Monday, October 02, 2017 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.18 AM

പോലീസ്‌ നടപടി െവെകിയാല്‍ കോടതിയെ സമീപിക്കും

uploads/news/2017/10/151382/1.jpg

തൊടുപുഴ: നഗരസഭാ ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട്‌ നടപടി വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നു ചെയര്‍പഴ്‌സണ്‍. പോലീസ്‌ ഇരുപതുപേര്‍ക്കെതിരേ കേസെടുത്തെങ്കിലും അറസ്‌റ്റ്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകിപ്പിക്കുകയാണ്‌. നടപടി ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച കലക്‌ടറെ സമീപിക്കും.
വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്‌ച്ച അടിയന്തര കൗണ്‍സില്‍ യോഗം ചേരും. സംഭവത്തിന്റെ വിശദാംശങ്ങള്‍ സെക്രട്ടറിയോട്‌ ആരായും. അന്നു വൈകിട്ട്‌ അഞ്ചിനു മുമ്പ്‌ പോലീസ്‌ നടപടി ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍പഴ്‌സണ്‍ സഫിയ ജബ്ബാര്‍ വ്യക്‌തമാക്കി. എന്നാല്‍ നഗരസഭാ അധികൃതരുടേത്‌ വ്യാജ പ്രചരണമാണെന്ന്‌ ആരോപിച്ച്‌ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി.
കഴിഞ്ഞ 28-ാം തീയതിയാണ്‌ എന്‍.ജി.ഒ യൂണിയന്റെ ബോര്‍ഡ്‌ നീക്കം ചെയ്‌തതിന്റെ പേരില്‍ നഗരസഭാ ഓഫീസില്‍ സംഘര്‍ഷമുണ്ടായത്‌. അഖില കേരള നാടകോത്സവത്തിന്റെ ഭാഗമായി നഗരത്തില്‍ സ്‌ഥാപിച്ച ബോര്‍ഡുകളാണ്‌ നീക്കം ചെയ്‌തത്‌. സി.പി.എം. ഏരിയാ സെക്രട്ടറി അടക്കമുള്ളവര്‍ നഗരസഭാ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മാത്രമല്ല എന്‍.ജി.ഒ യൂണിയന്റെ ബോര്‍ഡ്‌ ഓഫീസില്‍ സ്‌ഥാപിക്കുകയുംചെയ്‌തു. ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയ ചിലര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്താന്‍ ശ്രമിച്ച ഇടതനുകൂലിയായ ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തു.
നഗരസഭാ ചെയര്‍പേഴ്‌സണെ തടഞ്ഞ ഇവര്‍ ഭീഷണിയും മുഴക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ 20 എന്‍.ജി.ഒ യൂണിയന്‍, സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയാണ്‌ കേസെടുത്തത്‌. അഞ്ച്‌ എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകരാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌. എന്നാല്‍ സി.പി.എം. നേതാവിനെ കേസില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
സി.പി.എമ്മിന്റെ ബോര്‍ഡുകള്‍ മനപ്പൂര്‍വം എടുത്തുമാറ്റുകയായിരുന്നെന്നാണ്‌ നേതാക്കളുടെ ആക്ഷേപം. എന്നാല്‍ കൗണ്‍സിലിന്റെ ഏകകണ്‌ഠതീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നഗരത്തിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതെന്നാണ്‌ ഭരണസമിതിയുടെ വാദം. ആര്‍. ഹരിക്കെതിരേ ഉയര്‍ന്ന ആക്ഷേപം മറച്ചുവയ്‌ക്കാനാണ്‌ ആസൂത്രിതമായ നീക്കം നടത്തിയതെന്ന്‌ ചെയര്‍പഴ്‌സണ്‍ ആരോപിച്ചു. പോലീസ്‌ ഇക്കാര്യത്തില്‍ നിഷ്‌ക്രിയ സമീപനമാണ്‌ തുടരുന്നത്‌.
ജീവനക്കാരുടെ മൊഴിയനുസരിച്ച്‌ കേസെടുത്തെങ്കിലും ശക്‌തമായ നടപടി ഉണ്ടായില്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍ എന്‍.ജി.ഒ. യൂണിയന്‍ അഖില കേരള നാടക മല്‍സരത്തിന്റെ പ്രചരണാര്‍ഥം നഗരത്തില്‍ സ്‌ഥാപിച്ച ബോര്‍ഡുകള്‍ തെരഞ്ഞുപിടിച്ച്‌ നീക്കം ചെയ്യുകയും ഇതേത്തുടര്‍ന്ന്‌ അന്വേഷിക്കാനെത്തിയ ജീവനക്കാരോട്‌ അപമര്യാദയായി പെരുമാറുകയും ചെയ്‌ത നഗരസഭ അധികൃതര്‍ ഇതിനുശേഷം നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.ജി.ഒ യൂണിയന്റെ ജില്ലാ സമ്മേളനം, മാര്‍ച്ച്‌, ധര്‍ണ തുടങ്ങിയ പരിപാടികള്‍ക്ക്‌ പ്രചരണാര്‍ഥം സ്‌ഥാപിച്ച ബോര്‍ഡുകള്‍ ഇതിനു മുന്‍പും നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌.
യൂണിയന്റെ പരിപാടികള്‍ക്ക്‌ ശേഷം പ്രവര്‍ത്തകര്‍ തന്നെ ബോര്‍ഡുകള്‍ നീക്കം ചെയ്യാറുള്ള കാര്യം നഗരസഭ അധികൃതര്‍ക്ക്‌ അറിയാമായിരുന്നിട്ടും മന:പൂര്‍വം ബോര്‍ഡുകള്‍ നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. നഗരത്തില്‍ സ്വകാര്യ സ്‌ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നില്‍ക്കുമ്പോഴാണ്‌ യൂണിയനോട്‌ ഇങ്ങനൊരു സമീപനം.
വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്നും സംഘടന പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികള്‍ അവസാനിപ്പിക്കുവാന്‍ നഗരസഭ അധികൃതര്‍ തയാറാകണമെന്നും കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറി എസ്‌. സുനില്‍കുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Monday 02 Oct 2017 12.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW