Thursday, April 25, 2019 Last Updated 25 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 24 Sep 2017 01.44 AM

വിദ്യാധരന്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്ത വ്യക്‌തി: മന്ത്രി സുനില്‍കുമാര്‍

uploads/news/2017/09/149140/4.jpg

തൃശൂര്‍: മണ്ണിന്റെ സുഗന്ധമുള്ള നിരവധി മധുരഗാനങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയ വിദ്യാധരന്‌ ് അര്‍ഹമായ അംഗീകാരം ലഭിച്ചില്ലെന്നത്‌ ദുഃഖസത്യമാണെന്ന്‌ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍. താന്‍ സംഗീതം നല്‍കിയ ഗാനം രചിച്ചവര്‍ക്കും പാടിയവര്‍ക്കുമെല്ലാം പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ ഈ പ്രതിഭാശാലി മൂകസാക്ഷിയായി നിന്നുവെന്ന്‌ മന്ത്രി കൂട്ടിചേര്‍ത്തു.
സംഗമം സംസ്‌കാരികവേദിയുടെ സര്‍ഗ-സംഗീത പ്രതിഭാപുരസ്‌കാരം വിദ്യാധരന്‌ ് മന്ത്രി സമ്മാനിച്ചു. ദേവരാജന്‍ കണ്ടെടുത്ത പ്രതിഭയാണ്‌ വിദ്യാധരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാഹിത്യ അക്കാദമി ഹാളില്‍ സമാദരണ സമ്മേളനം ഇ.പി. ജയരാജന്‍ എം.എല്‍.എ. ഫോണ്‍സന്ദേശം വഴി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി അധ്യക്ഷനായി. കേരള സംഗീത-നാടക അക്കാദമി പ്രസിഡന്റ്‌ വൈശാഖന്‍ പ്രശസ്‌തിപത്രം നല്‍കി. സംവിധായകന്‍ പ്രിയനന്ദനന്‍ പൊന്നാട അണിയിച്ചു. പ്ര?ഫ.ജോര്‍ജ്‌ എസ്‌.പോള്‍, പ്രദീപന്‍ മുല്ലനേഴി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ചാക്കോ ഡി-അന്തിക്കാട്‌, ശ്രീജ കെ.ടി., കെ.എം. ലെനിന്‍, ജോയ്‌ പ്ലാശ്ശേരി, എം.എം. പ്രസാദ്‌, കെ.ആര്‍. അജിത്‌ബാബു, ശില്‌പി മണികണ്‌ഠന്‍ കിഴക്കൂട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാധരന്റെ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ കല്‍പ്പാന്തകാലത്തോളം എന്ന ഗാനാലാപമത്സരത്തില്‍ വിജയികളായവര്‍ക്കും പങ്കെടുത്തവര്‍ക്കും മെമന്റോയും പ്രശസ്‌തി പത്രവും സമ്മാനിച്ചു. അവരുടെ ഗാനാലാപവും ഉണ്ടായി.

Ads by Google
Advertisement
Sunday 24 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW