Wednesday, June 27, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.17 AM

ബ്ലൂവെയില്‍ ഹെല്‍പ്‌ ലൈന്‍

uploads/news/2017/09/145411/1.jpg

പെരിന്തല്‍മണ്ണ: ബ്ലൂവെയില്‍ ഗെയിം കേരള ത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്‌ പെരിന്തല്‍മണ്ണ കിംസ്‌ അല്‍ശിഫ ഹോസ്‌പിറ്റലില്‍ ബ്ലൂവെയില്‍ ഹെല്‍പ്‌ ലൈന്‍ ആരംഭിച്ചു. കിംസ്‌ അല്‍ശിഫ സൈക്യാട്രി വിഭാഗമാണ്‌ ഈ സംരംഭത്തിനു നേതൃത്വം നല്‍കുന്നത്‌. തികച്ചും അപകടകാരിയായ ഈ ഗെയിം പലപ്പോഴും രക്ഷിതാക്കളുടെയോ മുതിര്‍ന്നവരുടെയോ ശ്രദ്ധയില്‍ പെടാതെപോകുന്നതു കൊണ്ടോ വൈകുന്നതുകൊണ്ടോ ശരിയായ മാര്‍ഗനിര്‍ദേശം കൊടുക്കാന്‍ സാധിക്കാതെ വരുന്നതാണ്‌ കുട്ടികളെ ദുരന്തങ്ങളിലെത്തിക്കുന്നത്‌. ഇത്തരം കുട്ടികളെ ആരംഭ ദശയില്‍ തന്നെ കണ്ടെത്താനും അവരെ വിവേകപൂര്‍വം കൈകാര്യം ചെയ്യാനും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള നിര്‍ദേശങ്ങളും ഹെല്‍പ്‌ ലൈനില്‍ ലഭ്യമാണ്‌.
സ്വകാര്യമായും ഫലപ്രദമായും നല്‍കുന്ന കൗണ്‍സിലിങ്ങും ഫലപ്രദമായ ചികിത്സയും ലഭ്യമാക്കുക വഴി ഒട്ടേറെ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന വിഷാദം, ഉറക്കമില്ലായ്‌മ, അകാരണമായ ദേഷ്യം തുടങ്ങി അനേകം ബ്ലൂ
വെയില്‍ ഗെയിം അനുബന്ധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ കിംസ്‌ അല്‍ശിഫ
ഹോസ്‌പിറ്റല്‍ സൈക്യാട്രി വിഭാഗം തലവ3 ഡോ. ജിഷ്‌ണു നാരായണന്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 13 Sep 2017 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW