Friday, June 15, 2018 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.18 AM

നഗരം അമ്പാടിയായി

uploads/news/2017/09/145478/1.jpg

കൊയിലാണ്ടി: ശ്രീകൃഷ്‌ണ ജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാശോഭയാത്ര നഗരത്തെ വര്‍ണ്ണാഭമാക്കി. കൃഷ്‌ണവേഷ പ്രഛന്നരായ നൂറ്‌ കണക്കിന്‌ ബാലികാ-ബാലന്മാര്‍ പീലി തിരുമുടി ചൂടി കൈയില്‍ ഓടക്കുഴലേന്തി കൃഷ്‌ണനാമ മുരുവിട്ട്‌ മുന്നോട്ട്‌ നീങ്ങുന്ന കാഴ്‌ച കാണികളില്‍ കൃഷ്‌ണഭക്‌തിയുണര്‍ത്തി. അമ്പാടിക്കണ്ണന്റെ ബാല്യകാല കുസൃതികളും കൃഷ്‌ണലീലാവിലാസങ്ങളും പുനരാവിഷ്‌കരിച്ച വൈവിധ്യമാര്‍ന്ന നിശ്‌ചല ദൃശ്യങ്ങള്‍ ശോഭായാത്രക്ക്‌ പതിവിലേറെ മിഴിവേകി. മേഖലയിലെ പതിനഞ്ച്‌ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച ചെറു ഘോഷയാത്രകള്‍ കൊരയങ്ങാട്‌ തെരു ക്ഷേത്ര പരിസരത്ത്‌ സംഗമിച്ച ശേഷം മഹാശോഭയാത്രയായി നഗരത്തിലൂടെ നീങ്ങി വൈകിട്ട്‌ ഏഴിന്‌ കൊയിലാണ്ടി സേ്‌റ്റഡിയം പരിസരത്ത്‌ സമാപിച്ചു.വി.കെ.ജയന്‍, കെ.വി.സുരേഷ്‌, ലക്ഷ്‌മണന്‍ വലിയമങ്ങാട്‌, വിനോദ്‌ വായനാരി, മുരളിധര ഗോപാല്‍, മിഥുന്‍പെരുവട്ടൂര്‍, മുകുന്ദന്‍ വി.കെ, മോഹനന്‍ കോതമംഗലം, സജിത്‌കുമാര്‍ എം.വി; രജീഷ്‌ മണമല്‍, കെ.എം.രജി,പി.പി.അഭിലാഷ്‌ മോഹന്‍ദാസ്‌ മണമല്‍ നേതൃത്വം നല്‍കി.
മുക്കം: ഗ്രാമ നഗരങ്ങളെ അമ്പാടിയാക്കി മാറ്റി ശ്രീകൃഷ്‌ണ ജയന്തിആഘോഷം. സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന സന്ദേശവുമായാണ്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്‌ണന്റെ ജന്മദിനം നാടെങ്ങും ഇത്തവണ ആലോഷിക്കുന്നത്‌. ശോഭായാത്രകള്‍, സാസ്‌ക്കാരിക സമ്മേളനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. കച്ചേരി വിഷ്‌ണു ക്ഷേത്രം, കല്ലൂര്‍ ശിവക്ഷേത്രം, കുമാരനെല്ലൂര്‍തപ്പെറമ്പില്‍ അയ്പ്പഭയജനമഠ, തൊണ്ടിമ്മല്‍ കൊടിയങ്ങല്‍ സര്‍പ്പക്കാവ്‌, അഗസ്‌ത്യന്‍മുഴി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ മുക്കത്ത്‌ സംഗമിച്ച്‌ മഹാശോഭായാത്രയായി കല്ലൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു.നീലേശ്വരം ഇയ്യക്കണ്ടി ഗുരമൂര്‍ത്തി കാവില്‍ നിന്നും പൃക്കച്ചാലില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ മാങ്ങാ പൊയില്‍ ആലിന്‍ ചുവട്ടില്‍ സംഗമിച്ച്‌ മഹാശോഭ യാത്രയായി നീലേശ്വരം കഴിക്കലാട്ട്‌ ശിവക്ഷേത്രത്തില്‍ സമാപിച്ചു.
പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്‌ണവേഷമണിഞ്ഞ ബാലികാ ബാലന്‍മാര്‍, രാധയുടെയും കംസന്റെയും, യശോധയുടെയും, ദേവകിയുടെയും, വസുദേവരുടെയും വേഷമണിഞ്ഞ കുരുന്നുകള്‍, താലപ്പൊലി, ചെണ്ടമേളം, വിവിധ നിശ്‌ചല ദൃശ്യങ്ങള്‍ എന്നിവ ശോഭായാത്രക്ക്‌ മാറ്റ്‌ കൂട്ടി. കാര്‍മുകില്‍ വര്‍ണ്ണന്‍മാരെ കണ്‍കുളിര്‍ക്കെ കാണാന്‍ നിരവധിയാളുകള്‍ തടിച്ചുകൂടിയിരുന്നു. നീലേശ്വരത്ത്‌ നടന്ന ആഘോഷ പരിപാടികള്‍ക്ക്‌ ജിതേഷ്‌ ലാല്‍ പി.സുരേഷ്‌, എം.ഇ.രാജന്‍, നീലേശ്വരം ഭാസ്‌കരന്‍ ,അതുല്‍ രാജ്‌, ഹര്‍ഷിന്‍, പ്രവീണ്‍, കെ.വി.മധുസൂദനന്‍ ,എന്നിവരും മുക്കത്ത്‌ പി.കെ.ദേവന്‍, മോഹനന്‍ കോഴഞ്ചേരി ,ബിജു കൊല്ലാര്‍കണ്ടി, സി.സുമേഷ്‌, ശശി വെണ്ണക്കോട്‌ തുടങ്ങി സാമൂഹിക സാസ്‌കാരിക അദ്ധ്യാത്മിക രംഗത്തെ പ്രമുഖര്‍, സ്വാഗത സംഘം ഭാരവാഹികള്‍, ബാലഗോകുലം ഭാരവാഹികള്‍എന്നിവര്‍ നേതൃത്വം നല്‍കി.
നാദാപുരം: ശ്രീകൃഷ്‌ണ ജയന്തിയുടെ ഭാഗമായി വീഥിയെ അമ്പാടിയാക്കി എങ്ങും നടത്തിയ ശോഭയാത്ര നാടിനെ ഭക്‌തിയിലാഴ്‌ത്തി.അരൂര്‍ കേട്ടയുള്ളതില്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭയാത്ര മഹാവിഷ്‌ണു ക്ഷേത്രത്തില്‍ സമാപിച്ചു.നാദാപുരം കക്കംവെള്ളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഷഭായാത്ര കല്ലാച്ചി ടൗണ്‍ വഴി മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.പുറമേരി ഒതയോത്ത്‌ ക്ഷേത്രം,ആറാംവെള്ളി ക്ഷേത്രം,എളമ്പിലാട്‌ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭയാത്ര പുറമേരി ടൗണ്‍ വഴി കാര്യാട്ട്‌ വിഷ്‌ണു ക്ഷേത്രത്തില്‍ സമാപിച്ചു.വളയം കല്ലുനിര ശ്രീകൃഷ്‌ണ ക്ഷേത്രം,കുണ്ടു പൊയില്‍ പരദേവതാ ക്ഷേത്രം,തലപ്പൊയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭ യാത്ര ടൗണ്‍ ചുറ്റി അദൈ്വതാശ്രമത്തിസല്‍ സമാപിച്ചു.
പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തില്‍ നടന്ന മഹാശോഭായാത്ര ഉണ്ണിക്കണ്ണന്‍മാരുടെ അമ്പാടിയായി മാറി. ഉണ്ണിക്കുന്ന്‌, എരവൂര്‍, വാല്യക്കോട്‌, കല്ലോട്‌, മേഞ്ഞാളൂര്‍, കണ്ണിപൊയില്‍, പൈതോന്ത്‌ ഭാഗങ്ങളില്‍ നിന്നെത്തിയ ചെറുഘോഷയാത്രകള്‍ കല്ലോട്‌് എരഞ്ഞിയമ്പലത്തുനിന്നും മഹാ ശോഭായാത്രയായി പേരാമ്പ്ര ടൗണിലൂടെ എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
നൂറുകണക്കിന്‌ ഭക്‌തജനങ്ങളും ബാലികമാരും സ്‌ത്രീകളും അണിനിരന്നതും കൗതുകമാര്‍ന്ന ആലില കണ്ണന്‍മാരും കാണികളായ ജനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.

Ads by Google
Advertisement
Wednesday 13 Sep 2017 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW