Wednesday, September 13, 2017 Last Updated 20 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.15 AM

മനം നിറച്ച്‌ ഉണ്ണിക്കണ്ണന്‍മാര്‍; അമ്പാടിയായി നഗരം

uploads/news/2017/09/145391/2.jpg

കട്ടപ്പന: മയില്‍പ്പീലി ചൂടി മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ ഉണ്ണിക്കണ്ണന്‍മാരും രാധികമാരും പാല്‍ക്കുടം കൈയിലേന്തിയ ഗോപികമാരും അണിനിരന്നതോടെ നഗരം വൃന്ദാവനത്തിനു സമാനമായി.
ശ്രീകൃഷ്‌ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു.
കൃഷ്‌ണ, രാധമാരുടെ വേഷങ്ങളണിഞ്ഞ കുട്ടികള്‍ കാണികളുടെ മനംനിറച്ചു. വിവിധ മേഖലകളില്‍നിന്നുള്ള ശോഭായാത്രകള്‍ ടി.ബി. ജങ്‌ഷനില്‍ സംഗമിച്ചശേഷം വൈകിട്ട്‌ അഞ്ചോടെ മഹാശോഭായാത്രയായി അമ്പാടിക്കവല ലക്ഷ്‌മി നാരായണ ക്ഷേത്രാങ്കണത്തിലേക്കു പുറപ്പെട്ടു.
ശ്രീകൃഷ്‌ണ, രാധ വേഷധാരികളായ നൂറുകണക്കിനു ബാലിക ബാലന്‍മാരും പുഷ്‌പ താലങ്ങളേന്തിയ സ്‌ത്രീകളും അണിനിരന്ന മഹാശോഭായാത്രയില്‍ പഞ്ചവാദ്യവും താളമേളങ്ങളും ശ്രീകൃഷ്‌ണാവതാര കഥാസന്ദര്‍ഭങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളായ നിശ്‌ചല ദൃശ്യങ്ങളും അകമ്പടിയായി. ഓടക്കുഴലേന്തി അണിഞ്ഞൊരുങ്ങിയ കാര്‍മുകില്‍ വര്‍ണന്‍മാരും രാധമാരും നഗരത്തെ കൈയിലെടുത്തു. ഉണ്ണിക്കണ്ണന്‍മാരില്‍ ചിലര്‍ നടക്കാന്‍ വാശി പിടിച്ചപ്പോള്‍ ചിലര്‍ മാതാപിതാക്കളുടെ കൈകളില്‍ സ്‌ഥാനം പിടിച്ചു.
കൊങ്ങിണിപ്പടവ്‌, കല്യാണത്തണ്ട്‌, വെള്ളയാംകുടി, വലിയകണ്ടം, കൈരളി ഭജനമഠം, ഐ.ടി.ഐ. കുന്ന്‌, വള്ളക്കടവ്‌, മേട്ടുക്കുഴി, മേട്ടുക്കുഴി ശ്രീനാരായണ സാംസകാരികവേദി, അമ്പലക്കവല, കുന്തളംപാറ, വിശ്വബ്രഹ്‌മപുരം, പേഴുംകവല, കൊച്ചുതോവാള, ആനകുത്തി, പൂവേഴ്‌സ്‌മൗണ്ട്‌, പാറക്കടവ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ശോഭായാത്രയില്‍ പങ്കെടുത്തു. അമ്പാടിക്കവല ലക്ഷ്‌മി നാരായണ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചതിനുശേഷം ഉറിയടിയും അവല്‍പ്പൊതി വിതരണവും നടന്നു.
പരിപാടികള്‍ക്ക്‌ എ.എം. ഷിനോജ്‌, അനൂപ്‌ ശശി, പി,ബി. രാധാകൃഷ്‌ണന്‍, ടി.ആര്‍. ബിജു, കെ.പി ജിലു, പ്രസാദ്‌ അമൃതേശ്വരി, കെ.എസ്‌. അഭിലാഷ്‌, കണ്ണന്‍ ശിവന്‍, കെ.സി രാജു, അനില്‍ മതിയത്ത്‌, പ്രശാന്ത്‌, മനോജ്‌ മാധവ നിവാസ്‌, അശ്വിന്‍ പി.രമേശ്‌, ജയേഷ്‌ കുമാര്‍, എം.എസ്‌. അനൂപ്‌, ബിനീഷ്‌ വിജയന്‍, വിനു മേട്ടുക്കുഴി, മനോജ്‌ പാറക്കടവ്‌, സന്തോഷ്‌ പുളിയന്‍മല, അനൂപ്‌ രാജപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 13 Sep 2017 12.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW