Saturday, June 23, 2018 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.12 AM

ശല്യത്തില്‍ പൊറുതിമുട്ടി വിദ്യാര്‍ഥിനികള്‍

uploads/news/2017/10/151369/4.jpg

ആലപ്പുഴ: പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ശല്യം തടയാന്‍ വനിതാ പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ആരംഭിച്ച പൂവാലവേട്ട നിലച്ചു. ഇതോടെ പൂവാല ശല്യത്തില്‍ പൊറുതി മുട്ടി നഗരത്തിലെ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥിനികള്‍.
സൈക്കിളിലും നടന്നും പോകുന്ന വിദ്യാര്‍ഥിനികളുടെ സമീപത്തെത്തി ബൈക്ക്‌ ആക്‌സിലേറ്റര്‍ കൂട്ടി ഭയപ്പെടുത്തിയും ബസ്‌ സ്‌റ്റോപ്പില്‍ വിദ്യാര്‍ഥിനികളുടെ സമീപത്തെത്തി ശല്യപ്പെടുത്തുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. നഗരത്തിലെ സ്‌കൂള്‍, കോളജ്‌ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥിനികള്‍ക്ക്‌ നേരെ പൂവാലശല്യം വര്‍ധിച്ചതോടെയാണ്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ജില്ലാപോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ പൂവാലവേട്ടയ്‌ക്ക്‌ പ്രത്യേക സംഘത്തെ നിയോഗിച്ചത്‌.
പോലീസ്‌ സ്‌റ്റേഷനുകളിലെ വനിതാ പോലീസുകാര്‍ക്ക്‌ പ്രത്യേക ഡ്യുട്ടി നല്‍കിയാണ്‌ നിയോഗിച്ചിരുന്നത്‌. ആലപ്പുഴ നഗരത്തില്‍ വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ പൂവാലവേട്ടയ്‌ക്ക്‌ ഇറങ്ങിയ പോലീസുകാര്‍ക്ക്‌ ആദ്യ ദിവസങ്ങളില്‍ തന്നെ 74 കേസുകളിലായി 42 പേരെ പിടികൂടാന്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന്‌ പലയിടങ്ങളിലും പൂവാലശല്യം ഒരുപരിധിവരെ കുറയ്‌ക്കാനും കഴിഞ്ഞു. അധ്യയന വര്‍ഷം അവസാനിച്ചതോടെ പൂവാലവേട്ടയും നിലച്ചു. പുതിയ അധ്യായന വര്‍ഷം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഉദ്യോഗസ്‌ഥരില്ലെന്ന കാരണത്താലാണ്‌ പൂവാലവേട്ട നിലച്ചതെന്നാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. പൂവാലവേട്ടയുടെ ഭാഗമായി ബസ്‌ സ്‌റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ബീച്ചുകള്‍, കോളജ്‌, സ്‌കൂള്‍ പരിസരങ്ങള്‍ തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ആലപ്പുഴ ബീച്ചില്‍ കുടചൂടി സല്ലപിക്കുന്നവരെ നിരീക്ഷിക്കാനും വനിതാ സെല്‍ സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. പിടികൂടിയവരുടെ രക്ഷാകര്‍ത്താക്കളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ്‌ അന്ന്‌ വിട്ടയച്ചത്‌. കോളജ്‌സ്‌കൂള്‍ കുട്ടികളടക്കം നിരവധിപേര്‍ ക്ലാസില്‍ കയറാതെ ആലപ്പുഴ ബീച്ചിലേക്കെത്തുന്നുണ്ട്‌. കോട്ടയം, പത്തനംതിട്ട, തിരുവല്ല തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തിരിച്ചറിയാതിരിക്കാന്‍ യൂണിഫോം മാറി കൈയ്യില്‍ കരുതുന്ന വേറെ വസ്‌ത്രം ധരിക്കാറുണ്ടെന്നും പോലീസ്‌ കണ്ടെത്തിയിരുന്നു.
ബസ്‌ യാത്രയ്‌ക്കിടയിലും വിദ്യാര്‍ഥിനികളോടെ സ്വകാര്യബസ്‌ ജീവനക്കാര്‍ മോശമായി പെരുമാറുന്നതായി പരിതിയുണ്ട്‌. ഡോര്‍ കീപ്പറെക്കുറിച്ചും കണ്ടക്‌ടര്‍മാരെക്കുറിച്ചുമാണ്‌ പരാതി കൂടുതലും. വിദ്യാര്‍ഥിനികള്‍ ബസില്‍ കയറുമ്പോള്‍ ഫുഡ്‌ ബോര്‍ഡ്‌ കയറി നില്‍ക്കുന്നു. മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ പോലും കേട്ടഭാവം നടിക്കാറില്ല. പ്രതികരിക്കാന്‍ മുതിരുന്ന വിദ്യാര്‍ഥിനികളെ അസഭ്യം പറഞ്ഞ്‌ വിരട്ടുന്നതായും പരാതിയുണ്ട്‌.

Ads by Google
Advertisement
Monday 02 Oct 2017 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW