Thursday, June 21, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.14 AM

ശോഭനിറഞ്ഞ്‌ ശ്രീകൃഷ്‌ണജയന്തി

uploads/news/2017/09/145374/1.jpg

ചേര്‍ത്തല: മഞ്ഞപ്പട്ടണിഞ്ഞു പീലിത്തിരുമുടി ചൂടി അരമണിയും കാല്‍ത്തളകളും കിലുക്കിയെത്തിയ ഉണ്ണിക്കണ്ണന്‍മാര്‍ നഗരത്തിന്‌ ശോഭതീര്‍ത്തു. ഓടക്കുഴലൂതി ഗോപികമാരോടൊത്ത്‌ ലീലകളാടിയെത്തിയ കണ്ണന്‍മാരും രാധമാരും കാണികള്‍ക്കു കൗതുകക്കാഴ്‌ചയായി. ഉറിയടിയും വാദ്യമേളങ്ങളും നിശ്‌ചല ദൃശ്യങ്ങളും ശോഭയാത്രയ്‌ക്കു മിഴിവേകി. ബാലഗോകുലം താലൂക്ക്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 78 ശോഭായാത്രകളും എട്ട്‌ മഹാശോഭായാത്രകളുമാണു നടത്തിയത്‌. കടക്കരപ്പള്ളി മണ്ഡലത്തിലെ ഒന്‍പതു സ്‌ഥലങ്ങളില്‍ നിന്നുള്ള യാത്രകള്‍ കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ സംഗമിച്ചു. വാരനാട്‌ മണ്ഡലത്തില്‍ വാരനാട്‌ കവലയില്‍ നിന്ന്‌ വാരനാട്‌ ദേവി ക്ഷേത്രത്തിലേയ്‌ക്ക്‌ നടന്ന ശോഭായാത്ര കഥാകൃത്ത്‌ സുനീഷ്‌ വാരനാട്‌ ഉദ്‌ഘാടനം ചെയ്‌തു. തണ്ണീര്‍മുക്കം മണ്ഡലത്തിലെ എട്ട്‌ ശോഭായാത്രകള്‍ ആല്‍ത്തറയില്‍ സംഗമിച്ച്‌ ചാലിനാരായണപുരം ക്ഷേത്രത്തിലും ഒരെണ്ണം ഇലഞ്ഞാംകുളങ്ങര ദേവീ ക്ഷേത്രത്തിലും സമാപിച്ചു. ബാലഗോകുലം താലൂക്ക്‌ വൈസ്‌ പ്രസിഡന്റ്‌ മഞ്‌ജുനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു.
മരുത്തോര്‍വട്ടത്ത്‌ പോറ്റിക്കവലയില്‍ നിന്ന്‌ ശ്രീധന്വന്തരി ക്ഷേത്രത്തിലേക്ക്‌ മഹാശോഭായാത്ര നടത്തി. കണിച്ചുകുളങ്ങര ദേവി ക്ഷേത്രം മേല്‍ശാന്തി സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. അരീപ്പറമ്പില്‍ പഞ്ചായത്ത്‌ അംഗം കമലാധരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇ.കെ. കവലയില്‍ നിന്ന്‌ ആരംഭിച്ച്‌ തിരുവിഴ മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു. കുറുപ്പംകുളങ്ങരയില്‍ നിന്നാരംഭിച്ച യാത്ര അറവുകാട്‌ ക്ഷേത്രത്തിലും, മുഹമ്മ ആര്യക്കരയില്‍ നിന്ന്‌ ആരംഭിച്ച്‌ പള്ളിക്കുന്ന്‌ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലും, കഞ്ഞിക്കുഴിയില്‍ വെളിനിലത്തുനിന്ന്‌ തുടങ്ങി കൂറ്റുവേലി ശ്രീരാമക്ഷേത്രത്തിലും യാത്രകള്‍ സമാപിച്ചു.
നഗരത്തിലെ നാലു മണ്ഡലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ടൗണ്‍ എല്‍.പി സ്‌കൂളിന്‌ സമീപം സംഗമിച്ച്‌ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ സമാപിച്ചു. നര്‍ത്തകി പാരിസ്‌ ലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. 1000 ത്തിലധികം കൃഷ്‌ണ വേഷധാരികളാണ്‌ ശോഭായാത്രയില്‍ പങ്കെടുത്തത്‌. ബാലഗോകുലം ജില്ല പ്രസിഡന്റ്‌ ഡി. രമേശന്‍, സെക്രട്ടറി വി. അതുല്‍, കെ.ആര്‍. സുബ്രഹ്‌മണ്യന്‍, എസ്‌. കൃഷ്‌ണകുമാര്‍, സി.എം. സുജിത്ത്‌, ആര്‍. ഹരികുമാര്‍, ഡി. ജ്യോതിഷ്‌, എസ്‌. ശരണവരാജ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 13 Sep 2017 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW