‍ ഭൂമി ഇതിനായി കണക്കാക്കി. 56 വീടുകള്‍ കുടിയൊഴിപ്പിക്കണം. ഭൂമിക്കു സെന്റിന്‌ എട്ടു ലക്ഷം രൂപ വില നിശ്‌ചയിച്ചിട്ടുണ്ട്‌. വിമാനത്തില്‍ കയറാനും പുറത്തേക്ക്‌ ഇറങ്ങാനുമുള്ള എയ്‌റോ ബ്രിജ്‌ ടെര്‍മിനല്‍ കെട്ടിടത്തില്‍ സ്‌ഥാപിച്ചു. ചൈനയില്‍ നിന്നു കൊണ്ടുവന്ന മൂന്ന്‌ എയ്‌റോ ബ്രിജുകളാണിവ. വിമാനത്തിന്റെ കവാടം വരെ വലിച്ചുനീട്ടാനും ചുരുക്കാനും കഴിയുന്നതാണ്‌ എയ്‌റോ ബ്രിജ്‌. അഗ്നിരക്ഷാ പ്രവര്‍ത്തനത്തിനു രണ്ടു ഫയര്‍ സ്‌റ്റേഷനുകള്‍ സജ്‌ജമായി. റണ്‍വേയുടെ രണ്ടറ്റത്തുമായാണു നിലയങ്ങള്‍. ഇവിടേക്കു നാലു ഫയര്‍ എന്‍ജിനുകള്‍ ഓസ്‌ട്രിയയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത് കൊണ്ടുവന്നു. ഇന്ധനം നിറയ്‌ക്കുന്നതിനു ബിപിസിഎല്‍ ഫ്യുവല്‍ ഫാം നിര്‍മാണം പൂര്‍ത്തിയായി.
കാരയില്‍ പ്രധാന കവാടം നിര്‍മാണം ആരംഭിച്ചു. ഇവിടെ നിന്നു നേരെ മേല്‍പാലത്തിന്‍മേലാണ്‌ എത്തുക. കവാടം മുതല്‍ മേല്‍പാലം വരെയുള്ള റോഡ്‌ പൂര്‍ത്തിയായി. റോഡരികില്‍ സിമന്റ്‌ കട്ട കൊണ്ടുള്ള ഇന്റര്‍ലോക്ക്‌ പാകിയിട്ടുണ്ട്‌. രണ്ടാമത്തെ റോഡിന്റെ പ്രവേശന കവാടം കാര പേരാവൂരിലാണ്‌. ഇവിടെ നിന്നു മേല്‍പാലത്തിന്റെ ഒരറ്റത്തു ചെന്നുകയറാം. മൂന്നാമത്തെ റോഡ്‌ കുറ്റിക്കരയിലാണ്‌. കുറ്റിക്കര ക്ഷേത്രത്തിനു സമീപത്തുള്ള റോഡ്‌ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ്‌. കാര്‍ഗോ ടെര്‍മിനല്‍ നിര്‍മാണവും ബാക്കിയുണ്ട്‌.
വിമാനത്താവളം പ്രവര്‍ത്തന സജ്‌ജമാകുമ്പോഴേക്കും അനുബന്ധ റോഡുകള്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാകാത്തതാണ്‌ മുഖ്യ പ്രതിബന്ധമായി നില്‍ക്കുന്നത്‌. മട്ടന്നൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കില്‍പെടാതെ വിമാനത്താവളത്തിലേക്കു പോകാന്‍ ബൈപാസ്‌ റോഡ്‌ വേണമെന്ന ആവശ്യവും പരിഗണനയില്‍ കിടക്കുകയാണ്‌. ്‌.
കാര്‍ഗോ കോംപ്ലക്‌സ് നിര്‍മാണം, വാണിജ്യ സ്‌ഥാപനങ്ങള്‍ അനുവദിക്കല്‍, ഹോട്ടല്‍ കാറ്ററിംഗ്‌ സര്‍വീസ്‌, ബസ്‌/ കാര്‍/ ടാക്‌സി പാര്‍ക്കിംഗ്‌ സംവിധാനം , വൈഫൈ സംവിധാനം, ബാഗേജ്‌ ട്രോളി സംവിധാനം മുതലായ പണികള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌.

Ads by Google
Advertisement
Monday 02 Oct 2017 12.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW