Thursday, June 21, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.16 AM

കണ്ണന്‍ കണ്ണൂരിനെ കാത്തു

uploads/news/2017/09/145402/1.jpg

കണ്ണൂര്‍: ശ്രീകൃഷ്‌ണനാണ്‌ ജന്മാഷ്‌ടമിയിലെ കഥാപുരുഷനെങ്കിലും കണ്ണൂരില്‍ പോലീസിനായിരുന്നു പ്രാധാന്യം. യുദ്ധ സമാനമായ അവസ്‌ഥയുണ്ടായെങ്കിലും ഒടുവില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ സമാധാനത്തോടെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷവും ഘോഷയാത്രകളും അവസാനിച്ചതോടെ കണ്ണൂരിന്‌ ആശ്വാസം. അതേ സമയം ആഘോഷ പരിപാടിയുടെ തുടര്‍ച്ചയായി വരും മണിക്കൂറുകള്‍ക്കുള്ളില്‍ സംഘര്‍ഷമുണ്ടായേക്കാനുള്ള സാധ്യത പോലീസ്‌ തള്ളിക്കളയുന്നില്ല.
ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനേത്തുടര്‍ന്നു ജില്ലയില്‍ പോലീസ്‌ അതീവജാഗ്രതയിലായിരുന്നു. സംഘപരിവാറിന്റെ ശ്രീകൃഷ്‌ണജയന്തി ശോഭായാത്രകള്‍ക്കു പുറമേ സി.പി.എമ്മും ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ സംഘര്‍ഷ ഭീതി നിലനിന്നത്‌. അതേ സമയം പ്രശ്‌നബാധിതമേഖലകളായി പോലീസ്‌ കണ്ടെത്തിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടന ശബ്‌ദങ്ങള്‍ പോലീസിനെയും ആശങ്കയിലാക്കിയിരുന്നു. പൊതുവേ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളിലാണ്‌ ഉഗ്ര സ്‌ഫോടനങ്ങളുണ്ടായത്‌. പോലീസ്‌ രാപ്പകലില്ലാതെ പട്രോള്‍ ഡ്യൂട്ടി നടത്തുമ്പോഴും ഇത്തരത്തില്‍ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിച്ചത്‌ പരിഭ്രാന്തി പരത്തി. ആര്‍.എസ്‌.എസ്‌. വിപുലമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്‌ണജയന്തി പോലുള്ള ചടങ്ങുകളില്‍ അണികള്‍ ആകൃഷ്‌ടരാകുന്നതായാണു സി.പി.എം. വിലയിരുത്തല്‍. ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ചു ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകളില്‍ കുട്ടികളുടെയും സ്‌ത്രീകളുടെയും വര്‍ധിച്ചുവരുന്ന പങ്കാളിത്തം മുന്നില്‍കണ്ടാണ്‌ ബാലസംഘത്തിന്റെയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളുടെ പേരില്‍ ആഘോഷപരിപാടികള്‍ക്ക്‌ സി.പി.എം. രംഗത്തെത്തിയത്‌.
സി.പി.എമ്മിനു ബി.ജെ.പിക്കും തുല്യശക്‌തിയുള്ള കേന്ദ്രങ്ങളില്‍ വന്‍ പോലീസ്‌ സന്നാഹം നിലയുറപ്പിച്ചിരുന്നു. 3000 പോലീസുകാര്‍ക്കായിരുന്നു സുരക്ഷാ ഡ്യൂട്ടി. സമീപ ജില്ലകളില്‍നിന്നും പോലീസ്‌ സേനയെ കണ്ണൂരിലെത്തിച്ചിരുന്നു.
പലയിടത്തും സംഘര്‍ഷസാധ്യത ഭയന്ന്‌ ഇക്കുറി കാണികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. സ്‌ത്രീകളും പിഞ്ചുകുട്ടികളുമടക്കം അണിനിരക്കുന്നതിനാല്‍ ഘോഷയാത്രകള്‍ പിരിഞ്ഞശേഷം അക്രമത്തിനുള്ള സാധ്യതയാണു പോലീസ്‌ കണക്കുകൂട്ടിയത്‌. അതിനാല്‍ സുരക്ഷാ സംവിധാനം പലകേന്ദ്രങ്ങളിലും തുടരുകയാണ്‌. സംഘര്‍ഷബാധിതപ്രദേശങ്ങളില്‍ ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞ ഒരാഴ്‌ചയായി റെയ്‌ഡ് തുടര്‍ന്നു വരികയായിരുന്നു. 'മഹദ്‌ ജന്‍മങ്ങള്‍ മാനവ നന്മക്ക്‌' എന്ന സന്ദേശമുയര്‍ത്തി സി.പി.എം സംഘടിപ്പിക്കുന്ന ഘോഷയാത്രകള്‍ക്ക്‌ 210 കേന്ദ്രങ്ങളിലും ' സുരക്ഷിത ബാല്യം സുകൃത ബാല്യം' എന്ന സന്ദേശമുയര്‍ത്തി സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ശോഭായാത്രകള്‍ക്ക്‌ 300 കേന്ദ്രങ്ങളിലുമായാണ്‌ ജില്ലയില്‍ നടന്നത്‌. മുഖ്യമന്ത്രിയുള്‍പ്പെടെ മുന്‍കയെ്െടുത്ത്‌ കണ്ണൂരും സംസ്‌ഥാനത്താകമാനവും സമാധാനശ്രമങ്ങള്‍ നടത്തിവരവെയാണ്‌ ആശങ്കാജനകമായ നിമിഷങ്ങള്‍ സൃഷ്‌ടിച്ച്‌ ഇരുപക്ഷവും ശ്രീകൃഷ്‌ണ ജയന്തിയുടെ പേരില്‍ സംഘടിച്ചത്‌. സി.പി.എം. ആഘോഷത്തില്‍ വര്‍ണാഭമായ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും ഒരുക്കി. ബാലഗോകുലം ശോഭായാത്രയും പായസവിതരണവും ആധ്യാത്മിക പരിപാടികളും സംഘടിപ്പിച്ചു.
ഇരുപക്ഷത്തും കൃഷ്‌ണ വേഷം അണിനിരന്നു.
നവോത്ഥാന നായകര്‍ കേരളത്തെ പുതുക്കിപ്പണിയുന്നതില്‍ വഹിച്ച പങ്ക്‌ വ്യക്‌തമാക്കുന്ന നിശ്‌ചലദൃശ്യങ്ങളും കലാരൂപങ്ങളും സി.പി.എം. ഘോഷ യാത്രയില്‍ ഇടം നേടി.
നാളിതുവരെ സംഘപരിവാര്‍ സംഘടനകള്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മാത്രം നടന്നുവന്നിരുന്ന ജന്മാഷ്‌ടമി ആഘോഷത്തിലേക്ക്‌ സി.പി.എമ്മിന്റെ ഇടപെടലുണ്ടായ പശ്‌ചാത്തലത്തില്‍
ശോഭായാത്രകള്‍ക്ക്‌ ഇത്തവണ പൂര്‍വാധികം നിറവും കൊഴുപ്പുമുണ്ടായിരുന്നു.
വൈകുന്നേരം നാലുമണി മുതലാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. .
രണ്ടു വര്‍ഷം മുന്‍പ്‌ മുതലാണ്‌ ശ്രീകൃഷ്‌ണ ജയന്തിദിനത്തില്‍ സി.പി.എം ഘോഷയാത്രകള്‍ നടത്തി തുടങ്ങിയത്‌. ഘോഷയാത്രയ്‌ക്ക് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ കഴിഞ്ഞവര്‍ഷം തില്ലങ്കരിയില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.ഇക്കുറി വൈകീട്ട്‌ 4 മണിക്ക്‌ യോഭായാത്രയ്‌ക്കും അഞ്ച്‌ മണിക്ക്‌ സാംസ്‌കാരി ഘോഷയാത്രക്കുമാണ്‌ അനുമതി നല്‍കിയിരുന്നത്‌. മിക്ക സ്‌ഥലത്തും ഒരേ വഴിയില്‍ തന്നെയാണ്‌ ഇരുവിഭാഗത്തിന്റെയും ഘോഷയാത്രകള്‍ കടന്നുപോയതും.

Ads by Google
Advertisement
Wednesday 13 Sep 2017 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW