Saturday, November 25, 2017 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.44 AM

ജില്ലാ ജയിലിലെ കോഴിയിറച്ചി കഴിച്ചാല്‍ ഛര്‍ദി ഉറപ്പ്‌

uploads/news/2017/09/145453/1.jpg

കൊല്ലം: ജില്ലാ ജയിലില്‍ തയാറാക്കി വില്‍പനക്കെത്തിക്കുന്ന കോഴിയിറച്ചി കഴിക്കുന്നവര്‍ക്കു ഛര്‍ദി ഉറപ്പ്‌. തിങ്കളാഴ്‌ച വൈകിട്ട്‌ ഇവിടെ നിന്നും വാങ്ങിയ ചപ്പാത്തിയും ചിക്കന്‍ കറിയും വീട്ടില്‍ കൊണ്ടുപോയി തുറന്നു നോക്കിയപ്പോള്‍ ദുര്‍ഗന്ധവും മനംപുരട്ടലും ഉണ്ടായതായി പരാതിയുണ്ട്‌. വളരെ പഴകിയ ചിക്കന്‍കറിയാണ്‌ വില്‍പനയ്‌ക്ക് കൊണ്ടുവന്നതെന്നാണു സൂചന. ജയിലില്‍ പാചകം ചെയ്‌തു കൊല്ലം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വില്‍പനക്കെത്തുന്ന കോഴിക്കറിക്ക്‌ ഒട്ടും നിലവാരമില്ലെന്നാണ്‌ ആക്ഷേപം. ഉപഭോക്‌താക്കള്‍ പലതവണ ഇതുസംബന്ധിച്ച്‌ ജയില്‍ അധികൃതരോട്‌ പരാതിപ്പെട്ടെങ്കിലും ഇതു പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും നാളിതുവരെ ഉണ്ടായില്ല.
ചിക്കണ്‍ ബിരിയാണിയുടെ കാര്യവും ഇതുതന്നെ. കൃത്യമായി പായ്‌ക്ക് ചെയ്‌തല്ല ബിരിയാണി വില്‍പനയ്‌ക്ക് എത്തിക്കുന്നത്‌. മിക്കപ്പോഴും പായ്‌ക്കറ്റിന്‌ പുറത്തും അകത്തും നിറയെ ഉറുമ്പരിച്ച നിലയിലായിരിക്കും. നിലവാരം കുറഞ്ഞ സില്‍വര്‍ കണ്ടെയ്‌നറുകളിലാണ്‌ ബിരിയാണി പായ്‌ക്ക് ചെയ്യുന്നത്‌. പലപ്പോഴും മിക്ക പാക്കറ്റുകളും ഗുണമേന്മ പരിശോധനകള്‍ ഒന്നുമില്ലാതെയാണ്‌ ജയില്‍ വാഹനത്തില്‍ കൊണ്ടുവരുന്നത്‌.ജയില്‍ വകുപ്പിന്റെ സംരഭമായ വേണാട്‌ ചപ്പാത്തിക്കും ചിക്കന്‍ കറിയ്‌ക്കും പായ്‌ക്കറ്റിന്‌ 35 രൂപയാണു വില ഈടാക്കുന്നത്‌. അഞ്ച്‌ ചപ്പാത്തിയും ചെറിയ മൂന്നു കഷണമുള്ള ചിക്കന്‍ കറിയും ഉള്‍പ്പെടുന്നതാണ്‌ ഈ പായ്‌ക്കറ്റ്‌. ഇതില്‍ കോഴിയുടെ കഴുത്തും മറ്റ്‌ വേസ്‌റ്റുകളും ഉണ്ടാവും. എല്ലാദിവസവും വൈകിട്ട്‌ ചിന്നക്കട ഉഷാ തിയേറ്ററിന്‌ സമീപം ജയില്‍ വാഹനത്തില്‍ ഇതിന്റെ വില്‍പന സ്‌ഥിരമായുണ്ട്‌. ഫുഡ്‌സേഫ്‌റ്റി വകുപ്പിന്റെ ലൈസന്‍സ്‌ അടക്കം അച്ചടിച്ച പായ്‌ക്കറ്റുകളിലാണ്‌ ഇവ വിതരണം ചെയ്യപ്പെടുന്നത്‌. ജയിലില്‍ നടക്കുന്ന കാര്യമായതിനാല്‍ ഏതു സാഹചര്യത്തിലാണ്‌ ഇവ പാചകം ചെയ്യുന്നതെന്നു പുറംലോകം അറിയുന്നതുമില്ല. ജയിലിന്റെ വന്‍മതിലിനു മറവില്‍ നടക്കുന്ന പാചകത്തിനു കാര്യമായ മേല്‍നോട്ടമില്ലെന്നും പറയപ്പെടുന്നു. കോര്‍പറേഷന്‍ ആരോഗ്യവകുപ്പ്‌ അധികൃതരുടെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയോ പരിശോധനകളൊന്നും ജയിലിലെ പാചകപ്പുരയില്‍ നടക്കുന്നുമില്ല. പുലര്‍ച്ചെ പാചകം ചെയ്യുന്ന ചപ്പാത്തിയും ചിക്കന്‍ കറിയും രാത്രി വൈകുവോളം വില്‍ക്കുന്നു. ജയില്‍ വകുപ്പിന്റേതായതുമൂലം മോശം ഭക്ഷണം ലഭിച്ചാലും ആരും രേഖാമൂലം പരാതിപ്പെടാറില്ല. നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും നിരന്തരം പരിശോധന നടത്തുന്ന കോര്‍പറേഷന്‍ ആരോഗ്യവകുപ്പ്‌ അധികൃതരും ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അധികൃതരും ജയിലിലെ പാചകപ്പുരയില്‍ പരിശോധന നടത്താന്‍ മടിക്കുന്നു.

Ads by Google
Advertisement
Wednesday 13 Sep 2017 12.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW